ന്യൂഡൽഹി∙ സ്റ്റീവ് വോയുടെ നേതൃത്വത്തിൽ ക്രിക്കറ്റിൽ അജയ്യരായി കുതിച്ച ഓസ്ട്രേലിയയ്ക്കെതിരെ, 2001ൽ നേടിയ ടെസ്റ്റ് പരമ്പര സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസി കിരീടത്തിലെ പൊൻലതൂവലായാണു Sourav Ganguly, Harbhajan Singh, Australia, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സ്റ്റീവ് വോയുടെ നേതൃത്വത്തിൽ ക്രിക്കറ്റിൽ അജയ്യരായി കുതിച്ച ഓസ്ട്രേലിയയ്ക്കെതിരെ, 2001ൽ നേടിയ ടെസ്റ്റ് പരമ്പര സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസി കിരീടത്തിലെ പൊൻലതൂവലായാണു വിശേഷിക്കപ്പെടുന്നത്. പിന്നാലെ ഗാംഗുലിക്കു കീഴിൽ 2003ൽ ഇംഗ്ലണ്ടിനെതിരായ നാറ്റ്‌വെസ്റ്റ് പരമ്പരയും നേടിയ ഇന്ത്യ, അതേ വർഷം നടന്ന ലോകകപ്പിൽ റണ്ണേഴ്സ് അപ്പ് സ്ഥാനവും സ്വന്തമാക്കിയിരുന്നു.

21 വയസ്സുകാരനായിരുന്ന ഹർഭജൻ സിങ്ങാണ് 2001ലെ ഓസീസിനെതിരായ പരമ്പരയിലെ വിജയശിൽപികളിൽ പ്രധാനിയായി വിലയിരുത്തപ്പെടുന്നത്. കൊൽക്കത്ത ടെസ്റ്റിൽ ഹാട്രിക് അടക്കം സ്വന്തമാക്കിയ ഹർഭജൻ പരമ്പരയിൽ ഉജ്വല പ്രകടനമാണു പുറത്തെടുത്തതും.

ADVERTISEMENT

പരമ്പരയിൽ, തന്നെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യാനുള്ള ‌തീരുമാനം ഗാംഗുലിയുടെ ക്യാപ്റ്റൻസി കരിയറിലും നിർണായകമായിരുന്നു എന്ന അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ സിങ് ഇപ്പോൾ. 

സ്പോർട്സ്കീഡയ്ക്കായുള്ള പ്രതികരണത്തിനിടെ, ‘2001ൽ ഗാംഗുലി താങ്കളെ പിന്തുണച്ചിരുന്നില്ല എങ്കിൽ എന്തു സംഭവിക്കുമായിരുന്നു’ എന്ന ചോദ്യത്തിനു ഹർ‌ഭജൻ നൽകിയ മറുപടി ഇങ്ങനെ, ‘അങ്ങനെയങ്കിൽ ഗാംഗുലി ക്യാപ്റ്റനായി തുടരുമായിരുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്.

ADVERTISEMENT

അങ്ങനെയെങ്കിൽ ഓസീസിനെതിരായ പരമ്പര ജയിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല, പരമ്പര ജയിച്ചില്ലെങ്കിൽ ഗാംഗുലിക്കു ക്യാപ്റ്റൻസി ഒഴിയേണ്ടതായും വന്നേനെ. 

ഈ കുട്ടിയുടെ കൈ പിടിക്കൂ എന്ന് ആവശ്യപ്പെട്ട് ഗാംഗുലിയെ എനിക്കായി നൽകിയത് ഈശ്വരനാണെന്നാണു വിശ്വാസം. പിന്നീട് ഞാൻ ടീമിനായി അധ്വാനിച്ചു. അതോടെ ഞാൻ പേരെടുത്തു. ഗാംഗുലിക്കു ക്യാപ്റ്റൻസി നിലനിർത്താനുമായി’ – ഹർഭജന്റെ വാക്കുകൾ. 

ADVERTISEMENT

English Summary: Sourav Ganguly would have been removed as captain had India lost to Australia in 2001 series: Former India cricketer