ന്യൂ‍ഡൽഹി∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച വിജയം സമ്മാനിച്ച്, ഒരു ദിവസം മുൻപേ ഡേവിഡ് മില്ലർ തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. വ്യാഴാഴ്ച, അരു‍ൺ ജയ്‌റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച വിജയം സമ്മാനിച്ച്, ഒരു ദിവസം മുൻപേ ഡേവിഡ് മില്ലർ തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. വ്യാഴാഴ്ച, അരു‍ൺ ജയ്‌റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചത്.

കഴി‍ഞ്ഞ ഐപിഎലിൽ ഗുജറാത്തിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ഡേവിഡ് മില്ലറിന്റെ (31 പന്തിൽ പുറത്താകാതെ 64 റൺസ്) ബാറ്റിങ് പ്രകടനം വിജയത്തിൽ നിർണായകമായി. മില്ലറാണ് പ്ലെയർ ഓഫ് ദ് മാച്ച്. വെള്ളിയാഴ്ച, 33–ാം ജന്മദിനം ആഘോഷിക്കുന്ന മില്ലർക്ക് വിജയം ഇരട്ടിമധുരവുമായി.

ADVERTISEMENT

മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഐപിഎലിലെ തന്റെ സഹതാരത്തിന് ജന്മദിനം ആശംസ നേരാൻ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മറന്നില്ല. ‘ഹാപ്പി ബർത്ത്ഡേ എന്റെ മില്ലീ...പക്ഷേ ഐപിഎൽ അവസാനിച്ചു കേട്ടോ..’– ഹാർദിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഐപിഎലിലെ മിന്നും ഫോം ദേശീയ ടീമിനായും തുടരുന്നത് സൂചിപ്പിച്ചായിരുന്നു ഹാർദിക്കിന്റെ തമാശ രൂപേണയുള്ള ആശംസ. 12 പന്തിൽ പുറത്താകാതെ 31 റൺസ് അടിച്ച് ഹാർദിക്കും മത്സരത്തിൽ മിന്നിയിരുന്നു.

ഡേവിഡ് മില്ലർക്ക് ഹാർദിക് പാണ്ഡ്യ നൽകിയ ജന്മദിനാശംസ

കഴിഞ്ഞ മാസം അവസാനിച്ച ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽനിന്ന് 481 റൺസായിരുന്നു ഡേവിഡ് മില്ലറുടെ സമ്പാദ്യം. കിരീടത്തിലേക്കുള്ള ഗുജറാത്തിന്റെ തേരോട്ടത്തിൽ മില്ലറുടെ സംഭാവന നിർണായകമായിരുന്നു. അതേഫോം തന്നെ ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20മത്സരത്തിലും മില്ലർ തുടർന്നു. നാല് ഫോറും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു മില്ലറുടെ ഇന്നിങ്സ്.

ADVERTISEMENT

English Summary: "...But IPL Is Over": Hardik Pandya's Hilarious Wish For David Miller