നോട്ടിങ്ങാം∙ ടെസ്റ്റ് ക്രിക്കറ്റിലെ ഉജ്വല ബാറ്റിങ് തുടരുകയാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോ റൂട്ട്. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് England vs Newzealand, Joe Root, Twerking, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോട്ടിങ്ങാം∙ ടെസ്റ്റ് ക്രിക്കറ്റിലെ ഉജ്വല ബാറ്റിങ് തുടരുകയാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോ റൂട്ട്. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന താരങ്ങളുടെ എലീറ്റ് പട്ടികയിൽ ഇടംപിടിക്കുകയാണു റൂട്ട് ചെയ്തത്. ന്യൂസീലൻഡ് കൂറ്റൻ സ്കോർ നേടിയ 2–ാം ടെസ്റ്റിലാകട്ടെ, 176 റൺസെടുത്ത ജോ റൂട്ടിന്റെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ കിവീസിന് ഒപ്പം പിടിച്ചത്.

മത്സരം തത്സമയം കാണുന്നതിനായി സ്റ്റേഡിയത്തിലെത്തിയ ഇംഗ്ലണ്ട് വനിതാ ദേശീയ ടീമിലെ ചില താരങ്ങളും റൂട്ടിന്റെ സെഞ്ചറി നേട്ടത്തിനു സാക്ഷികളായിരുന്നു. അടുത്തിടെ വിവാഹിതരായ ഇംഗ്ലിഷ് പേസർ കാതറിൻ ബ്രന്റ്– നാറ്റ് സീവർ ദമ്പതികൾ, മുൻ ഇംഗ്ലണ്ട് താരം ഇഷാ ഗുഹ തുടങ്ങിയവരായിരുന്നു അത്. 

ADVERTISEMENT

റൂട്ടിന്റെ സെഞ്ചറിയെ ‘ട്വെർക്കിങ് ചുവടുകളോടെ’യാണു കാതറിൻ ബ്രന്റ് വരവേറ്റത്. തൊട്ടടുത്തിരുന്ന സീവറും ഗുഹയും ഇതുകണ്ടു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആരാധകവൃന്ദമായ ബാർമി ആർമി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും പങ്കുവച്ചിട്ടുണ്ട്. 

മത്സരത്തിൽ, ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ്ങാണു തിരഞ്ഞെടുത്തത്. ഡാർയിൽ മിച്ചെൽ (190) ടോം ബ്ലണ്ടെൽ (106) എന്നിവരുടെ സെഞ്ചറികളുടെ മികവിൽ ആദ്യ ഇന്നിങ്സിൽ കിവീസ് 553 റൺസ് എടുത്തിരുന്നു.

ADVERTISEMENT

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 539 റൺസാണെടുത്തത്. 224–7 എന്ന 2–ാം ഇന്നിങ്സ് സ്കോറിലാണു കിവീസ് 4–ാം ദിവസത്തെ ബാറ്റിങ് അവസാനിപ്പിച്ചത്. 

ADVERTISEMENT

English Summary: On Camera, England Woman Cricketer Twerks To Celebrate Joe Root's Century