അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ അവസരം ലഭിക്കാത്തതിൽ നിരാശനായി രാഹുൽ തെവാത്തിയയുടെ ട്വീറ്റ്. 'പ്രതീക്ഷകൾ വേദനിപ്പിക്കും'- എന്നാണ് ഗുജറാത്ത് ടൈറ്റൻസ് ഓൾറൗണ്ടർ ട്വീറ്റ് ചെയ്‌തത്‌. ട്വീറ്റിന് പതിനായിരത്തിലേറെ ലൈക്കും അഞ്ചൂറിലേറെ റീട്വീറ്റും ഇതിനകം ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിൽ നിരാശനായി രാഹുൽ തെവാത്തിയയുടെ ട്വീറ്റ്. 'പ്രതീക്ഷകൾ വേദനിപ്പിക്കും'- എന്നാണ് ഗുജറാത്ത് ടൈറ്റൻസ് ഓൾറൗണ്ടർ ട്വീറ്റ് ചെയ്‌തത്‌. ട്വീറ്റിന് പതിനായിരത്തിലേറെ ലൈക്കും അഞ്ചൂറിലേറെ റീട്വീറ്റും ലഭിച്ചു. തെവാത്തിയയുടെ വിഷമം പങ്കുവച്ച ആരാധകർ രാജ്യാന്തര ക്രിക്കറ്റിൽ തിരിച്ചടികൾ സ്വാഭാവികമാണെന്നും നല്ല സമയം വൈകാതെ എത്തുമെന്നും കമന്റ് ചെയ്‌തു. 

2022 ഐപിഎല്ലിൽ ഗുജറാത്ത് ടീമിന് വേണ്ടി തേവാത്തിയ മികച്ച ബാറ്റിങ്ങാണ് കാഴ്ചവച്ചത്. ഫിനിഷറുടെ റോളിൽ കളിച്ച തെവാത്തിയ 16 മത്സരങ്ങളിൽ നിന്ന് 31 റൺസ് ശരാശരിയിൽ 216 റൺസ് നേടി. 147 സ്‌ട്രൈക് റേറ്റിൽ കളിച്ച  തെവാത്തിയയുടെ ഇന്നിങ്‌സുകൾ പലപ്പോഴും ഗുജറാത്ത് വിജയത്തിൽ നിർണ്ണായകമായി. ഹാർദിക് പാണ്ഡ്യയുടെ മടങ്ങിവരവും ഫിനിഷർ റോളിൽ ദിനേഷ് കാർത്തിക്കിനെ പരീക്ഷിക്കാൻ സിലക്ടർമാർ തീരുമാനിച്ചതുമാണ് തെവാത്തിയയുടെ അവസരം മുടക്കിയത്.

ADVERTISEMENT

നേരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഐപിഎൽ പ്രകടനത്തിന്റെ പിൻബലത്തിൽ തെവാത്തിയയെ ടീമിലെടുത്തിരുന്നു. എന്നാൽ ഫിറ്റ്നസ് ടെസ്റ്റ് വിജയിക്കാതിരുന്നതിനെ തുടർന്ന് ടീമിൽ നിന്നും ഒഴിവാക്കി.  അതിനുശേഷം ഇന്ത്യൻ ടീമിൽ ഇടം നേടാൻ തെവാത്തിയയ്ക്ക്  കഴിഞ്ഞിട്ടില്ല. ജൂൺ 26, 28 തീയതികളിലാണ് അയർലൻഡിനെതിരെ ഇന്ത്യ കളിക്കുന്നത്.  

English Summary: Rahul Tewatia's Viral Tweet After Missing Out On Squad For Ireland T20s