കൊളംബോ∙ ഏകദിന പരമ്പരയിലെ 3–ാം മത്സരത്തിൽ ഓസീസിനെതിരെ സ്വന്തമാക്കിയ ഉജ്വല വിജയത്തിന്റെ തിളക്കത്തിലാണു ശ്രീലങ്ക ഇപ്പോഴും. Austraila vs Srilanka, Kumar Dharmasena, Catch, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ∙ ഏകദിന പരമ്പരയിലെ 3–ാം മത്സരത്തിൽ ഓസീസിനെതിരെ സ്വന്തമാക്കിയ ഉജ്വല വിജയത്തിന്റെ തിളക്കത്തിലാണു ശ്രീലങ്ക ഇപ്പോഴും. ‍‍ഞായറാഴ്ച നടന്ന മത്സരത്തിൽ ഓസീസ് ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം വെറും 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന ശ്രീലങ്ക, ഏകദിന ക്രിക്കറ്റിൽ ഓസീസിനെതിരെ അവരുടെ ഏറ്റവും ഉയർന്ന റൺചേസ് എന്ന നേട്ടവും മത്സരത്തിനിടെ സ്വന്തമാക്കിയിരുന്നു.

ഓപ്പണർ പാതും നിസങ്കയുടെ കന്നി ഏകദിന സെഞ്ചറിയാണ് (147 പന്തിൽ 137) ലങ്കൻ ജയം അനായാസമാക്കിയത്. ജയത്തോടെ 5 മത്സര പരമ്പരയിൽ മുന്നിലെത്താനും (2–1) ലങ്കയ്ക്കു കഴിഞ്ഞു. എന്നാൽ, മത്സരത്തിനിടെ ഫീൽഡ് അംപയർ കുമാർ ധർമസേന പുറത്തെടുത്ത ഒരു ക്യാച്ച് ശ്രമം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്. ലെഗ് അംപയറായി നിലയുറപ്പിച്ചിരുന്ന ധർമസേന, തനിക്കു നേരെ വന്ന ഒരു പന്തിലാണു ‘ക്യാച്ചിനുള്ള ശ്രമം’ നടത്തിനോക്കിയത്!

ADVERTISEMENT

ഓസീസ് ഇന്നിങ്സിൽ അലെക്സ് കാരെ ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഷോട്ട് ലെങ്ത് ബോൾ സ്ക്വയർ ലെഗിലേക്കാണ് കാരെ ഉയർത്തി അടിച്ചത്. കൃത്യം പാകത്തിനു തനിക്കു നേരെ വന്ന പന്തിൽ ഇരു കൈകളം വിടർത്തി ക്യാച്ചിനു ശ്രമിക്കുകയാണു ധർമസേന ആദ്യം ചെയ്തത്. പന്ത് കൈകളിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് അദ്ദേഹം പിന്നോട്ടു വലിഞ്ഞത്! 

സംഭവത്തിനു പിന്നാലെ ധർമസേനയുടെ ചിത്രം സഹിതം ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘ ക്യാച്ച്, അംപയർ കുമാർ ധർമസേന കളിയുടെ ഭാഗമാകുകയാണെന്നു തോന്നിച്ചു കളഞ്ഞു. ഭാഗ്യത്തിന് അദ്ദേഹം അതു ചെയ്തില്ല.’ ഏകദിന പരമ്പരയിലെ 4–ാം മത്സരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. 

ADVERTISEMENT

English Summary: SL vs AUS: Umpire Kumar Dharmasena tries to take a catch in 3rd ODI, video goes viral - WATCH