ഇന്ത്യൻ ക്രിക്കറ്റാണ് മുൻ ഇംഗ്ലിഷ് ഓഫ് സ്പിന്നർ ഗ്രെയിം സ്വാന്റെ മനസ്സുനിറയെ. കഴിഞ്ഞ ദിവസം അയർലൻഡിനെ‌ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യ അനായാസം കീഴടക്കിയപ്പോൾ ആവേശത്തോടെ ടിവി കമന്ററി നൽകിയെങ്കിലും സ്വാൻ വിഷമം മറച്ചുവയ്ക്കുന്നില്ല. Graeme swann, Cricket, England cricket team

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ ഇംഗ്ലിഷ് താരം ഗ്രെയിം സ്വാൻ ‘മനോരമ’യോടു സംസാരിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റാണ് മുൻ ഇംഗ്ലിഷ് ഓഫ് സ്പിന്നർ ഗ്രെയിം സ്വാന്റെ മനസ്സുനിറയെ. കഴിഞ്ഞ ദിവസം അയർലൻഡിനെ‌ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യ അനായാസം കീഴടക്കിയപ്പോൾ ആവേശത്തോടെ ടിവി കമന്ററി നൽകിയെങ്കിലും സ്വാൻ വിഷമം മറച്ചുവയ്ക്കുന്നില്ല. 

ADVERTISEMENT

ഇന്ത്യയുടെ ഇലവനിൽ, തന്റെ പ്രിയ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകൻ സഞ്ജു സാംസണെ ഉൾപ്പെടുത്തതാണ് കാരണം. ഇന്ത്യയുടെ പ്രതിഭാസമ്പത്ത് കാരണമാവാം സഞ്ജുവിനു സ്ഥാനം ലഭിക്കാതെ പോയത്. എങ്കിലും ആ ടീമിൽ സഞ്ജു കൂടി വേണ്ടിയിരുന്നെന്നു സ്വാൻ ഓൺലൈൻ അഭിമുഖത്തിൽ ‘മനോരമ’യോടു പറഞ്ഞു. ജൂലൈ ഒന്നിനു ബർമിങ്ങാമിലെ എജ്ബാസ്റ്റനിൽ ആരംഭിക്കുന്ന ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തെക്കുറിച്ചും സ്വാൻ മനസ്സു തുറക്കുന്നു.

ബർമിങ്ങാം ടെസ്റ്റിൽ ഏതു ടീമിനാണ് സാധ്യത കൂടുതൽ ?

ഈ ടെസ്റ്റ് കഴിഞ്ഞ വർഷം നടത്താതെ നീട്ടിവച്ചത് ഇംഗ്ലണ്ടിനു നല്ലതാണ്. കഴിഞ്ഞ വർഷമായിരുന്നെങ്കിൽ ഇന്ത്യ തന്നെ ജയിക്കുമെന്ന് ഞാൻ ഉറപ്പിച്ചേനെ. പക്ഷേ, ഇപ്പോൾ കോച്ച് ബ്രണ്ടൻ മക്കല്ലത്തിന്റെയും ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെയും നേതൃത്വത്തിൽ ഇംഗ്ലണ്ട് അടിപൊളി ‘റോക്ക് ആൻഡ് റോൾ’ ശൈലിയിലാണ് കളിക്കുന്നത്. ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ട് കളിക്കുന്നതു കണ്ടില്ലേ! ഈ ഫോം വച്ചു പറയുകയാണെങ്കി‍ൽ ഇംഗ്ലണ്ടിനു മുൻതൂക്കമുണ്ടെന്നാണ് എന്റെ തോന്നൽ.

കോവിഡ് മൂലം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏതു താരം ഈ ടെസ്റ്റിൽ ഇന്ത്യയെ നയിക്കണം ?

ADVERTISEMENT

കഴിഞ്ഞ വർഷം വിരാട് കോലി ഇന്ത്യയെ നയിച്ചത് ഞാൻ കണ്ടതാണ്. ആ പരമ്പരയുടെ ബാക്കിയായ ഈ മത്സരത്തിൽ നായകനാകാൻ കോലി സമ്മതം നൽകുമോ? അതല്ലെങ്കിൽ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കട്ടെ. അഹമ്മാദാബാദിൽ ഇംഗ്ലണ്ടിനെതിരെയും ബ്രിസ്ബെയ്നിൽ ഓസ്ട്രേലിയയ്ക്കെതിരെയും പന്ത് കളിച്ച ഇന്നിങ്സുകൾ ഗംഭീരമായിരുന്നു. പക്ഷേ, രോഹിത് മത്സരത്തിനു മുൻപ് കായികക്ഷമത വീണ്ടെക്കുമെന്നാണ് എന്റെ പ്രതീക്ഷ. 

കഴിഞ്ഞ വർഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഓഫ് സ്പിന്നർ അശ്വിനെ കളിപ്പിച്ചില്ല. ഇടയ്ക്ക് ഇന്ത്യൻ ടീമിൽ നിന്ന് ചേതേശ്വർ പൂജാര പുറത്തായി. ഈ രണ്ടു താരങ്ങളുടെ സാധ്യതകൾ എന്തൊക്കെ ?

കഴിഞ്ഞ 10 വർഷക്കാലമെടുത്താൽ, ടെസ്റ്റിലെ ഏറ്റവും മികച്ച സ്പിന്നർ അശ്വിനാണ്. അശ്വിനെ എന്തായാലും ഇന്ത്യ ഉൾപ്പെടുത്തണം. രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തണമെന്നു നിർബന്ധമാണെങ്കിൽ ബാറ്ററായി കളിപ്പിക്കട്ടെ. പൂജാര ഈ കൗണ്ടി സീസണിൽ ടൺകണക്കിനു റൺസ് നേടി. വേണമെങ്കിൽ ഓപ്പണറായി പോലും കളിപ്പിക്കാം.

അഞ്ചാം ടെസ്റ്റ് ജയിക്കാ‍ൻ ഇംഗ്ലണ്ട് നോട്ടമിടുന്ന ഇന്ത്യൻ താരം ആരായിരിക്കും ?

ADVERTISEMENT

സംശയമെന്ത്! വിരാട് കോലി തന്നെ. കോലിയുടെ വിക്കറ്റ് നേടാനായാൽ കാര്യങ്ങൾ അനുകൂലമാകുമെന്ന് ഇംഗ്ലണ്ട് ടീമും ചിന്തിക്കും. കോലി ഫോമിലേക്കു തിരിച്ചെത്തേണ്ടത് ലോക ക്രിക്കറ്റിന്റെ ആവശ്യമാണ്. അത് ഇംഗ്ലണ്ടിനെതിരെ ആകാതിരിക്കട്ടെ എന്ന് എന്നിലെ ഇംഗ്ലിഷുകാരൻ ആഗ്രഹിക്കുന്നു.

English Summary: England slight favourites against India, feels Graeme Swann