ഗോൾ∙ കനത്ത മഴയും പ്രതികുല കാലവസ്ഥയും തിരിച്ചടിയായതോടെ ഓസീസ്– ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്റെ 2–ാം ദിവസത്തെ കളി തുടങ്ങാനായില്ല. Australia vs Sri Lanka, Galle Stadium Collapse, Australia Team Dugout, Manorama News, Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോൾ∙ കനത്ത മഴയും പ്രതികുല കാലവസ്ഥയും തിരിച്ചടിയായതോടെ ഓസീസ്– ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്റെ 2–ാം ദിവസത്തെ കളി തുടങ്ങാനായില്ല. കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മുതൽതന്നെ വിക്കറ്റും ഔട്ട്ഫീൽഡും മൂടിയിട്ടിരിക്കുകയായിരുന്നു. മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റ് സ്റ്റേഡിയത്തിനും കനത്ത നാശം വിതച്ചു.

സ്റ്റേഡിയത്തിലെ താൽകാലിക സ്റ്റാൻഡ്സുകളിൽ ഒന്ന് കാറ്റിൽ തകർന്നു വീണു. ഇതിന്റെ മേൽക്കൂരയും പറന്നുപോയി. ഓസ്ട്രേലിയൻ ടീം അംഗങ്ങൾ ഇരുന്ന ഡഗൗട്ടിനു തൊട്ടുമുന്നിലേക്കാണ് തകർന്ന ഗ്ലാസ് പാളികളിലൊന്ന് തെറിച്ചു വീണത്. ഓസ്ട്രേലിയൻ താരങ്ങൾക്കോ ഗ്രൗണ്ട് സ്റ്റാഫുകളിൽക്കോ കാണികൾക്കോ പരുക്കുപറ്റിയിട്ടില്ലെന്നാണു റിപ്പോർട്ട്.  

ADVERTISEMENT

അതിമനോഹരമായ ലങ്കൻ കടലോരത്താണു ഗോൾ സ്റ്റേഡിയം സ്ഥിതി െചയ്യുന്നത്. അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന പല മത്സരങ്ങളിലും പ്രതികൂല കാലാവസ്ഥ വില്ലനാകാറുണ്ട്. കനത്ത മഴയാണ് പലപ്പൊഴും തിരിച്ചടിയാകുന്നത്. ഗാലറിയുടെ തട്ടു തകർന്നുവീണത് പുലർച്ചെയായിരുന്നതിനാൽ, ആ സമയത്ത് കാണികളാരും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല.

രാവിലെ അൽപനേരത്തേക്കു മാനം തെളിഞ്ഞെങ്കിലും അധികം വൈകാതെ മഴ കനത്തതോടെ വിക്കറ്റ് വീണ്ടും മൂടിയിടേണ്ടിവന്നു. ഉച്ചകഴിഞ്ഞു മത്സരം പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വിക്കറ്റ് കീപ്പർ ബാറ്റർ നിരോഷൻ ഡിക്ക്‌വെല്ല ടോപ് സ്കോററായ ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക 212 റണ്‍സിനു പുറത്തായിരുന്നു. 90 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത നേഥൻ ലയണാണ് ലങ്കയെ തകർത്തത്.

ADVERTISEMENT

മറുപടി ബാറ്റിങ്ങിൽ 3 വിക്കറ്റിന് 98 എന്ന സ്കോറിലാണ് ഓസീസ് ആദ്യ ദിവസത്തെ ബാറ്റിങ് അവസാനിപ്പിച്ചത്. ഓപ്പണർ ഉസ്മാൻ ഖവാജ (47), ട്രാവിസ് ഹെഡ് (6) എന്നിവരാണു ക്രീസിൽ. 35 റൺസിനു 2 വിക്കറ്റെടുത്ത രമേഷ് മെൻഡിസാണു ലങ്കൻ ബോളർമാരിൽ തിളങ്ങിയത്. 

ADVERTISEMENT

English Summary: Watch: Makeshift stand collapses, glass panel shatters as storm in Galle halts Sri Lanka vs Australia Test; none hurt