കോട്ടയം∙ ജെ.കെ. മഹേന്ദ്ര കഴിഞ്ഞാൽ കണ്ണൂരിൽ നിന്ന് ഏറ്റവും കൂടുതൽ രഞ്‌ജി മൽസരം കളിച്ച താരമായിരുന്നു ഒ.കെ. രാംദാസ്. 13 സീസണിൽ 35 മൽസരം. ഇതിൽ പലതിലും ഒ.കെ. നേരിട്ടത് ഇന്ത്യൻ ദേശീയ താരങ്ങളെ. സിലോണിനെതിരെ(ഇപ്പോഴത്തെ ശ്രീലങ്ക) കേരള ഇലവനു വേണ്ടിയും അദ്ദേഹം.... OK Ramdas, Cricket, Sports

കോട്ടയം∙ ജെ.കെ. മഹേന്ദ്ര കഴിഞ്ഞാൽ കണ്ണൂരിൽ നിന്ന് ഏറ്റവും കൂടുതൽ രഞ്‌ജി മൽസരം കളിച്ച താരമായിരുന്നു ഒ.കെ. രാംദാസ്. 13 സീസണിൽ 35 മൽസരം. ഇതിൽ പലതിലും ഒ.കെ. നേരിട്ടത് ഇന്ത്യൻ ദേശീയ താരങ്ങളെ. സിലോണിനെതിരെ(ഇപ്പോഴത്തെ ശ്രീലങ്ക) കേരള ഇലവനു വേണ്ടിയും അദ്ദേഹം.... OK Ramdas, Cricket, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ജെ.കെ. മഹേന്ദ്ര കഴിഞ്ഞാൽ കണ്ണൂരിൽ നിന്ന് ഏറ്റവും കൂടുതൽ രഞ്‌ജി മൽസരം കളിച്ച താരമായിരുന്നു ഒ.കെ. രാംദാസ്. 13 സീസണിൽ 35 മൽസരം. ഇതിൽ പലതിലും ഒ.കെ. നേരിട്ടത് ഇന്ത്യൻ ദേശീയ താരങ്ങളെ. സിലോണിനെതിരെ(ഇപ്പോഴത്തെ ശ്രീലങ്ക) കേരള ഇലവനു വേണ്ടിയും അദ്ദേഹം.... OK Ramdas, Cricket, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ജെ.കെ. മഹേന്ദ്ര കഴിഞ്ഞാൽ കണ്ണൂരിൽ നിന്ന് ഏറ്റവും കൂടുതൽ രഞ്‌ജി മൽസരം കളിച്ച താരമായിരുന്നു ഒ.കെ. രാംദാസ്. 13 സീസണിൽ 35 മൽസരം. ഇതിൽ പലതിലും ഒ.കെ. നേരിട്ടത് ഇന്ത്യൻ ദേശീയ താരങ്ങളെ. സിലോണിനെതിരെ(ഇപ്പോഴത്തെ ശ്രീലങ്ക) കേരള ഇലവനു വേണ്ടിയും അദ്ദേഹം പാഡണിഞ്ഞു.

കേരളം കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്ററാണ് വിട പറഞ്ഞതെന്ന് രഞ്ജി ട്രോഫിയിൽ അദ്ദേഹത്തിന്റെ ഒപ്പം കളിച്ച എ.പി.എം. ഗോപാലകൃഷ്ണൻ മനോരമ ഓൺലൈനോടു പറഞ്ഞു. ‘‘1970 കളിൽ രഞ്ജി ട്രോഫിയിൽ അദ്ദേഹത്തോടൊപ്പം കേരള ടീമിൽ കളിക്കുന്നതിൽ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സുരി ഗോപാലകൃഷ്ണനും ഒകെയും കേരളത്തിനായി മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകൾ അക്കാലത്ത് പടുത്തുയർത്തി.’’ – കോട്ടയത്തെ ബെസ്റ്റോട്ടൽ ഉടമ കൂടിയായ ഗോപാലകൃഷ്ണൻ ഓർമിച്ചു.

ADVERTISEMENT

‘‘ഹൈദരാബാദുമായിട്ടുള്ള ഒരു മത്സരത്തിൽ ഒന്നാം വിക്കറ്റിൽ 120 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടായത്. ഇവര്‍ പുറത്തായ ശേഷം കേരളം 180ന് ഓൾ ഔട്ടായി. കളിച്ചുവന്ന കാലത്ത് മത്സരങ്ങളിൽ തുടർച്ചയായി മികച്ച സ്കോർ കണ്ടെത്തിയിരുന്നയാളാണ് ഒകെ. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമായിരുന്നു. ഞങ്ങൾ രണ്ടു പേരും കണ്ണൂർ ജില്ലക്കാരാണ്, ഞാൻ തലശേരിയും, അദ്ദേഹം കണ്ണൂരും. ആ സൗഹൃദം എപ്പോഴും നിലനിര്‍ത്തി. ഞാൻ ഉൾപ്പെടുന്ന പല ചടങ്ങുകളിലും പരിശീലനപദ്ധതികളിലും പങ്കെടുക്കാൻ അദ്ദേഹം കോട്ടയത്തെത്തി. റോട്ടറി ക്ലബ് പ്രസിഡന്റായപ്പോഴും കോട്ടയത്ത് ക്രിക്കറ്റ് പരിശീലന ക്യാംപ് നടത്തിയപ്പോഴുമെല്ലാം അദ്ദേഹം കോട്ടയത്തു വന്നു.’’ – എ.പി.എം. ഗോപാലകൃഷ്ണൻ പറഞ്ഞു. 

അരങ്ങേറ്റ മത്സരത്തിൽ സംപൂജ്യനായി മടങ്ങിയ ഒ.കെ. കേരളത്തിന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്ററായി വളരുന്നതാണ് ക്രിക്കറ്റ് ആരാധകർ പിന്നീടു കണ്ടത്. 1968-69 ൽ മൈസൂരിനെതിരെയായിരുന്നു ഒ.കെ. രാംദാസ് ഫസ്റ്റ് ക്ലാസിൽ അരങ്ങേറിയത്. 11 അർധസെഞ്ചറി ഉൾപ്പെടെ 1647 റൺസെടുത്തിട്ടുണ്ട്. ബാറ്റിങ്ങിൽ രാംദാസും സുരിയും ചേർന്നു നൽകിയ മികച്ച തുടക്കങ്ങൾ മുതലാക്കാൻ കഴിയാതെ പോയതായിരുന്നു കേരളത്തിന്റെ അന്നത്തെ പരാജയങ്ങളുടെ പ്രധാന കാരണം.

കേരള ക്രിക്കറ്റിനു നവജീവൻ നൽകിയ 70 കളുടെ സംഭാവന കൂടിയാണ് രാംദാസ്. കരിയറിന്റെ തുടക്കത്തിൽ മാനൊർ ക്രിക്കറ്റ് ക്ലബ് അംഗം. എസ്‌എൻ കോളജ് ടീം അംഗമായിരിക്കേ തന്നെ രാംദാസ് പ്രാഗത്ഭ്യം തെളിയിച്ചു. കേരള, കാലിക്കറ്റ് സർവകലാശാലയ്‌ക്കായി 65 മുതൽ 70 വരെ കളിച്ചു. കാലിക്കറ്റ് സർവകലാശാല ടീം ക്യാപ്‌റ്റനായിരുന്നു. കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന കണ്ണൂർ ക്രിക്കറ്റ് ക്ലബ് ‘സിസിസി’യിലൂടെയാണ് വളർന്നത്.

∙ മൈസൂരിനെതിരെ അരങ്ങേറ്റം

ADVERTISEMENT

1968–69ലായിരുന്നു കേരള സീനിയർ ടീമിൽ രാംദാസെത്തുന്നത്. അന്ന് പ്രായം 20 വയസ്സുമാത്രം. ബാലൻ പണ്ഡിറ്റിന്റെ കീഴിൽ മൈസൂരിനെതിരെയായിരുന്നു അരങ്ങേറ്റം. ഫോർട്ട് കൊച്ചിൻ പരേഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടെസ്‌റ്റ് താരം വി. സുബ്രഹ്‌മണ്യനായിരുന്നു മൈസൂരിനെ നയിച്ചത്. നേരിട്ട അഞ്ചാം പന്തിൽ റണ്ണൊന്നുമെടുക്കാതെ ബോൾഡായാണ് രാംദാസ് ആദ്യ ഇന്നിങ്സിൽ പുറത്തായത്.

രണ്ടാമത്തെ ഇന്നിംഗ്‌സിൽ ആ പിഴവു തീർത്തു. ടീമിലെ ടോപ് സ്‌കോററായി. രണ്ടു റൺസ് അകലെ ആയിരുന്നു ആദ്യ അർധ സെഞ്ചറി നഷ്‌ടമായത്. 136 റൺസിനു കേരളം തോറ്റെങ്കിലും രാംദാസെന്ന താരത്തിന്റെ ഉദയമായിരുന്നു ആ മത്സരം. തമിഴ്‌നാടിനെതിരായ 83 റൺസ് ആണ് കരിയറിലെ മികച്ച സ്‌കോർ. 72–73 കാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു ആ പ്രകടനം.

കേരള ക്രിക്കറ്റ് താരങ്ങൾ. (നിൽക്കുന്നത്– എം.എം. പ്രദീപ്, പി.എം.കെ. മോഹൻദാസ്, ഒ.കെ. രാംദാസ്, അബ്ദു ഹാഫിസ്, എ.പി.എം. ഗോപാലകൃഷ്ണന്‍. ഇരിക്കുന്നത്– എ. സത്യേന്ദ്രൻ, ജെ.കെ. മഹേന്ദ്ര, വേണുഗോപാൽ, അശോക് ശേഖർ, മുഹമ്മദ് ഇബ്രാഹിം.

വിജയവാഡ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ 78–79ൽ ആന്ധ്രക്കെതിരെ നേടിയ 80 റൺസ് മികച്ച രണ്ടാമത്തെ വ്യക്‌തിഗത സ്‌കോർ ആയി. ഇരുപതാമത്തെ മൽസരത്തിലായിരുന്നു 1,000 റൺസ് കടന്നത്. 1973ൽ ആന്ധ്രക്കെതിരെ കൊച്ചിൻ പ്രീമിയർ ടയേഴ്‌സ് ഓവലിലായിരുന്നു നാഴികക്കല്ല് പിന്നിട്ടത്. 1970 മുതൽ 73 വരെ മൂന്നു സീസൺ തുടർച്ചയായി ടോപ് സ്‌കോററായി. 1981 ൽ കളി മതിയാക്കി.

∙ സുരിയും രാംദാസും

ADVERTISEMENT

ടി.വി.എസ്. മണിക്കു ശേഷം കേരളം കണ്ട മികച്ച ഓപ്പണറായാണ് രാംദാസ് അറിയപ്പെടുന്നത്. സ്‌ഥിരതയായിരുന്നു പ്രത്യേകത. ഒ.കെ.രാംദാസ് – സുരി ഗോപാലകൃഷ്‌ണ സഖ്യം നേരിട്ടത് ആ കാലത്തെ പ്രഗദ്‌ഭരായ ബോളർമാരെ. ആറു സീസണിൽ 16 മൽസരങ്ങളിൽ ഇരുവരും ഒന്നിച്ച് കേരളത്തിനായി ഇന്നിങ്സ് തുറന്നു. മൂന്നു സെഞ്ചറിയും 13 അർധ സെഞ്ചറിയുമാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. ടീം ടോട്ടലിന്റെ പകുതിയും പല മൽസരങ്ങളിലും ഇവരുടെ സംഭാവനയാണ്. ആന്ധ്രയ്‌ക്കെതിരെ മൂന്നും കർണാടകയ്‌ക്കെതിരെ രണ്ടും ഹൈദരാബാദിനെതിരെ ഒരു തവണയുമായിരുന്നു അത്.

ഒ.കെ. രാംദാസ്

ബ്രിജേഷ് പട്ടേൽ, ജി.ആർ.വിശ്വനാഥ്, സയ്യിദ് കിർമാനി, വൈ.ബി.ചന്ദ്രശേഖർ, ഇ.എ.പ്രസന്ന, എം.എൽ.ജയ്‌സിംഹ, പട്ടൗഡി, ആബിദ് അലി, അബ്ബാസ് അലി ബെയ്‌ഗ്, ഗോവിന്ദരാജ, ജയന്ത്‌ലാൽ, വെങ്കിട്ട് രാഘവൻ, കൃഷ്‌ണമാചാരി ശ്രീകാന്ത്, കല്യാണ സുന്ദരം, വി.വി.കുമാർ തുടങ്ങിയവർക്കെതിരെയൊക്കെയാണു രാംദാസ് കളിച്ചത്. എസ്‌ബിഐയുടെ ആഭ്യന്തര ടൂർണമെന്റിൽ ആബിദ് അലിയുടെ കീഴിൽ ഓൾ ഇന്ത്യാ ബാങ്ക് ക്രിക്കറ്റ് ടീമിൽ അംഗമായി. ബിഷൻസിങ് ബേദിക്കൊപ്പവും കളിച്ചു. മൻസൂർ അലി ഖാൻ പട്ടൗഡിക്കെതിരെയും ഈ ഓപ്പണർ കളിച്ചു.

കൊച്ചിയിൽ 2002ലും 2005ലും നടന്ന ഏകദിന മൽസരങ്ങളുടെ ലെയ്‌സൺ ഓഫിസറായിരുന്നു രാംദാസ്. അഞ്ചു തവണ രഞ്‌ജി മൽസരങ്ങൾക്കുള്ള റഫറി ആയി. ബിസിസിഐയുടെ രഞ്‌ജി ട്രോഫി സിലക്‌ഷൻ ടീം അംഗം, ദിയോദാർ ട്രോഫി ടൂർണമെന്റിലെ സൗത്ത് സോൺ ക്രിക്കറ്റ് ടീം മാനേജർ, ഓൾ ഇന്ത്യാ അസോഷ്യേറ്റ് ബാങ്ക് ക്രിക്കറ്റ് ടീം പരിശീലകൻ, സിലക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2002 മാർച്ചിൽ തലശേരിയിൽ നടന്ന ഇന്ത്യ–ശ്രീലങ്ക വെറ്ററൻസ് മൽസരം, 2006 ജനുവരിയിൽ കൊച്ചിയിൽ നടന്ന ഇന്ത്യ–പാക്കിസ്‌ഥാൻ വെറ്ററൻസ് മൽസരം എന്നിവയുടെ കമന്റേറ്ററായി.

English Summary: Remembering Former Kerala Cricket Team Captain OK Ramdas