ആദ്യ ഏകദിനത്തിലെ നാണംകെട്ട തോൽവിയുടെ ക്ഷീണം തീർക്കാൻ ഇംഗ്ലണ്ടും വിജയത്തോടെ മേധാവിത്തം ഉറപ്പിക്കാൻ ഇന്ത്യയും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ലോഡ്സ് മൈതാനം പേസർമാരെ കാര്യമായി പിന്തുണയ്ക്കാ‍ൻ സാധ്യതയില്ലെന്ന് മുൻ... Virat Kohli, Ashish Nehra, Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ ഏകദിനത്തിലെ നാണംകെട്ട തോൽവിയുടെ ക്ഷീണം തീർക്കാൻ ഇംഗ്ലണ്ടും വിജയത്തോടെ മേധാവിത്തം ഉറപ്പിക്കാൻ ഇന്ത്യയും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ലോഡ്സ് മൈതാനം പേസർമാരെ കാര്യമായി പിന്തുണയ്ക്കാ‍ൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. ലണ്ടനിലെ ഓവൽ മൈതാനത്ത് നടന്ന കഴിഞ്ഞ കളിയിലെ പിച്ച് സ്വിങ് ബോളിങ്ങിനും സീം ബോളിങ്ങിനും ഇത്രയും അനുകൂലമായത് തന്നെ വിസ്മയിപ്പിച്ചെന്ന് ഓൺലൈൻ അഭിമുഖത്തിൽ നെഹ്റ ‘മനോരമ’യോടു പറഞ്ഞു. 

∙ഒന്നാം ഏകദിനത്തിൽ 6 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ പ്രകടനം പരമ്പരയിൽ സ്വാധീനമുണ്ടാക്കുമോ  ?

ADVERTISEMENT

തീർച്ചയായും! ഞാനടക്കം പലരും ഏകദിനങ്ങളിൽ 6 വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. മിക്കവയും നിർണായക പ്രകടനങ്ങളായിരുന്നു. കഴിഞ്ഞ കളിയിലെ മികവ് ബുമ്രയ്ക്കും ഇന്ത്യയ്ക്കും നൽകുന്ന ആത്മവിശ്വാസം വലുതാണ്. പരമ്പരയിലെ അടുത്ത കളികളിൽ അതിന്റെ സ്വാധീനം ഉണ്ടാകും.

∙ഫോമിലേക്കു തിരിച്ചെത്താൻ കോലിക്ക് ഏറ്റവും അനുകൂലമായ ഫോർമാറ്റ് ഏകദിനമാണോ ?

ADVERTISEMENT

കോലിക്ക് ഏകദിനം മാത്രമല്ല, ഏതു ഫോർമാറ്റിൽ കളിച്ചും ഫോമാകാൻ കഴിയും. വാസ്തവത്തിൽ കോലി മാത്രമല്ല മുൻപു രോഹിത് ശർമയും ഇത്തരം പ്രതിസന്ധി നേരിട്ടിരുന്നു. കോലിയെപ്പോലെ പ്രതിഭയുള്ള താരത്തെ അങ്ങനെ എളുപ്പത്തിൽ പുറത്താക്കാനാവില്ലല്ലോ.

∙കോലിയെപ്പോലെ ഫോമില്ലാത്ത താരങ്ങൾക്കു വിശ്രമം നൽകുകയല്ല, ടീമിൽ നിന്നു പുറത്താക്കുകയാണ് വേണ്ടതെന്ന് ചില മുൻതാരങ്ങൾ പറഞ്ഞിരുന്നു ?

ADVERTISEMENT

കോലിയുടെ പ്രതിഭ എല്ലാവർക്കുമറിയാം. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം നടക്കുന്ന വിൻഡീസ്‍ പര്യടനത്തിൽ കോലി കളിക്കുന്നില്ല. അതോടെ ആവശ്യമായ വിശ്രമം ലഭിക്കും. വിശ്രമത്തിനു ശേഷം ഏഷ്യാ കപ്പിനായി കോലി തിരിച്ചെത്തുക നവോന്മേഷത്തോടെയായിരിക്കും.

English Summary: Virat Kohli will come back as stronger: Nehra