ഇസ്‍ലാമബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയെ പിന്തുണച്ച് പാക്കിസ്ഥാൻ ക്യാപ്റ്റന്‍ ബാബർ അസം. ‘ഇതും കടന്നുപോകും, കരുത്തോടെ തുടരുക’– വിരാട് കോലിക്കൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ബാബർ അസം കുറിച്ചു. കോലിയുടെ ആരാധകനാണെന്നു ബാബർ മുൻപു പല... Virat Kohli, Babar Azam, Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയെ പിന്തുണച്ച് പാക്കിസ്ഥാൻ ക്യാപ്റ്റന്‍ ബാബർ അസം. ‘ഇതും കടന്നുപോകും, കരുത്തോടെ തുടരുക’– വിരാട് കോലിക്കൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ബാബർ അസം കുറിച്ചു. കോലിയുടെ ആരാധകനാണെന്നു ബാബർ മുൻപു പല തവണ വെളിപ്പെടുത്തിയിരുന്നു.

ഏകദിന, ട്വന്റി20 ക്രിക്കറ്റിൽ ഫോം കണ്ടെത്താനാകാതെ വിരാട് കോലി ബുദ്ധിമുട്ടുന്നതിനിടെയാണു പിന്തുണച്ച് ബാബറിന്റെ ട്വീറ്റ് വരുന്നത്. വ്യാഴാഴ്ച പ്രഖ്യാപിച്ച വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും കോലിയെ ഉൾപ്പെടുത്തിയിരുന്നില്ല. വെസ്റ്റിൻഡീസിനെതിരെ ഏകദിന പരമ്പരയിലും കോലി കളിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം നാഭിയിലെ പരുക്കു കാരണം കോലിക്കു നഷ്ട‌മായിരുന്നു.

ADVERTISEMENT

രണ്ടാം ഏകദിനത്തിൽ താരം കളിച്ചെങ്കിലും 25 പന്തിൽനിന്ന് 16 റൺസ് മാത്രമെടുത്തു പുറത്തായി. രണ്ടാം മത്സരത്തിൽ 100 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 49 ഓവറിൽ 246 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് 38.5 ഓവറിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ.

English Summary: This too shall pass, Stay strong: Babar Azam to Virat Kohli