മുംബൈ∙ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയ്ക്കു ചേർന്ന നാലാം നമ്പർ ബാറ്ററെന്ന് ന്യൂസീലൻഡ് മുൻ ഓള്‍ റൗണ്ടർ സ്കോട്ട് സ്റ്റൈറിസ്. ഏകദിന, ട്വന്റി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിലില്ലെങ്കില്‍ എതിരാളികൾ ആശ്വസിക്കുമെന്നും ശ്രേയസ് അയ്യർ,... Suryakumar Yadav, Sanju Samson, Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയ്ക്കു ചേർന്ന നാലാം നമ്പർ ബാറ്ററെന്ന് ന്യൂസീലൻഡ് മുൻ ഓള്‍ റൗണ്ടർ സ്കോട്ട് സ്റ്റൈറിസ്. ഏകദിന, ട്വന്റി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിലില്ലെങ്കില്‍ എതിരാളികൾ ആശ്വസിക്കുമെന്നും ശ്രേയസ് അയ്യർ, സഞ്ജു സാംസൺ എന്നിവരെക്കാളും മുകളിൽ നാലാമനാകാൻ അർഹത സൂര്യകുമാറിനാണെന്നും കിവീസ് മുൻ താരം പ്രതികരിച്ചു. ‘‘എന്നെക്കാളും വലിയ സൂര്യകുമാർ ആരാധകനായി ഈ ലോകത്തു വളരെ കുറച്ചു പേർ മാത്രമേ ഉണ്ടാകൂ. സൂര്യകുമാര്‍ ഇന്ത്യൻ ടീമിലില്ലെങ്കില്‍ എതിരാളികള്‍ ആഹ്ലാദിക്കും’’– ഒരു സ്പോർട്സ് മാധ്യമത്തോടു സ്റ്റൈറിസ് പ്രതികരിച്ചു.

‘‘ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ പരിഗണനകളിൽ ഒന്ന് സൂര്യകുമാർ യാദവ് ആയതിൽ ഞാൻ സന്തോഷിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് എനിക്കു മനസ്സിലാകും. മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. സ്വന്തമായി കളികൾ ജയിപ്പിക്കുന്ന താരങ്ങളെയാണു നിങ്ങൾക്ക് ആവശ്യം. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോലി എന്നിവരുണ്ട്. സൂര്യകുമാർ നാലാം നമ്പരാകണമെന്നാണ് എനിക്കു തോന്നുന്നത്. അതിനായി അദ്ദേഹം ശ്രേയസ് അയ്യരോടും സഞ്ജു സാംസണോടും മത്സരിക്കുന്നു’’– സ്റ്റൈറിസ് വ്യക്തമാക്കി.

ADVERTISEMENT

‘‘കളി മികവാണ് ഇവിടെ പ്രധാനം. സൂര്യകുമാർ യാദവ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണു കളിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾക്കു മുന്നില്‍ വലിയ മത്സരങ്ങളുടെ സമ്മർദവും സൂര്യകുമാർ യാദവ് കൈകാര്യം ചെയ്തിട്ടുണ്ട്. അതാണ് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്’’– സ്റ്റൈറിസ് അഭിപ്രായപ്പെട്ടു. മുംബൈ ഇന്ത്യൻസിനായി 69 ഐപിഎൽ മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് ഇതുവരെ 2036 റൺസെടുത്തിട്ടുണ്ട്. രാജ്യാന്തര ട്വന്റി20യിൽ 19 മത്സരങ്ങളിൽനിന്ന് 537 റൺസ് നേടി.

English Summary: Suryakumar Yadav should be India's No. 4 ahead of Shreyas Iyer and Sanju Samson: Scott Styris