ട്രിനിഡാഡ്∙ പ്രശസ്തമായ ‘ചെഹൽ ടിവി’ വിഡിയോയുമായി ഇന്ത്യൻ സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിന്റെ ‘തിരിച്ചുവരവ്’. വെസ്റ്റിൻഡീസിനെ കീഴടക്കി ഇന്ത്യ ഏകദിന പരമ്പര (2–0) സ്വന്തമാക്കിയതിനു പിന്നാലെയാണ് ബിസിസിഐയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ചെഹൽ ടിവി വിഡിയോ എത്തിയത്. രണ്ടാം... Chahal, Cricket, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രിനിഡാഡ്∙ പ്രശസ്തമായ ‘ചെഹൽ ടിവി’ വിഡിയോയുമായി ഇന്ത്യൻ സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിന്റെ ‘തിരിച്ചുവരവ്’. വെസ്റ്റിൻഡീസിനെ കീഴടക്കി ഇന്ത്യ ഏകദിന പരമ്പര (2–0) സ്വന്തമാക്കിയതിനു പിന്നാലെയാണ് ബിസിസിഐയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ചെഹൽ ടിവി വിഡിയോ എത്തിയത്. രണ്ടാം ഏകദിനത്തിൽ തകർപ്പൻ അർധസെഞ്ചറിയോടെ ടീമിനെ വിജയത്തിലെത്തിച്ച അക്സർ പട്ടേലും ആദ്യ ഏകദിനം കളിച്ച പേസർ ആവേശ് ഖാനുമായിരുന്നു വി‍ഡിയോയിൽ ചെഹലിനൊപ്പം.

ഇന്ത്യ വിജയിച്ച അവസാന ഓവറിലെ സമ്മർദം വളരെ വലുതാണെന്നു ചെഹൽ പറഞ്ഞു. വിവാഹത്തിന്റെ സമയത്തു പോലും ഇത്രയും സമ്മർദം അനുഭവിച്ചിട്ടില്ലെന്ന് ചെഹൽ വി‍ഡിയോയിൽ പറഞ്ഞു. ‘‘ഇത്തരം ഒരു ഇന്നിങ്സ് അപൂർവമായാണ് ഒരു താരത്തിൽനിന്നു കണ്ടിട്ടുള്ളത്. ചിരിച്ചുകൊണ്ടാണു ഞാൻ അക്സർ പട്ടേലിന്റെ ബാറ്റിങ് കണ്ടത്. ഞാന്‍ ഇങ്ങനെ കളിച്ചിരുന്ന എന്റെ പഴയ നല്ല കാലങ്ങൾ ഓർമ വന്നു.’’– ചെഹൽ വി‍ഡിയോയിൽ പറഞ്ഞു.

ADVERTISEMENT

എനിക്കു വിക്കറ്റ് നഷ്ടമായാലും ചെഹൽ ഭായ് വന്ന് സമ്മർദം കൈകാര്യം ചെയ്യുമെന്ന് ചിന്തിച്ചിരുന്നെന്ന് അക്സർ പട്ടേല്‍ ചെഹലിനു മറുപടി നൽകി. ‘‘ചെഹൽ ഭായിയെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതിയിട്ടാണ് ആ ജോലി ഞാൻ‌ സ്വയം കൈകാര്യം ചെയ്തത്’’– അക്സർ പട്ടേല്‍ വി‍ഡിയോയിൽ പറഞ്ഞു. രണ്ട് വിക്കറ്റ് വിജയമാണ് ഇന്ത്യ രണ്ടാം ഏകദിനത്തിൽ സ്വന്തമാക്കിയത്.

വിൻഡീസ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 49.4 ഓവറിൽ എത്തിച്ചേരുകയായിരുന്നു. 35 പന്തിൽ 64 റൺസെടുത്തു പുറത്താകാതെ നിന്ന അക്സർ പട്ടേലാണ് ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ത്യ– വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.

ADVERTISEMENT

English Summary: ‘I thought not to trouble Chahal Bhai and do job myself’ – Axar Patel at his hilarious best on Chahal TV