ഇസ്‌‍ലാമബാദ്∙ തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കിനെയും ബിസിസിഐയെയും പുകഴ്ത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. ഇന്ത്യയിലായതുകൊണ്ടാണ് ദിനേഷ് കാർത്തിക്ക് ഈ പ്രായത്തിലും... Dinesh Karthik, Salman Butt, Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌‍ലാമബാദ്∙ തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കിനെയും ബിസിസിഐയെയും പുകഴ്ത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. ഇന്ത്യയിലായതുകൊണ്ടാണ് ദിനേഷ് കാർത്തിക്ക് ഈ പ്രായത്തിലും ക്രിക്കറ്റിലുള്ളതെന്നും പാക്കിസ്ഥാനിലായിരുന്നെങ്കിൽ കാർത്തിക്കിന് ആഭ്യന്തര ക്രിക്കറ്റിൽ പോലും ഇടം കിട്ടില്ലായിരുന്നെന്നും സൽമാൻ ബട്ട് യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.

‘‘ ഇന്ത്യയിൽ യുവതാരങ്ങള്‍ വളരെ നന്നായി കളിക്കുന്നു. ബെഞ്ചിലുള്ള താരങ്ങളെക്കുറിച്ചുവരെ ഇന്ത്യ ഗൗരവമായി ചിന്തിക്കുന്നു. മികച്ചൊരു ടീമിനെയാണ് ഇന്ത്യ തയാറാക്കിയെടുത്തിരിക്കുന്നത്. ശുഭ്മൻ ഗിൽ ഏകദിനത്തിൽ നല്ല കളി പുറത്തെടുക്കുന്നു. ദിനേഷ് കാർത്തിക്ക് ഫിനിഷറുടെ റോളിൽ തിളങ്ങുന്നു. സൂര്യകുമാർ യാദവ് ഓരോ ദിവസവും പുരോഗതി നേടുന്നു. ശ്രേയസ് അയ്യരുമുണ്ട്. ബോളിങ്ങിൽ അർഷ്ദീപ് സിങ്ങും ഇപ്പോൾ തിളങ്ങുന്നു. ഇന്ത്യയ്ക്ക് പ്രതിഭകളേറെയുണ്ട്’’– സൽമാൻ ബട്ട് വ്യക്തമാക്കി.

ADVERTISEMENT

‘‘ഭാഗ്യത്തിന് ദിനേഷ് കാർത്തിക്ക് ജനിച്ചത് ഇന്ത്യയിലായിപ്പോയി. പാക്കിസ്ഥാനിലായിരുന്നെങ്കിൽ അദ്ദേഹത്തിന് ആഭ്യന്തര ക്രിക്കറ്റിൽ പോലും ഇടം ലഭിക്കില്ലായിരുന്നു’’– പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർ‍ഡിനെ ഉന്നമിട്ട് മുൻ താരം പ്രതികരിച്ചു. 2004 ൽ ഇന്ത്യയ്ക്കായി അരങ്ങേറിയ ദിനേഷ് കാർത്തിക്ക് ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് 37–ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്കു തിരികെയെത്തിയത്. ഫിനിഷറുടെ റോളിൽ തിളങ്ങുന്ന കാര്‍ത്തിക്ക് ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലും കളിച്ചേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English Summary: 'Luckily, Dinesh Karthik was born in India. If he belonged to Pakistan...': Former captain takes brutal dig at PCB