സെന്റ് കിറ്റ്സ്∙ ചൊവ്വാഴ്ച നടക്കേണ്ട ഇന്ത്യ– വെസ്റ്റിൻഡീസ് മൂന്നാം ട്വന്റി20 മത്സരം ഒന്നര മണിക്കൂർ വൈകും. ഇന്നലത്തെ മത്സരം മണിക്കൂറുകൾ വൈകി തുടങ്ങിയതിനാൽ താരങ്ങൾക്ക് ആവശ്യത്തിനു വിശ്രമം നൽകുന്നതിനാണ്... India, West Indies, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെന്റ് കിറ്റ്സ്∙ ചൊവ്വാഴ്ച നടക്കേണ്ട ഇന്ത്യ– വെസ്റ്റിൻഡീസ് മൂന്നാം ട്വന്റി20 മത്സരം ഒന്നര മണിക്കൂർ വൈകും. ഇന്നലത്തെ മത്സരം മണിക്കൂറുകൾ വൈകി തുടങ്ങിയതിനാൽ താരങ്ങൾക്ക് ആവശ്യത്തിനു വിശ്രമം നൽകുന്നതിനാണ് ഇന്നത്തെ കളിയിലും മാറ്റം വരുത്തിയത്. എട്ട് മണിക്കു തുടങ്ങേണ്ട മത്സരം 9.30നായിരിക്കും ആരംഭിക്കുക.

ടീമംഗങ്ങളുടെ ലഗേജുകൾ എത്താൻ താമസിച്ചതിനാല്‍ തിങ്കളാഴ്ച രണ്ടാം ട്വന്റി20 മൂന്നു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ‘‘സെന്റ് കിറ്റ്സിൽ നടക്കേണ്ട മൂന്നാം ട്വന്റി20 പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കു മാത്രമേ ആരംഭിക്കുവെന്നു’’ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ചത്തെ മത്സരം വെസ്റ്റിൻഡീസ് ജയിച്ചതോടെ 1–1 എന്ന നിലയിലാണ് ഇരുടീമുകളും. ഇനി മൂന്നു കളികൾ ബാക്കിയുണ്ട്.

ADVERTISEMENT

രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ആതിഥേയർ 5 വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ഇന്ത്യ 19.4 ഓവറിൽ 138നു പുറത്തായപ്പോൾ വെസ്റ്റിൻഡീസ് 19.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി.

English Summary: India vs West Indies third twenty 20, Updates