ധാക്ക ∙ ഒത്തുകളി ശ്രമം അധികാരികളെ അറിയിക്കാതിരുന്നതിന്റെ പേരിൽ സജീവ ക്രിക്കറ്റിൽനിന്ന് വിലക്കു ലഭിച്ച് തിരിച്ചെത്തിയ ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ മറ്റൊരു വിവാദക്കുരുക്കിൽ. ചൂതാട്ട കമ്പനിയായ ‘ബെറ്റ്‌വിന്നർ ന്യൂസു’മായി സഹകരിക്കുമെന്ന് വ്യക്തമാക്കി ഷാക്കിബ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക ∙ ഒത്തുകളി ശ്രമം അധികാരികളെ അറിയിക്കാതിരുന്നതിന്റെ പേരിൽ സജീവ ക്രിക്കറ്റിൽനിന്ന് വിലക്കു ലഭിച്ച് തിരിച്ചെത്തിയ ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ മറ്റൊരു വിവാദക്കുരുക്കിൽ. ചൂതാട്ട കമ്പനിയായ ‘ബെറ്റ്‌വിന്നർ ന്യൂസു’മായി സഹകരിക്കുമെന്ന് വ്യക്തമാക്കി ഷാക്കിബ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെ, ഇതേക്കുറിച്ച് അന്വേഷിക്കാൻ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) തീരുമാനിച്ചു. ഷാക്കിബിന് കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബംഗ്ലദേശിലെ നിയമമനുസരിച്ച് ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്ന കമ്പനികൾക്ക് കർശന വിലക്കുണ്ട്. ചൂതാട്ട കമ്പനികൾ നടത്തുന്നതും അവരുമായി സഹകരിക്കുന്നതും നിയമത്തിനും ഭരണഘടനയ്ക്കും എതിരായ പ്രവൃത്തിയായാണ് ബിസിബി കാണുന്നത്.

ADVERTISEMENT

ചൂതാട്ട കമ്പനിയുമായി സഹകരിക്കുന്ന കാര്യം മുൻകൂട്ടി അറിയിക്കാതിരുന്നതിന് ഷാക്കിബിനു കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നാസ്മുൽ ഹസ്സൻ വ്യക്തമാക്കി.

‘‘രണ്ടു കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് അറിയാക്കാനുള്ളത്. ഇത്തരമൊരു സഹകരണത്തിന് ഞങ്ങൾ അനുമതി നൽകില്ലെന്ന് ഉറപ്പായതിനാൽ അനുമതി ലഭിച്ചോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ചൂതാട്ടവുമായി ബന്ധപ്പെട്ട ഒരു നടപടിയും ഞങ്ങൾ അനുവദിക്കില്ല. അതായത് ഷാക്കിബ് ഇക്കാര്യത്തിൽ ബിസിബിയുടെ അനുമതി തേടിയിട്ടില്ല. രണ്ടാമതായി, ഷാക്കിബ് ഇത്തരമൊരു കരാറിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്’ – ഹസൻ പറഞ്ഞു.

ADVERTISEMENT

English Summary: BCB To Investigate Shakib Al Hasan's Social Media Post Endorsing Betting Company: Report