ന്യൂഡൽഹി ∙ ആറു മുൻനിര ടീമുകൾ മാത്രം ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖ്യധാരയിൽ മതിയെന്ന മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രിയുടെ നിർദ്ദേശം അപ്രായോഗികമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടെസ്റ്റ് മത്സരങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി രവി ശാസ്ത്രി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആറു മുൻനിര ടീമുകൾ മാത്രം ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖ്യധാരയിൽ മതിയെന്ന മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രിയുടെ നിർദ്ദേശം അപ്രായോഗികമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടെസ്റ്റ് മത്സരങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി രവി ശാസ്ത്രി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ, ക്രിക്കറ്റിനെത്തന്നെ നശിപ്പിക്കാൻ മാത്രമേ ഉതകൂവെന്ന് ചോപ്ര തുറന്നടിച്ചു. എല്ലാ ടീമുകൾക്കും പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ക്രമീകരണമാണ് ടെസ്റ്റ് ക്രിക്കറ്റിനു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ടെസ്റ്റ് ക്രിക്കറ്റ് രണ്ടു തലങ്ങളിലായി നടത്തുന്നത് പ്രായോഗികമായിരിക്കാം. പക്ഷേ, മുൻനിരയിലെ ആദ്യ ആറു ടീമുകൾ മാത്രം ടെസ്റ്റ് കളിച്ചാൽ മതിയെന്ന് തീരുമാനിച്ചാൽ അത് ക്രിക്കറ്റിനു തന്നെ അപകടമാണ്. ഏറ്റവും പ്രധാനപ്പെട്ടതെന്നും എക്കാലവും നിലനിൽക്കുമെന്നും നാം അവകാശപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യമാണ് ഞാൻ പറയുന്നത്’ – ആകാശ് ചോപ്ര പറഞ്ഞു.

ADVERTISEMENT

‘രാജ്യാന്തര ടെസ്റ്റ്  ക്രിക്കറ്റിൽ കളിക്കേണ്ട ആ ആറു ടീമുകളെ ആരാണ് തിരഞ്ഞെടുക്കുക? റാങ്കിങ്ങിലെ ആദ്യ ആറു ടീമുകളാണോ കളിക്കുക? അങ്ങനെയെങ്കിൽ‍ ബാക്കി ടീമുകൾ എന്തു ചെയ്യും? ശാസ്ത്രി അന്നു പറഞ്ഞത് ആദ്യത്തെ ആറു ടീമുകൾ മാത്രം ടെസ്റ്റ് കളിക്കുമെന്നാണ്. ബാക്കിയുള്ള ടീമുകൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അവർ പിന്നീട് ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, ആദ്യത്തെ ആറു ടീമുകൾ മാത്രമാണ് കളിക്കുന്നതെങ്കിൽ ബാക്കിയുള്ളവർ എങ്ങനെ ഉയർന്നു വരും? ’ – ആകാശ് ചോപ്ര ചോദിച്ചു.

ഏകദിന മത്സരങ്ങൾ ഐസിസി ടൂർണമെന്റുകളിലേക്കു മാത്രമായി ചുരുക്കണമെന്ന നിർദേശത്തെയും ചോപ്ര എതിർത്തു. ‘ഏകദിന ക്രിക്കറ്റ് കളിക്കുന്നതിൽനിന്ന് വിട്ടുനിന്നിട്ട് ലോകകപ്പുകളിൽ മാത്രം കളിച്ചിട്ടെന്തു കാര്യം? അങ്ങനെയെങ്കിൽ എന്തിനാണ് ഈ ഫോർമാറ്റ് നിലനിർത്തുന്നത്? ഒഴിവാക്കിയേക്കുക. ആരും കളിക്കേണ്ട. അതിൽ പ്രശ്നമില്ല. സ്ഥിരമായി നാം കളിക്കുന്ന ഫോർമാറ്റിലാണ് ലോകകപ്പ് വേണ്ടത്’ – ചോപ്ര ചൂണ്ടിക്കാട്ടി.

ADVERTISEMENT

രണ്ട് തലങ്ങളിലായി ടെസ്റ്റ് ക്രിക്കറ്റ് ക്രമീകരിക്കണമെന്നായിരുന്നു ശാസ്ത്രിയുടെ നിർദേശം. അല്ലെങ്കിൽ 10 വർഷത്തിനുള്ളിൽ ടെസ്റ്റ് ക്രിക്കറ്റ് മരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ആറു ടീമുകൾ മാത്രം മുഖ്യധാരയിൽ മതിയെന്നായിരുന്നു ശാസ്ത്രിയുടെ നിർദേശം. ഇവർ തമ്മിൽ തുടർച്ചയായി ടെസ്റ്റ് മത്സരങ്ങൾ കളിക്കണം. അടുത്ത ആറു ടീമുകളിൽനിന്ന് യോഗ്യത നേടുന്നവരെ ആദ്യ ആറു ടീമുകളുടെ ഭാഗമാക്കണം എന്നും ശാസ്ത്രി നിർദേശിച്ചിരുന്നു.

English Summary: World cricket would be in trouble if only top 6 play Test cricket: Aakash Chopra rubbishes Shastri's suggestion