മുംബൈ∙ കഴിഞ്ഞ ദിവസമാണ് ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. വിരാട് കോലിയും കെ.എൽ. രാഹുലും ടീമിലേക്കു മടങ്ങിയെത്തിയപ്പോൾ ഫോമിലുള്ള സഞ്ജു സാംസണിന്റെ പുറത്താകല്‍ ആരാധകരെ നിരാശരാക്കി. വെസ്റ്റിൻഡീസിലും അയർലൻഡിലും തകർപ്പൻ പ്രകടനം നടത്തിയിട്ടും... Ishan Kishan, Sanju Samson, Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കഴിഞ്ഞ ദിവസമാണ് ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. വിരാട് കോലിയും കെ.എൽ. രാഹുലും ടീമിലേക്കു മടങ്ങിയെത്തിയപ്പോൾ ഫോമിലുള്ള സഞ്ജു സാംസണിന്റെ പുറത്താകല്‍ ആരാധകരെ നിരാശരാക്കി. വെസ്റ്റിൻഡീസിലും അയർലൻഡിലും തകർപ്പൻ പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഒഴിവാക്കിയെന്നാണ് ആരാധകരുടെ പരാതി. രോഹിത് ശർമ നയിക്കുന്ന ടീമിൽ യുവ ബാറ്റര്‍ ഇഷാൻ കിഷനെയും ഉൾപ്പെടുത്തിയിട്ടില്ല.

ഋഷഭ് പന്തിനൊപ്പം ദിനേഷ് കാർത്തിക്കാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. പരുക്കുകാരണം പേസർമാരായ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും ടീമില്‍നിന്നു പുറത്താകുകയും ചെയ്തു. ഇഷാനെ ടീമിൽ ഉൾപ്പെടുത്താത്തതിനും ട്വിറ്ററിൽ ആരാധകർ രോഷം പ്രകടിപ്പിച്ചു. ‘‘സഞ്ജു സാംസണെ സ്റ്റാൻഡ് ബൈ താരമായെങ്കിലും ടീമിലെടുക്കാത്തതിനു കാരണമെന്താണ്? എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്. എപ്പോഴും ടീമിൽ ഉൾപ്പെടുത്തുകയും പിന്നീടു പുറത്താക്കുകയും ചെയ്യുന്നു. അക്സർ പട്ടേലും രവീന്ദ്ര ജഡേജയും ഒരേ പോലെ കളിക്കുന്ന താരങ്ങളാണ്. രണ്ടു പേരെയും ടീമിൽ ആവശ്യമില്ല. യുഎഇയിൽ ദീപക് ഹൂഡയെക്കാളും മികച്ച റെക്കോർഡാണ് സഞ്ജുവിനുള്ളത്’’– ഒരു ആരാധകർ ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

‘‘ ഇന്ത്യൻ സ്ക്വാഡിൽ ഇഷാൻ കിഷനും സഞ്ജുവുമില്ലാത്തത് ഞെട്ടിക്കുന്നു. ഫോമിനും മുകളിൽ പ്രശസ്തിക്കാണു സ്ഥാനം. ദീപക് ഹൂഡയ്ക്കൊപ്പം വിരാട് കോലിയും ടീമിലുണ്ട്. ഇന്ത്യ കടലാസിൽ കരുത്തുള്ള ടീമുമായല്ല കളിക്കുന്നതെന്ന് ഇതു വ്യക്തമാക്കുന്നു’’– മറ്റൊരു ആരാധകർ കുറിച്ചു. ഇന്ത്യ സഞ്ജുവിനെ പോലെ ഒരു താരത്തെ അർഹിക്കുന്നില്ലെന്നും ഒരു ആരാധകൻ പ്രതികരിച്ചു.

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിൻ, യുസ്‍വേന്ദ്ര ചെഹൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ. സ്റ്റാൻഡ് ബൈ താരങ്ങൾ– ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ദീപക് ചാഹർ.

ADVERTISEMENT

English Summary: ‘Reputation over form again?’ – Fans lash out over absence of Sanju Samson, Ishan Kishan from Asia Cup squad