മുംബൈ∙ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എങ്ങനെ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയെന്നു മനസ്സിലാകുന്നില്ലെന്ന് ദേശീയ ടീം സിലക്ഷൻ കമ്മിറ്റി മുന്‍ തലവൻ കിരൺ മോറെ. അക്സർ പട്ടേലിനെ ലഭ്യമാണെന്നിരിക്കെ എന്തിനാണ്... R Ashwin, Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എങ്ങനെ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയെന്നു മനസ്സിലാകുന്നില്ലെന്ന് ദേശീയ ടീം സിലക്ഷൻ കമ്മിറ്റി മുന്‍ തലവൻ കിരൺ മോറെ. അക്സർ പട്ടേലിനെ ലഭ്യമാണെന്നിരിക്കെ എന്തിനാണ് അശ്വിനെ ടീമിലെടുത്തതെന്നും കിരൺ മോറെ ഒരു സ്പോർട്സ് മാധ്യമത്തോടു ചോദിച്ചു. ‘‘ ഞാൻ ശരിക്കും അദ്ഭുതപ്പെട്ടുപോയി, ഇന്ത്യന്‍ ടീമിലേക്ക് എല്ലായ്പ്പോഴും അശ്വിൻ എങ്ങനെയെത്തുന്നു? കഴിഞ്ഞ ലോകകപ്പിനുള്ള ടീമിലും അശ്വിനെ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ കളിച്ചില്ല’’– കിരൺ മോറെ പറഞ്ഞു.

‘‘അശ്വിന്റെ ഐപിഎല്ലിലെ പ്രകടനം നോക്കുക. അത്ര നല്ലതൊന്നുമല്ല. അശ്വിനു പകരം മുഹമ്മദ് ഷമി കളിക്കണമെന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ അക്സർ പട്ടേൽ വരട്ടെ. അക്സർ മികച്ച ഫോമിലാണ്. മുഹമ്മദ് ഷമി ട്വന്റി20 ലോകകപ്പ് കളിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. വിക്കറ്റുകൾ സ്വന്തമാക്കുന്ന ബോളർമാരെയാണു നമുക്ക് ആവശ്യം. ന്യൂബോളിലും മധ്യ ഓവറുകളിലും അവസാനവുമെല്ലാം വിക്കറ്റുകൾ സ്വന്തമാക്കാൻ ഷമിക്കു സാധിക്കും.’’– കിരൺ മോറെ വ്യക്തമാക്കി.

ADVERTISEMENT

യുഎഇയിൽ നടക്കുന്ന ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ നാല് സ്പിന്നർമാരാണുള്ളത്. യുസ്‍വേന്ദ്ര ചെഹൽ, രവീന്ദ്ര ജഡേജ, രവി ബിഷ്ണോയി, ആർ. അശ്വിൻ. പേസർമാരായി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ എന്നിവരും കളിക്കും. ജസ്പ്രീത് ബുമ്ര പരുക്കേറ്റു പുറത്തായതിനാൽ ഇന്ത്യൻ പേസ് യൂണിറ്റിന്റെ കരുത്തു കുറഞ്ഞതായി ക്രിക്കറ്റ് വിദഗ്ധരും ആരാധകരും വിലയിരുത്തുന്നു. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ടീം സിലക്ഷനിൽ ഏഷ്യ കപ്പിലെ പ്രകടനവും നിർണായകമാകും.

English Summary: How can R Ashwin come in this team? Ex-chief selector baffled over off-spinner's selection in Asia Cup squad