ധാക്ക∙ ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ശ്രിധരൻ ശ്രീറാം. ഏഷ്യ കപ്പിലും ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലും മുൻ ഇന്ത്യൻ ഓള്‍ റൗണ്ടർ ബംഗ്ലദേശ് താരങ്ങളെ പരിശീലിപ്പിക്കും. പുതിയ ചിന്താഗതിയുമായാണ് ടീം മുന്നോട്ടുപോകുന്നതെന്നും ലോകകപ്പ്... Bangladesh, Cricket, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക∙ ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ശ്രിധരൻ ശ്രീറാം. ഏഷ്യ കപ്പിലും ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലും മുൻ ഇന്ത്യൻ ഓള്‍ റൗണ്ടർ ബംഗ്ലദേശ് താരങ്ങളെ പരിശീലിപ്പിക്കും. പുതിയ ചിന്താഗതിയുമായാണ് ടീം മുന്നോട്ടുപോകുന്നതെന്നും ലോകകപ്പ് ക്രിക്കറ്റ് വരെയാണ് ശ്രിധരൻ ശ്രീറാമിന്റെ ചുമതലയെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ പ്രതികരിച്ചു.

2000 മുതൽ 2004 വരെ ഇന്ത്യയ്ക്കായി എട്ട് ഏകദിന മത്സരങ്ങളിൽ ശ്രീറാം കളിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ശ്രീറാമിന് ഇന്ത്യൻ ടീമിൽ അവസരങ്ങൾ കുറവായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ശ്രീറാം തിളങ്ങി. തമിഴ്നാടിനു വേണ്ടിയും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഒരു സീസണില്‍ ആയിരത്തിനു മുകളിൽ റൺസ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണു ശ്രീറാം.

ADVERTISEMENT

ഓസ്ട്രേലിയയുടെ സ്പിൻ ബോളിങ് പരിശീലകനായി ഏറെക്കാലം പ്രവർത്തിച്ചു. മുഖ്യപരിശീലകനായ ‍ഡാരൻ ലേമാനു കീഴിലാണ് ഓസ്ട്രേലിയയിൽ പ്രവർത്തിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം ബംഗ്ലദേശ് ടെസ്റ്റ് ടീമിനെ ദക്ഷിണാഫ്രിക്കക്കാരനായ റസ്സൽ ഡൊമിനിഗോ തന്നെ തുടർന്നും പരിശീലിപ്പിക്കും. നവംബറിൽ ഇന്ത്യ ബംഗ്ലദേശിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. 

English Summary: Sridharan Sriram appointed Bangladesh coach