രാജ്യാന്തര ക്രിക്കറ്റിൽ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ് ഏതാനും ആഴ്ചകൾക്കു മുൻപ് ഒരു നിരീക്ഷണം നടത്തി. ഏകദിന ക്രിക്കറ്റ് പതിയെ ഇല്ലാതാവുമെന്നും ഇനിയങ്ങോട്ട് ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റിന്റെ കാലമായിരിക്കുമെന്നുമായിരുന്നു ഹോഗ്... Cricket, ODI, Sports

രാജ്യാന്തര ക്രിക്കറ്റിൽ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ് ഏതാനും ആഴ്ചകൾക്കു മുൻപ് ഒരു നിരീക്ഷണം നടത്തി. ഏകദിന ക്രിക്കറ്റ് പതിയെ ഇല്ലാതാവുമെന്നും ഇനിയങ്ങോട്ട് ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റിന്റെ കാലമായിരിക്കുമെന്നുമായിരുന്നു ഹോഗ്... Cricket, ODI, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ക്രിക്കറ്റിൽ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ് ഏതാനും ആഴ്ചകൾക്കു മുൻപ് ഒരു നിരീക്ഷണം നടത്തി. ഏകദിന ക്രിക്കറ്റ് പതിയെ ഇല്ലാതാവുമെന്നും ഇനിയങ്ങോട്ട് ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റിന്റെ കാലമായിരിക്കുമെന്നുമായിരുന്നു ഹോഗ്... Cricket, ODI, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ക്രിക്കറ്റിൽ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ് ഏതാനും ആഴ്ചകൾക്കു മുൻപ് ഒരു നിരീക്ഷണം നടത്തി. ഏകദിന ക്രിക്കറ്റ് പതിയെ ഇല്ലാതാവുമെന്നും ഇനിയങ്ങോട്ട് ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റിന്റെ കാലമായിരിക്കുമെന്നുമായിരുന്നു ഹോഗ് പറഞ്ഞത്. തൊട്ടുപിന്നാലെ ഹോഗിന്റെ നിരീക്ഷണത്തെ വിമർശിച്ച് പല പ്രമുഖരും രംഗത്തെത്തി. ഇതോടെ ഏകദിന ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ക്രിക്കറ്റ് ലോകം കാര്യമായി ചർച്ച ചെയ്യാൻ തുടങ്ങി. ഇതിനു തൊട്ടുപിന്നാലെയാണ് രാജ്യാന്തര ക്രിക്കറ്റിലെ പ്രധാന ടീമുകളുടെ അടുത്ത 5 വർഷത്തേക്കുള്ള മത്സരങ്ങളുടെ പട്ടിക പുറത്തുവന്നത്. ഇതിൽ ബംഗ്ലദേശ്, അയർലൻഡ് എന്നീ രാജ്യങ്ങൾ ഒഴികെ ബാക്കി എല്ലാ ടീമുകളും അടുത്ത 5 വർഷം ഏകദിന മത്സരങ്ങളെക്കാൾ കൂടുതൽ കളിക്കുക ട്വന്റി20 മത്സരങ്ങളായിരിക്കും. ഈ പട്ടിക പുറത്തുവന്നതോടെ ഏകദിന ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ച കൂടുതൽ ചൂടുപിടിച്ചു. സത്യത്തിൽ ഏകദിന ക്രിക്കറ്റ് പതിയെ ഇല്ലാതാവുകയാണോ? ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിലേക്ക് ക്രിക്കറ്റ് ചുരുങ്ങുമോ? ക്രിക്കറ്റിന്റെ ഭാവി എങ്ങോട്ട് എന്ന ആശങ്ക നിലനിൽക്കെ ഒരു വിശകലനം. 2023 മുതൽ 2027വരെയുള്ള രാജ്യാന്തര മത്സരങ്ങളുടെ പട്ടിക പരിശോധിച്ചു തന്നെ തുടങ്ങാം...

∙ കണക്കുകൾ പറയട്ടെ

ADVERTISEMENT

2023 മുതൽ 2027വരെയുള്ള രാജ്യാന്തര മത്സരങ്ങളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം ഐസിസി (ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ) പ്രസിദ്ധീകരിച്ചത്. ഐസിസിയിൽ അംഗങ്ങളായ 12 രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത 5 വർഷം ഈ രാജ്യങ്ങൾ ഓരോ ഫോർമാറ്റിലും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം ചുവടെ.

 

ഇതിൽ ബംഗ്ലദേശും അയർലൻഡും മാത്രമാണ് പേരിനെങ്കിലും ട്വന്റി20യെക്കാൾ കൂടുതൽ ഏകദിന മത്സരങ്ങൾ കളിക്കുന്നത്. ഓസ്ട്രേലിയ , ഇംഗ്ലണ്ട്, ഇന്ത്യ തുടങ്ങിയ ‘എലീറ്റ്’ ടീമുകൾ ഏറെക്കുറെ ഏകദിന മത്സരങ്ങൾക്ക് സമാനമായ തോതിൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

∙ ഏകദിനം ഔട്ട്?‌

ഇന്ത്യ– സിംബാബ്‍വെ ഏകദിനത്തിനു ശേഷം സിംബാബ്‍വെ താരങ്ങൾക്ക് ഷെയ്ക് ഹാൻഡ് നൽകുന്ന ശിഖർ ധവാന്‍. Photo: Jekesai NJIKIZANA / AFP
ADVERTISEMENT

ഒരുകാലത്ത് ക്രിക്കറ്റിലെ ഏറ്റവും ഗ്ലാമറുള്ള ഫോർമാറ്റായി അറിയപ്പെട്ടിരുന്ന ഏകദിന മത്സരങ്ങൾ ഇപ്പോൾ ആർക്കും വേണ്ടാത്ത ഒന്നായി മാറാൻ കാരണങ്ങൾ പലതാണ്. ഇതിൽ പ്രധാനം ട്വന്റി20 ക്രിക്കറ്റിന്റെ വരവാണ്. ഏകദിന ക്രിക്കറ്റിലെ അവസാന 10 ഓവറിൽ (40 മുതൽ 50 വരെ ഓവറുകളിൽ) ലഭിക്കുന്ന ആവേശം മത്സരത്തിൽ മുഴുനീള നൽകാൻ ട്വന്റി20 ക്രിക്കറ്റിനു സാധിക്കുന്നു. ഏകദിന ക്രിക്കറ്റിൽ പൊതുവേ ഏറ്റവും വിരസമായി വിലയിരുത്തപ്പെടുന്ന മിഡിൽ ഓവറുകൾ (10 മുതൽ 40 വരെയുള്ള ഓവറുകൾ) ഒഴിവാക്കി ആദ്യത്തെയും അവസാനത്തെയും 10 ഓവറുകൾ കൂട്ടിച്ചേർത്താണ് ട്വന്റി20 ക്രിക്കറ്റ് ഉണ്ടാക്കിയതെന്നു പറയാറുണ്ട്. അതുകൊണ്ടുതന്നെ കുട്ടിക്രിക്കറ്റിന്റെ ആരാധകർക്കായി കൂടുതൽ ട്വന്റി20 മത്സരങ്ങൾ എല്ലാ പരമ്പരകളിലും ഉൾപ്പെടുത്താൻ ടീമുകൾ തയാറാകുന്നു. ഇനി ക്രിക്കറ്റിന്റെ യഥാർഥ ഭംഗി ടെസ്റ്റ് മത്സരങ്ങളിലാണെന്ന് വാദിക്കുന്നവരെ തൃപ്തിപ്പെടുത്താൻ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കാനും ടീമുകൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏകദിന ക്രിക്കറ്റിന്റെ ആവശ്യകത എന്താണെന്ന ചോദ്യമാണ് ഐസിസിയുടെ പുതിയ ആലോചനയ്ക്കു പിന്നിൽ.

∙ കാഴ്ചക്കാർക്കും ക്ഷാമം

ഏകദിന ലോകകപ്പ് ഒഴിച്ചുനിർത്തിയാൽ ഏകദിന പരമ്പരകൾക്ക് കാഴ്ചക്കാർ കുറഞ്ഞുവരുന്ന ഒരു രീതി ഈയിടെയായി രാജ്യാന്തര ക്രിക്കറ്റിൽ കണ്ടുവരുന്നുണ്ട്. ഇത് മത്സരങ്ങൾക്കുള്ള സ്പോൺസർഷിപ്പിനെയും അതുവഴി വിവിധ ക്രിക്കറ്റ് ബോർ‌ഡുകൾക്കു ലഭിക്കേണ്ട വരുമാനത്തെയും കാര്യമായി ബാധിച്ചുതുടങ്ങി. കാണികൾ നിറഞ്ഞൊഴുകുന്ന ഇന്ത്യൻ സ്റ്റേഡിയങ്ങളിൽ പോലും ഏകദിന ക്രിക്കറ്റിന് കാഴ്ചക്കാർ കുറഞ്ഞുവരുന്ന സ്ഥിതിയുണ്ടായി. ഇന്ത്യയിൽ നടന്ന കഴിഞ്ഞ 3 ഏകദിന പരമ്പരകളിൽ ഒന്നിൽപോലും സ്റ്റേഡിയത്തിൽ 60 ശതമാനത്തിൽ കൂടുതൽ കാണികൾ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഐപിഎൽ മത്സരങ്ങൾ നടക്കുമ്പോഴും ട്വന്റി20 പരമ്പരകൾ നടക്കുമ്പോഴും ടിക്കറ്റുകൾ ലഭിക്കാത്ത അവസ്ഥയും പതിവാണ്. ഇതും ഒരു പരിധിവരെ ഏകദിന ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ഐസിസിയിൽ ആശങ്ക ജനിപ്പിക്കാൻ കാരണമായി.

∙ ഇന്ന് ഏകദിനം, നാളെ ടെസ്റ്റ്?

ADVERTISEMENT

ഏകദിന ക്രിക്കറ്റിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റും നാടുനീങ്ങുമോ എന്ന ആശങ്ക ചിലർക്കെങ്കിലും ഉണ്ടാകാം. എന്നാൽ അതിനുള്ള സാധ്യത നിലവിൽ ഇല്ലെന്നാണ് ഐസിസിയുടെ വിലയിരുത്തൽ. ആഷസ് പരമ്പര, ബോർഡർ ഗാവസ്കർ ട്രോഫി തുടങ്ങിയ ടെസ്റ്റ് പരമ്പരകൾക്ക് ലഭിക്കുന്ന ആരാധക പിന്തുണയാണ് ഇതിനു കാരണം. കഴിഞ്ഞ 3 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ പരിശോധിച്ചാൽ ആഷസിൽ ബെൻ സ്റ്റോക്സ് നടത്തിയ ഒറ്റയാൾ പോരാട്ടവും ജോഫ്ര ആർച്ചർ– സ്റ്റീവ് സ്മിത്ത് കൊമ്പുകോർക്കലും ഗാബയിൽ ഇന്ത്യ നേടിയ ഐതിഹാസിക ടെസ്റ്റ് വിജയവുമെല്ലാം അവിസ്മരണീയ മുഹൂർത്തങ്ങളായി ക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത്തരം ആവേശഭരിതമായ മത്സരങ്ങൾ ഇനിയും സമ്മാനിക്കാൻ ടെസ്റ്റ് മത്സരങ്ങൾക്കു സാധിക്കുമെന്നും അതുകൊണ്ടുതന്നെ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയിൽ ആശങ്ക വേണ്ടെന്നുമാണ് ഐസിസിസുടെ നിലപാട്.

∙ എന്തുകൊണ്ട് ട്വന്റി20?

തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിലനിർ‌ത്താൻ സാധിക്കുമെന്നതാണ് ട്വന്റി20 ക്രിക്കറ്റിന്റെ പ്രത്യേകത. ബാറ്റർമാർക്കും ബോളർമാർക്കും ഒരുപോലെ തിളങ്ങാൻ ട്വന്റി20 അവസരമൊരുക്കുന്നു. ശരാശരി 9 മണിക്കൂർ‌ നീണ്ടുനിൽക്കുന്ന ഒരു ഏകദിന മത്സരം കഴിഞ്ഞാൽ അടുത്ത മത്സരത്തിനായി കുറഞ്ഞത് 2 ദിവസമെങ്കിലും കളിക്കാർക്ക് വിശ്രമം അനിവാര്യമാണ്. എന്നാൽ ട്വന്റി20യിലേക്കു വരുമ്പോൾ പരമാവധി 3 മണിക്കൂറാണ് ഒരു മത്സരത്തിന്റെ ദൈർഘ്യം. അതുകൊണ്ടുതന്നെ ഒരു മത്സരം കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ രണ്ടാമത്തെ മത്സരം നടത്താൻ പ്രയാസമില്ല. കഴിഞ്ഞ ഇന്ത്യ– വെസ്റ്റിൻഡീസ് പരമ്പരയിൽ ഈ രീതി പരീക്ഷിച്ചിരുന്നു. ഇതിലൂടെ മത്സരങ്ങളുടെ എണ്ണം കുറയ്ക്കാതെ തന്നെ കൂടുതൽ പരമ്പരകൾ നടത്താൻ ക്രിക്കറ്റ് ബോർഡുകൾക്ക് സാധിക്കും. മത്സരങ്ങളുടെ എണ്ണം കൂടുന്നത് കളിക്കാരുടെ ശാരീരിക ക്ഷമതയെ ബാധിക്കുന്നു എന്ന വിമർശനം ഒഴിവാക്കാനും ഇതു സഹായിക്കുമെന്ന് ക്രിക്കറ്റ് ബോർഡുകൾ വിശ്വസിക്കുന്നു.

∙ ഇനി ടെൻ10 ക്രിക്കറ്റ്?

ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൻ പുറത്തായപ്പോൾ. Photo: Ian Kington / AFP

രാജ്യാന്തര ക്രിക്കറ്റിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും 10 ഓവർ നീണ്ടുനിൽക്കുന്ന ടെൻ10 മത്സരങ്ങൾ വിവിധ രാജ്യങ്ങളിലെ ആഭ്യന്തര ലീഗുകളുടെ ഭാഗമായ നടത്താറുണ്ട്. എന്റർടെയ്ൻമെന്റ് മാത്രം ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന ഇത്തരം മത്സരങ്ങൾ ഒരു പരിധിവരെ കാണികളെ ആകർഷിക്കാറുണ്ടെങ്കിലും മത്സരം തുടങ്ങുംമുൻപേ തീരുന്ന പ്രതീതിയാണ് ടെൻ10 ക്രിക്കറ്റ് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെയാണ് രാജ്യാന്തര തലത്തിലേക്ക് ടെൻ10 ക്രിക്കറ്റ് ഉയർന്നുവരാത്തതും. ഇതിനു പുറമേ 6 ഓവർ‌ ക്രിക്കറ്റ്, 100 ക്രിക്കറ്റ് (100 പന്തുകളുടെ മത്സരം) തുടങ്ങി കുട്ടിക്രിക്കറ്റിൽ വിവിധ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ട്വന്റി20ക്ക് പകരക്കാരാകാൻ ഇവർക്കാർക്കും സാധിക്കുന്നില്ലെന്നതാണു വസ്തുത. അതുകൊണ്ടുതന്നെ ഏകദിന ക്രിക്കറ്റ് കളം വിടുമ്പോൾ ആ സ്ഥാനത്തേക്ക് ട്വന്റി20 തന്നെയാകും പകരക്കാരനായി എത്തുക.

∙ കളി മാറും, കളിക്കാരും

ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകൾക്ക് വ്യത്യസ്ത ക്യാപ്റ്റൻമാരെ പരീക്ഷിക്കുന്ന രീതി ഈ അടുത്തകാലത്താണ് രാജ്യാന്തര ക്രിക്കറ്റിൽ പ്രചാരത്തിൽ വന്നത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ മുൻനിര ടീമുകളെല്ലാം ഇതു പരീക്ഷിച്ചുപോരുന്നു. ടീം ഇന്ത്യ ഇതു നടപ്പാക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ്. അതിന്റെ ഭാഗമായുള്ള ചില പരീക്ഷണങ്ങൾ ഈ കഴിഞ്ഞ പര്യടനങ്ങളിൽ കാണാം. ക്യാപ്റ്റൻമാർ മാത്രമല്ല, ഫോർമാറ്റിന് അനുസരിച്ച് താരങ്ങളും മാറിത്തുടങ്ങിയിരിക്കുന്നു. ഓരോ ഫോർമാറ്റിനും ഓരോ ടീം എന്ന രീതിയിലേക്കാണ് രാജ്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും ഇതിനോടകം ഈ രീതി പരീക്ഷിച്ചുകഴിഞ്ഞു. ഒരേ സമയം ഒന്നിൽ കൂടുതൽ ടീമുകളെ വ്യത്യസ്ത രാജ്യങ്ങളിലേക്ക് അയച്ച് പരമ്പരകൾ നടത്തുന്ന രീതിയും ഇപ്പോൾ പ്രചാരത്തിലുണ്ട്. എന്നാൽ 3 ഫോർമാറ്റിനും 3 ടീം എന്നു പറയുമ്പോൾ കുറഞ്ഞത് 45 താരങ്ങളുമായി ഒരേ സമയം അതത് ബോർഡുകൾ കരാറിൽ എത്തേണ്ടിവരും. ഇത്രയും താരങ്ങളുടെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾ ബോർഡിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമോ എന്ന പേടി എല്ലാവർക്കുമുണ്ട്. കൂടുതൽ താരങ്ങൾക്ക് ഒരേ സമയം അവസരം നൽകാൻ സാധിക്കുമെങ്കിലും ‘ചെലവു ചുരുക്കലിന്റെ’ ഭാഗമായി ഈ പരീക്ഷണം ബോർഡുകൾ പ്രോത്സാഹിപ്പിക്കാൻ സാധ്യതയില്ല.

∙ പാളുമോ പരീക്ഷണം?

ക്രിക്കറ്റിന് കാലാനുസൃതമായ മാറ്റം വേണമെന്നു വാദിക്കുന്നവർ ഒരുപക്ഷത്തും അതല്ല, ക്രിക്കറ്റിലെ പരമ്പരാഗത രീതികൾ തുടരണമെന്നു വാദിക്കുന്നവർ മറുപക്ഷത്തും നിൽക്കുമ്പോൾ ക്രിക്കറ്റിന്റെ ഭാവി എങ്ങോട്ട് എന്ന ആശങ്ക ആരാധകർക്കിടയിലുണ്ട്. പുതിയ ഫോർമാറ്റുകൾ പരീക്ഷിക്കുകയും പഴയ ഫോർമാറ്റുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നത് ക്രിക്കറ്റിന് ദോഷം ചെയ്യും എന്നു വാദിക്കുന്നവർ മാതൃകയായി ഉയർത്തിക്കാട്ടുന്നത് ഫുട്ബോളിനെയാണ്. ഇത്രയേറെ വർഷം കഴിഞ്ഞിട്ടും ഇത്രയധികം രാജ്യങ്ങളിൽ പ്രചാരത്തിൽ ഉണ്ടായിരുന്നിട്ടും ഫുട്ബോളിന് അന്നും ഇന്നും ഒരേ ഫോർമാറ്റാണ് (സെവൻസ് പോലുള്ള പ്രാദേശിക മത്സരങ്ങൾ ഉണ്ടെങ്കിലും 90 മിനിറ്റ് നീണ്ടുനിൽക്കുന്ന, 11 പേർ വീതം മത്സരിക്കുന്ന കളിയാണ് അന്നും ഇന്നും ഔദ്യോഗിക ഫുട്ബോൾ). ഇത്തരത്തിൽ ഒരു സ്റ്റാൻഡേഡ് ഫോർമാറ്റ് പിന്തുടരുന്നതിനാലാണ് ഫുട്ബോളിന് ഇത്രമാത്രം പ്രചാരം ലഭിക്കുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ടുതന്നെ ക്രിക്കറ്റിലും അത്തരത്തിൽ ഒരു സ്റ്റാൻഡേഡ് ഫോർമാറ്റ് വേണമെന്നാണ് ഇവരുടെ വാദം.

English Summary: Teams choose more T20 games; ODI cricket to end?