മുംബൈ∙ തനിക്ക് ജോലി നല്‍കുകയാണെങ്കിൽ മദ്യപാനം നിർത്താൻ തയാറാണെന്ന് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. മദ്യപാനം നിർത്തണമെങ്കിൽ ജോലിക്കു വേണ്ടി അതും ചെയ്യാൻ തയാറാണെന്നും സ്ഥിരമായി മദ്യപിക്കുന്നയാളല്ല താനെന്നും വിനോദ് കാംബ്ലി ഒരു ദേശീയ... Vinod Kambli, Cricket, MCA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ തനിക്ക് ജോലി നല്‍കുകയാണെങ്കിൽ മദ്യപാനം നിർത്താൻ തയാറാണെന്ന് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. മദ്യപാനം നിർത്തണമെങ്കിൽ ജോലിക്കു വേണ്ടി അതും ചെയ്യാൻ തയാറാണെന്നും സ്ഥിരമായി മദ്യപിക്കുന്നയാളല്ല താനെന്നും വിനോദ് കാംബ്ലി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘‘എല്ലാവരും പാലിക്കേണ്ട ചില നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടാകും. ഏതെങ്കിലും നിയമം ഒരു കാര്യം ചെയ്യാൻ സമ്മതിക്കുന്നില്ലെങ്കിൽ എല്ലാവരും അതിനെ അനുസരിക്കണം. ജോലിക്കാര്യത്തിൽ അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ പെട്ടെന്ന് അത് അവസാനിപ്പിക്കാൻ ഞാൻ തയാറാണ്.’’– കാംബ്ലി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

‘‘ഞാൻ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു. എന്നാലതു പ്രതിഫലമില്ലാതെ നൽകുന്ന ജോലിയാണ്. സഹായത്തിനായി ഞാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചു. അവർക്ക് എന്നെ ആവശ്യമെങ്കിൽ ജോലി ചെയ്യാൻ ഞാൻ‌ തയാറാണെന്നു പല തവണ പറഞ്ഞു. എനിക്ക് ഒരു കുടുംബം നോക്കേണ്ടതുണ്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ എനിക്ക് ഒരുപാടു സഹായങ്ങൾ ചെയ്തു തന്നിട്ടുണ്ട്’’– വിനോദ് കാംബ്ലി പറഞ്ഞു.

ADVERTISEMENT

ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് വിനോദ് കാംബ്ലി. 2000 ൽ ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. 1995ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടില്ല. കളി തുടങ്ങിയ കാലത്ത് ഏറ്റവും പ്രതിഭയുള്ള യുവതാരമായി വാഴ്ത്തപ്പെട്ട വിനോദ് കാംബ്ലി കഴിഞ്ഞ ദിവസമാണു സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നു വെളിപ്പെടുത്തിയത്. ബിസിസിഐ നൽകുന്ന 30,000 രൂപ പെൻഷനെ ആശ്രയിച്ചാണു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കാംബ്ലി വെളിപ്പെടുത്തി.

English Summary: I will stop drinking immediately: Vinod Kambli ready to quit alcohol to get job with MCA