ഹരാരെ ∙ സിംബാബ്‌വെയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ എറിഞ്ഞ ത്രോ മിഡ്‌വിക്കറ്റിൽ ഫീൽഡ് ചെയ്‍ത അ‌ക്‌സർ‌ പട്ടേലിന്റെ ദേഹത്ത്Ishan Kishan, Axar Patel, Ishan Kishan hits Axar Patel with throw, IND vs ZIM, India vs Zimbabwe, Sports, IND vs ZIM 2nd ODI, IND vs ZIM 2nd ODI, Highlights, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരാരെ ∙ സിംബാബ്‌വെയ്ക്കെതിരെ  രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ എറിഞ്ഞ ത്രോ മിഡ്‌വിക്കറ്റിൽ ഫീൽഡ് ചെയ്‍ത അ‌ക്‌സർ‌ പട്ടേലിന്റെ ദേഹത്ത് കൊണ്ടത് ആരാധകരെ ഞെട്ടിച്ചു. പന്ത്  മുതുകത്ത് കൊണ്ടതിനു പിന്നാലെ അക്‌സർ പകച്ച് ഇഷാനെ തിരിഞ്ഞു നോക്കുന്നതും ഇഷാൻ കൈ ഉയർത്തി ക്ഷമ ചോദിക്കുന്നതും വിഡിയോയിൽ കാണാം. ദീപക് ഹൂഡ എറിഞ്ഞ 28–ാം ഓവറിലാണ് സംഭവം. ഓവറിലെ രണ്ടാം പന്ത് ഇഷാൻ ഫീൽഡ് ചെയ്‌ത  ഡീപ് സ്ക്വയർ ലെഗ് ഏരിയയിലേക്ക് പോകുകയും ഉടൻ തന്നെ ഇഷാൻ പന്ത് കലക്‌ട് ചെയ്‌ത് ത്രോ ചെയ്യുകയായിരുന്നു. ത്രോയിൽ നിന്ന് രക്ഷപ്പെടാൻ അക്‌സർ ശ്രമിക്കുന്നതിനിടെയാണ് പന്ത് മുതുകത്ത് തട്ടിയതും താരം പകച്ച് ഇഷാനെ തിരഞ്ഞു നോക്കിയതും. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു.

പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരെ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. അടുത്ത മത്സരം തിങ്കളാഴ്ച നടക്കും. സിംബാബ്‍വെ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 25.4 ഓവറിൽ ലക്ഷ്യം കണ്ടു. 3 ഉജ്വല ക്യാച്ചുകളും ഒരു റണ്ണൗട്ടുമായി ആദ്യം വിക്കറ്റ് കീപ്പിങ്ങിൽ തിളങ്ങുകയും  39 പന്തിൽ പുറത്താകാതെ 43 റൺസ് നേടുകയും ചെയ്‌ത മലയാളി താരം സഞ്ജു സാംസൺ,  3 വിക്കറ്റ് നേടിയ ശാർദൂൽ ഠാക്കൂർ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. 

ADVERTISEMENT

English Summary: Ishan Kishan hits Axar Patel with throw, spinner gets angry - Watch