ദുബായ് ∙ ഏഷ്യാ കപ്പിന്റെ തുടക്കത്തില്‍‌ ആരും ഒരു സാധ്യതയും കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു ശ്രീലങ്ക. ടൂര്‍ണമെന്റിന്റെ തുടക്കത്തിൽ സംഘടിപ്പിച്ച ഒരു ഫാന്‍ പോളില്‍, ഒരു ശതമാനം പേര്‍ പോലും പിന്തുണയ്ക്കാത്ത ടീമായിരുന്നു അവർ. സൂപ്പർതാരങ്ങൾ അരങ്ങു തകർക്കുന്ന ഇന്ത്യയും പാക്കിസഥാനും ഉൾപ്പെടെയുള്ള വമ്പൻമാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഏഷ്യാ കപ്പിന്റെ തുടക്കത്തില്‍‌ ആരും ഒരു സാധ്യതയും കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു ശ്രീലങ്ക. ടൂര്‍ണമെന്റിന്റെ തുടക്കത്തിൽ സംഘടിപ്പിച്ച ഒരു ഫാന്‍ പോളില്‍, ഒരു ശതമാനം പേര്‍ പോലും പിന്തുണയ്ക്കാത്ത ടീമായിരുന്നു അവർ. സൂപ്പർതാരങ്ങൾ അരങ്ങു തകർക്കുന്ന ഇന്ത്യയും പാക്കിസഥാനും ഉൾപ്പെടെയുള്ള വമ്പൻമാരെ വീഴ്ത്തി ശ്രീലങ്ക കിരീടത്തിൽ മുത്തമിടുമ്പോൾ, രാജ്യം കടന്നുപോകുന്ന കനത്ത പ്രതിസന്ധികൾക്കിടയിൽ ജനങ്ങള്‍ക്ക് സന്തോഷിക്കാൻ വകയൊരുക്കുകയാണ് ടീം ശ്രീലങ്ക.

ശ്രീലങ്കൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു ഉയര്‍ത്തെഴുന്നേല്‍പ്പാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരുടെ സംഘമായാണ് ലങ്ക ഏഷ്യാകപ്പിനെത്തിയത്. ലോകം ഉറ്റുനോക്കുന്ന സൂപ്പർ താരങ്ങളില്ലാതെ, പ്രതീക്ഷയുടെ അമിത ഭാരമില്ലാതെ അവർ കളിക്കാൻ ഇറങ്ങി. ആദ്യ മത്സരത്തിൽ അഫ്‌ഘാനിസ്ഥാനോട് പിണഞ്ഞ തോൽവിയോടെ, ലങ്കയെ എല്ലാവരും ഫ്രീ പോയിന്റ് നൽകുന്ന ടീമായി വിലയിരുത്തി.

ADVERTISEMENT

എന്നാൽ, അവിടുന്നങ്ങോട്ട് ശ്രീലങ്ക മറ്റൊരു ലങ്കയായി. തുടർന്നുള്ള ഓരോ മത്സരത്തിലും എതിരാളികളെ അവർ പിന്തുടര്‍ന്ന് തോല്‍പ്പിച്ചു. ടോസിന്റെ ആനുകൂല്യം എന്നു പറഞ്ഞ് ചെറുതാക്കിയവർക്കു മുന്നില്‍ ആദ്യം ബാറ്റു ചെയ്ത് വിജയിച്ചു കാണിച്ചു. അതും ഫൈനലില്‍ തന്നെ.

ഒരുകാലത്ത്‌ ലോക ക്രിക്കറ്റിലെ അധിപന്മാരായിരുന്നു ശ്രീലങ്കൻ ടീം. 2007, 2011 ലോകകപ്പുകളില്‍ ഫൈനൽ കളിച്ച ടീം. 2014ലെ ട്വന്റി20 ലോകകപ്പിൽ വിജയികൾ. അങ്ങനെ വിജയങ്ങളുടെ കൊടുമുടിയില്‍ നിൽക്കെയായിരുന്നു ലങ്കൻ ക്രിക്കറ്റിന്റെ വീഴ്ച. മുന്‍നിര താരങ്ങളെല്ലാം കൂട്ടത്തോടെ വിരമിച്ചതോടെ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. ഒരു സൂപ്പര്‍ താരം പോലുമില്ലാതെ ഒറ്റപ്പെട്ട വിജയങ്ങള്‍ മാത്രം ആഘോഷിക്കാന്‍ വിധിക്കപ്പെട്ട ടീമായി അവർ. കൂട്ടിന് രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളും. രാജ്യത്തിന് അനുവദിച്ച ഏഷ്യാ കപ്പ് വേദി ദുബായിലേക്ക് മാറ്റിയത് ആഭ്യന്തര പ്രശ്നങ്ങളുടെ തുടർച്ചയായാണ്.

ADVERTISEMENT

അങ്ങനെ ഒട്ടനവധി തിരിച്ചടികള്‍ക്കു നടുവിലാണ് ലങ്ക ഏഷ്യാ കപ്പിനെത്തിയത്. അതിനാല്‍ തന്നെ, നേടിയ ആറ് ഏഷ്യന്‍ കിരീടങ്ങളില്‍ ലങ്കയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കിരീടനേട്ടം ഇതുതന്നെയായിരിക്കും. 2014നു ശേഷം തുടര്‍ച്ചയായ 5 ട്വന്റി20 മല്‍സരങ്ങള്‍ ലങ്ക ഇതാദ്യമായാണ് ജയിക്കുന്നത്.

ഈ മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ യോഗ്യതയ്ക്ക്‌ കാത്തിരിക്കുന്ന ലങ്കൻ ടീം, ഏഷ്യയിലെ രാജാക്കൻമാരായി ലോക പോരാട്ടത്തിന്റെ യോഗ്യത മത്സരത്തിലേക്ക്‌ വലിയ ആത്മവിശ്വസത്തോടെയാണ് എത്തുന്നത്. ലങ്കയും ലങ്കയുടെ പിള്ളേരും ലോകകപ്പിൽ വമ്പന്‍ ടീമുകള്‍ക്ക് ഭീഷണിയായി ഉണ്ടാകുമെന്ന് തീർച്ച.

ADVERTISEMENT

English Summary: Sri Lanka Got 0 Votes in This Fan Poll Predicting Asia Cup Champions