മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസ് കളിക്കുക പുതിയ പരിശീലകനു കീഴിൽ. ആരാകും പരിശീലകൻ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിലെ കോച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മഹേല ജയവർധനെയെ മുംബൈ ഇന്ത്യൻസ്... Mumbai Indians, IPL, Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസ് കളിക്കുക പുതിയ പരിശീലകനു കീഴിൽ. ആരാകും പരിശീലകൻ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിലെ കോച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മഹേല ജയവർധനെയെ മുംബൈ ഇന്ത്യൻസ് ‘ഗ്ലോബൽ ഹെഡ് ഓഫ് പെർഫോമൻസ്’ ആയാണു നിയമിച്ചിരിക്കുന്നത്.

മുംബൈയുടെ ഡയറക്ടറായ മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ‘ഗ്ലോബൽ ഹെഡ് ഓഫ് ക്രിക്കറ്റ് ഡെവലപ്മെന്റ്’ ആയും നിയമിച്ചു. രാജ്യാന്തര തലത്തിൽ ചുവടുറപ്പിക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനങ്ങളെന്ന് മുംബൈ ഇന്ത്യൻസ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെയും യുഎഇയിലേയും ക്രിക്കറ്റ് ലീഗുകളിൽ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് ടീമുകളെ ഇറക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ജയവർധനെയ്ക്കും സഹീർ ഖാനും പുതിയ ചുമതലകള്‍ നൽ‌കിയത്. 

ADVERTISEMENT

ലോകമെമ്പാടുമുള്ള ഗ്രൂപ്പിന്റെ ക്രിക്കറ്റ് പ്രവർത്തനങ്ങൾക്ക് ജയവർധനെ നേതൃത്വം നൽകും. ഇത് കൂടാതെ ഒരു സംയോജിത ഗ്ലോബൽ ഹൈ-പെർഫോമൻസ് ഇക്കോ സിസ്റ്റത്തിന്റെ സൃഷ്ടിയും, അതോടൊപ്പം ഓരോ ടീമിന്റെയും പരിശീലനത്തിന്റെയും ചുമതല ജയവർധനെയ്ക്കായിരിക്കുമെന്ന് മുംബൈ ഇന്ത്യൻസ് അറിയിച്ചു.

ക്രിക്കറ്റിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഫ്രാഞ്ചൈസി നിശ്ചയിച്ചിട്ടുള്ള മികച്ച പരിശീലനങ്ങൾ നടപ്പിലാക്കുന്നതിനും ടീമിന്റെ മുഖ്യ പരിശീലകരുമായി ചേർന്ന് അദ്ദേഹം പ്രവർത്തിക്കും. മറുവശത്ത്, കളിക്കാരുടെ വികസനം, പ്രതിഭകളെ തിരിച്ചറിയൽ, ഗ്രൂമിങ് എന്നീ വിഭാഗങ്ങളിലായിരിക്കും സഹീര്‍ ഖാന്റെ പ്രവർത്തനം.

ADVERTISEMENT

English Summary: Mumbai Indians Set To Get New Head Coach As Mahela Jayawardene Given Global Role