ഇസ്‍ലാമബാദ്∙ ഇന്ത്യയെന്നത് ‘ബില്യൻ ഡോളർ’ ടീമാണെന്നും എന്നാൽ പാക്കിസ്ഥാൻ കഴിഞ്ഞ വർഷത്തെ ലോകകപ്പിലും ഇത്തവണ ഏഷ്യാകപ്പിലും അവരെ തോൽപിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ചീഫ് സിലക്ടർ മുഹമ്മദ് വാസിം. പാക്കിസ്ഥാൻ ടീമിനെതിരെ രൂക്ഷവിമർശനമുയരുന്ന... Indian Cricket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമബാദ്∙ ഇന്ത്യയെന്നത് ‘ബില്യൻ ഡോളർ’ ടീമാണെന്നും എന്നാൽ പാക്കിസ്ഥാൻ കഴിഞ്ഞ വർഷത്തെ ലോകകപ്പിലും ഇത്തവണ ഏഷ്യാകപ്പിലും അവരെ തോൽപിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ചീഫ് സിലക്ടർ മുഹമ്മദ് വാസിം. പാക്കിസ്ഥാൻ ടീമിനെതിരെ രൂക്ഷവിമർശനമുയരുന്ന പശ്ചാത്തലത്തിലാണ് വാസിമിന്റെ പ്രതികരണം. ‘‘ഇന്ത്യ ഒരു ബില്യൻ ഡോളര്‍ ടീമാണ്. പക്ഷേ കഴിഞ്ഞ വർഷവും ഏഷ്യാ കപ്പിലും വിജയിക്കാൻ ശേഷിയുണ്ടെന്നു നമ്മൾ കാണിച്ചുകൊടുത്തു’’– മുഹമ്മദ് വാസിം പ്രതികരിച്ചു.

‌‘‘ ലോകകപ്പിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ആരാധകരെ സന്തോഷിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലും ഏഷ്യാകപ്പിന്റെ ഫൈനലും കളിച്ച ടീമാണു പാക്കിസ്ഥാൻ. പോസിറ്റീവ് കാര്യങ്ങളെക്കുറിച്ചുകൂടി നമ്മൾ പരിശോധിക്കണം. ചില മോശം പ്രകടനങ്ങളുടെ പേരിൽ ടീമിനെ അപ്പാടെ തള്ളുന്നതു ശരിയായ കാര്യമല്ല’’– മുഹമ്മദ് വാസിം വ്യക്തമാക്കി.

ADVERTISEMENT

അടുത്ത ആഴ്ച ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ പാക്കിസ്ഥാന് ട്വന്റി20 പരമ്പര കളിക്കാനുണ്ട്. അതിനു ശേഷം ന്യൂസീലൻഡിനെതിരെയും പാക്കിസ്ഥാനു മത്സരങ്ങളുണ്ട്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോടു തോറ്റ പാക്കിസ്ഥാൻ സൂപ്പർ ഫോര്‍ റൗണ്ടിൽ ഇന്ത്യയ്ക്കെതിരെ വിജയം സ്വന്തമാക്കിയിരുന്നു. ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് ശ്രീലങ്ക ഏഷ്യാകപ്പ് കീരീടം സ്വന്തമാക്കിയത്.

English Summary: Pakistan chief selector Muhammad Wasim has shut down critics with a reply mentioning Indian cricket team