ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനായുള്ള ഒന്നര പതിറ്റാണ്ടു നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് രോഹിത് ശർമയും സംഘവും ഇത്തവണ കപ്പടിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻ‌ ഇന്ത്യൻ‌ താരം എസ്.ശ്രീശാന്ത്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തിന്റെ 15–ാം വാർ‌ഷിക S Sreesanth, T20 world cup, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനായുള്ള ഒന്നര പതിറ്റാണ്ടു നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് രോഹിത് ശർമയും സംഘവും ഇത്തവണ കപ്പടിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻ‌ ഇന്ത്യൻ‌ താരം എസ്.ശ്രീശാന്ത്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തിന്റെ 15–ാം വാർ‌ഷിക ദിനമാണിന്ന്. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിൽ എം.എസ്.ധോണിയുടെ നേതൃത്വത്തിൽ കിരീടം നേടിയ ടീമിൽ ശ്രീശാന്തും അംഗമായിരുന്നു.

ഈ വർഷമാദ്യം ആഭ്യന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച ശ്രീശാന്ത്, വെറ്ററൻ താരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗിൽ കളിക്കുന്നുണ്ട്.

ADVERTISEMENT

‘‘ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ‌ ടീമിന്റെ ബോളിങ്ങിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഏറ്റവും മികച്ച ടീമിനെയാണ് ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. 2007ലെ ലോകകപ്പിൽ ആരും വലിയ സാധ്യത കൽപിക്കാതിരുന്ന ഇന്ത്യൻ ടീമാണ് വിജയിച്ചത്’’ – ശ്രീശാന്ത് പറഞ്ഞു.

7 വർഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റിലേക്കു തിരിച്ചെത്തുകയെന്നതു വലിയ വെല്ലുവിളിയായിരുന്നു. വിലക്കിന്റെ സമയങ്ങളിൽ സിനിമകളിൽ അഭിനയിക്കുന്ന തിരക്കിലായിരുന്നു. അവിടെ സിക്സ് പാക്ക് ശരീരമാണ് വേണ്ടത്. എന്നാൽ ക്രിക്കറ്റ് താരത്തിന്റെ ഫിറ്റ്നസ് അതിൽ നിന്നു വ്യത്യസ്തമാണ്. ഡാൻസിനെക്കാളും സിനിമയെക്കാളും മുൻഗണന നൽകുന്നത് ക്രിക്കറ്റിനാണെന്നും ശ്രീശാന്ത് പറഞ്ഞു.

ADVERTISEMENT

English Summary: Sreesanth on T20 world cup