2022 സെപ്റ്റംബർ 28 ബുധനാഴ്ച പകൽ ഉച്ചയായതേ ഉള്ളൂ. തിരുവനന്തപുരം നഗരത്തിലെ പൊള്ളുന്ന പാതകളിൽ പൊതുജനങ്ങളെക്കാൾ കൂടുതലുള്ളത് പൊലീസുകാർ. പക്ഷേ, നഗരത്തിൽ നിന്നു 15 കിലോമീറ്ററോളം അകലെ കേരള സർവകലാശാലാ പരിസരത്ത് കാഴ്ച വ്യത്യസ്തമായിരുന്നു.

2022 സെപ്റ്റംബർ 28 ബുധനാഴ്ച പകൽ ഉച്ചയായതേ ഉള്ളൂ. തിരുവനന്തപുരം നഗരത്തിലെ പൊള്ളുന്ന പാതകളിൽ പൊതുജനങ്ങളെക്കാൾ കൂടുതലുള്ളത് പൊലീസുകാർ. പക്ഷേ, നഗരത്തിൽ നിന്നു 15 കിലോമീറ്ററോളം അകലെ കേരള സർവകലാശാലാ പരിസരത്ത് കാഴ്ച വ്യത്യസ്തമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 സെപ്റ്റംബർ 28 ബുധനാഴ്ച പകൽ ഉച്ചയായതേ ഉള്ളൂ. തിരുവനന്തപുരം നഗരത്തിലെ പൊള്ളുന്ന പാതകളിൽ പൊതുജനങ്ങളെക്കാൾ കൂടുതലുള്ളത് പൊലീസുകാർ. പക്ഷേ, നഗരത്തിൽ നിന്നു 15 കിലോമീറ്ററോളം അകലെ കേരള സർവകലാശാലാ പരിസരത്ത് കാഴ്ച വ്യത്യസ്തമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 സെപ്റ്റംബർ 28 ബുധനാഴ്ച പകൽ ഉച്ചയായതേ ഉള്ളൂ. തിരുവനന്തപുരം നഗരത്തിലെ പൊള്ളുന്ന പാതകളിൽ പൊതുജനങ്ങളെക്കാൾ കൂടുതലുള്ളത് പൊലീസുകാർ. പക്ഷേ, നഗരത്തിൽ നിന്നു 15 കിലോമീറ്ററോളം അകലെ കേരള സർവകലാശാലാ പരിസരത്ത് കാഴ്ച വ്യത്യസ്തമായിരുന്നു. റോഡുകളിലെല്ലാം പുരുഷാരം. അതിലേറെയും ബഹുവർണ ജഴ്സിയണിഞ്ഞ യുവാക്കൾ. അവരുടെയെല്ലാം വഴികൾ ഒരേ ലക്ഷ്യത്തിലേക്കായിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് മത്സരത്തിന്റെ വേദിയായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ് സ്റ്റേഡിയം.

പാതയോരങ്ങളിലെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബഹുവർണ ജഴ്സികളുടെ കച്ചവടം പൊടിപൊടിക്കുന്നു. വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ജഴ്സിക്കാണു വൻ ഡിമാൻഡ്. കാര്യവട്ടത്തെ കളിയിൽ ഇടം കിട്ടാതെ പോയ, കേരളത്തിന്റെ അഭിമാനതാരം സഞ്ജു സാംസന്റെ യൂണിഫോമിനും ആവശ്യക്കാരേറെ. ഇന്ത്യൻ ടീമിൽ തൽക്കാലം ഉൾപെട്ടിട്ടില്ലെങ്കിലും തലസ്ഥാനത്തെ സൂപ്പർ സ്റ്റാർ സഞ്ജു സാംസൺ അല്ലാതെ മറ്റാരുമല്ല എന്ന മട്ടിൽ സ‍ഞ്ജുവിന്റെ ജഴ്സിക്കായി തിരക്കു കൂട്ടുന്ന ഈ ആരാധകക്കൂട്ടത്തെ ഏങ്ങനെ കുറ്റം പറയാനാണ്? അത്രമേൽ സ്നേഹമല്ലേ ഈ ആരാധകക്കൂട്ടം സഞ്ജുവിനു വാരിക്കോരി നൽകുന്നത്! സഞ്ജുവിനു ടീമിൽ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ ക്രിക്കറ്റ് മത്സരം ബഹിഷ്കരിക്കണം എന്ന മട്ടിൽ നാഥനില്ലാത്ത ചില ആഹ്വാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പാറിക്കളിച്ചെങ്കിലും സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഒഴുക്കിൽ ഇതൊന്നും പ്രതിഫലിച്ച മട്ടില്ല. 

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ ആരാധകർ. ചിത്രം∙ ആര്‍.എസ്. ഗോപൻ
ADVERTISEMENT

ചിലയിടങ്ങളിൽ ദേശീയപതാകയുടെ വിൽപന നടക്കുന്നിടത്ത് വലിയ ആൾക്കൂട്ടമുണ്ട്. മുഖത്ത് ത്രിവർണം പെയിന്റു ചെയ്യാൻ ഫെയ്സ് പെയിന്റിങ് കലാകാരൻമാർക്കു ചുറ്റും തിക്കും തിരക്കും. മുടിയിൽ ബഹുവർണങ്ങൾ ചാലിച്ച് പുത്തൻ ഹെയർ സ്റ്റൈൽ പരീക്ഷിക്കുന്നവരുമുണ്ട്. ചിലർ വുവുസേല പോലെയുള്ള വലിയ പീപ്പികളിൽ ഊതി പരീക്ഷണം നടത്തുന്നു. കളി നടക്കുമ്പോൾ നിർത്താതെ ഊതാനുള്ള തയാറെടുപ്പിലാണ് അവർ. 

ഇത്തരം ആൾക്കൂട്ടങ്ങളിൽ കാത്തുനിന്നു മടുത്തവർ നേരെ സ്റ്റേഡിയത്തിലേക്കു വച്ചുപിടിക്കുന്നുണ്ട്. അവിടെ കവാടത്തിൽ അവരെ കാത്തിരിക്കുന്നത് രോഹിതിന്റെയും കോലിയുടെയും സഞ്ജുവിന്റെയും എം.എസ്. ധോണിയുടെയും ഭീമൻ കട്ടൗട്ടുകൾ. പ്രിയതാരങ്ങളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങളിൽ നൊടിയിട നോക്കി, 'വൗ' എന്ന ഭാവത്തിൽ അവർ നടപ്പു തുടരുകയാണ്. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന കളി കാണാൻ ഇവർ എന്തിനാണ് ഇത്രയും നേരത്തേ, തിടുക്കപ്പെട്ടു പോകുന്നത്? ഇവർ ഏതൊക്കെ നാട്ടുകാരാണ്? തുടങ്ങിയ ചോദ്യങ്ങൾ മനസ്സിലുയർന്നാൽ  ഒരുത്തരമേയുള്ളൂ- ഇവരാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ ഫാൻസ്. ഇവർ ഇങ്ങനെയാണ്! മൂന്നു വർഷത്തിനു ശേഷം രാജ്യാന്തര ക്രിക്കറ്റ് കേരളത്തിലേക്കു തിരിച്ചെത്തിയതിന്റെ ആവേശമാണ് എല്ലാ മുഖങ്ങളിലും. 

കാര്യവട്ടത്തെ ഗാലറിയിൽനിന്നുള്ള മനോഹരക്കാഴ്ച. ചിത്രം∙ ആർ.എസ്. ഗോപന്‍
ADVERTISEMENT

ഇവരിൽ കാസർകോടു മുതലുള്ള മലയാളികളും തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും കർണാടകയിൽ നിന്നുമൊക്കെയുള്ള അയൽനാട്ടുകാരുമുണ്ട്. ഹിന്ദി സംസാരിക്കുന്ന മറുനാട്ടുകാരുമുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായിരുന്നതു പോലെ ടിവിയിൽ മാത്രം കളി കണ്ടു ശീലിച്ചവരല്ല ഇവരിൽ പലരും. ‘ലൈവ്’ മത്സരങ്ങൾ പറ്റുമെങ്കിൽ നേരിട്ടു കാണാൻ ആഗ്രഹിക്കുന്ന മോഡേൺ ആരാധകരാണ്. ഐപിഎൽ മത്സരങ്ങൾ കാണാനായി ചെന്നൈയിലും ബെംഗളൂരുവിലുമൊക്കെ പോകുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. 

സഹസ്രകോടികൾ മറിയുന്ന ബിസിനസായി മാറിക്കഴിഞ്ഞ രാജ്യാന്തര ക്രിക്കറ്റിന്റെയും ട്വന്റി20 ലീഗുകളുടെയും ജീവനാഡിയാണ് ഈ ആരാധകർ. സ്വന്തം പണവും സമയവും മുടക്കി അവർ ഈ ഗെയിമിൽ ആനന്ദം കണ്ടെത്തുന്നതിനാലാണ് ബിസിസിഐ ഉൾപ്പെടെയുള്ള രാജ്യാന്തര ക്രിക്കറ്റ് ബോർഡുകളുടെ പണപ്പെട്ടികൾ നിറയുന്നത്. 2019ൽ ഇംഗ്ലണ്ടിൽ ഏകദിന ക്രിക്കറ്റ് നടക്കുന്ന കാലത്തേക്കായി ഇന്ത്യയിൽ നിന്നു ബ്രിട്ടനു ലഭിച്ചത് ഒരു ലക്ഷത്തോളം വീസ അപേക്ഷകളായിരുന്നു. അന്ന് വീസ ലഭിച്ചവരിൽ വലിയൊരു പങ്കും ലോകകപ്പിൽ ഇന്ത്യയുടെ മത്സരവേദികളിലെത്തി അവിടങ്ങൾ നീലക്കടലാക്കി മാറ്റി. ടൂർണമെന്റിന്റെ ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മത്സരം നടന്ന ബർമിങ്ങാമിലെ എജ്ബാസ്റ്റൻ സ്റ്റേഡിയത്തിൽ പാതിയിലേറെയും ഇന്ത്യൻ ആരാധകരെക്കൊണ്ടും നിറഞ്ഞു. 

കാര്യവട്ടത്ത് മത്സരം കാണാനെത്തിയ ആരാധകർ. ചിത്രം∙ ആർ.എസ്. ഗോപൻ
ADVERTISEMENT

മത്സര ടിക്കറ്റുകൾ ഓൺലൈനായി ലഭിക്കാൻ തുടങ്ങിതു മുതലാണ് ലോകമെങ്ങമുള്ള ക്രിക്കറ്റ് മൈതാനങ്ങളിൽ ഇന്ത്യൻ ആരാധകാരുടെ ' അധിനിവേശം' രൂക്ഷമായത്. ഇന്ത്യ- പാക്കിസ്ഥാൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ലോകത്തെവിടെയാണെങ്കിലും പെട്ടെന്നു വിറ്റു തീരുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ഇത്തരം മത്സരങ്ങൾക്കായി കാത്തുനിന്ന് ടിക്കറ്റെടുത്തു പോകുന്നത് ഇന്ത്യയിൽ നിന്നുള്ളവർ മാത്രമല്ല. പ്രവാസി ഇന്ത്യക്കാരും വിദേശ രാജ്യങ്ങളിൽ പൗരത്വമുള്ള ഇന്ത്യൻ വംശജരുമൊക്കയുണ്ട് അക്കൂട്ടത്തിൽ. ഇന്ത്യൻ ആരാധകരുടെ ഈ ആവേശം മുതലാക്കാനായി ഇന്ത്യയുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാൻ വിദേശ ക്രിക്കറ്റ് ബോർഡുകൾക്കു വലിയ താൽപര്യമാണ്. ക്രിക്കറ്റിന് വലിയ പ്രാധാന്യം കിട്ടാത്ത അമേരിക്കയിലെ ഫ്ലോറിഡയിൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയ്ക്കെതിരെ രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കുന്നത് അമേരിക്കയിലെ ഇന്ത്യക്കാരെ ലക്ഷ്യംവച്ചു തന്നെയാണ്.

ബാർമി ആർമി എന്നറിയപ്പെടുന്ന ഇംഗ്ലിഷ് ക്രിക്കറ്റ് ആരാധകർ കൂട്ടമായെത്തി മൈതാനങ്ങളിൽ പാട്ടും മേളവുമായി ആഘോഷാന്തരീക്ഷം സൃഷ്ടിക്കാറുണ്ട്. ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരങ്ങൾ നടക്കുമ്പോഴാണ് ഇവർക്ക് ആവേശം കൂടുതൽ. ബാർമി ആർമിയുടെ ഇന്ത്യൻ ബദലായി ഭാരത് ആർമി എന്നൊരു സംഘടന ഇന്ത്യൻ ആരാധകരുടേതായുണ്ട്. ഇംഗ്ലണ്ടിലും മറ്റും ജനിച്ചു വളർന്ന ഇന്ത്യൻ വംശജരൊക്കെയുണ്ട് സംഘടനയുടെ നടത്തിപ്പിൽ. ഈണത്തിലുള്ള പാട്ടുകളും മുദ്രാവാക്യം വിളിയും ത്രിവർണ പതാകയുമായി ലോകവേദികളിൽ ഭാരത് ആർമിക്കാർ നിറസാന്നിധ്യമാണ്. 

മത്സരത്തിനു ശേഷം ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെ ബാറ്റ് പരിശോധിക്കുന്ന ദക്ഷിണാഫ്രിക്ക താരം കേശവ് മഹാരാജ്. ചിത്രം∙ ആർ.എസ്. ഗോപൻ

ഈ ആരാധക തലമുറയുടെ പ്രതിനിധികൾ തന്നെയാണ് കാര്യവട്ടത്തെ ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരത്തിനുമെത്തിയത്. അവർ പ്രതീക്ഷച്ചതു പോലെ വമ്പനടികളോ റണ്ണൊഴുക്കോ ഉണ്ടായില്ലെങ്കിലും ആവേശത്തിന് കുറവുണ്ടായില്ല. മത്സരം തുടങ്ങുന്നതിനു മുൻപു തന്നെ നീലക്കടലു പോലെയായിരുന്നു ഗാലറി. ആദ്യ ഓവറിൽത്തന്നെ ദീപക് ചാഹറിന്റെ ഉശിരൻ ഇൻസ്വിങ്ങറിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവൂമയുടെ സ്റ്റംപ് കടപുഴകിയപ്പോൾ കമോൺ വിളികളോടെ ആർത്തിരമ്പിയ ആരാധകരുടെ ആവേശത്തെ ആർക്കാണു പിടിച്ചു നിർത്താനാകുക? 2019ൽ വിൻഡീസിനെതിരെയാണ് ഇന്ത്യ ഇതിനു മുൻപ് ഇവിടെ കളിച്ചത്. ഇന്ത്യയെ 8 വിക്കറ്റിനു തറ പറ്റിച്ച കരീബിയൻ വീര്യത്തിനു മുന്നിൽ തല കുനിച്ചാണ് ആരാധകർ അന്നു രാത്രി ഇവിടെനിന്നു മടങ്ങിയത്. 

എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഓവർ മുതൽ ഉഗ്ര പ്രതാപത്തോടെ കത്തിക്കയറിയ ഇന്ത്യയ്ക്കായി ചങ്കുപൊട്ടും വിധം ആർപ്പു വിളിക്കുന്നതിന്റെ ആവേശം അവരുടെ ശരീര ഭാഷയിൽ പ്രകടമാണ്. ഇടയ്ക്കിടെ അലയടിച്ച മെക്സിക്കൻ തിരമാലകൾ തുടക്കം മുതൽ സ്റ്റേഡിയത്തിനു കൊഴുപ്പേകി. മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ ഓണാക്കി അവർ ഗാലറി പ്രഭാപൂരിതമാക്കി. വിരാട് കോലിയെയും രോഹിതിനെയുമൊക്കെ തൊട്ടടുത്തു കാണാൻ കിട്ടിയതിന്റെ ആവേശമായിരുന്നു പലർക്കും. 

കെ.എൽ. രാഹുലും സൂര്യകുമാർ യാദവും മത്സരത്തിനിടെ. ചിത്രം∙ ആർ.എസ്. ഗോപൻ

ഒടുക്കം ബോളിങ്ങിലും ബാറ്റിങ്ങിലും ദക്ഷിണാഫ്രിക്കയെ വമ്പൻ മാർജിനിൽ തകർത്തുവിട്ട ടീം ഇന്ത്യയെ ഹൃദയംകൊണ്ടു സല്യൂട്ടടിച്ച് അവർ യാത്രയാക്കി. പുതിയ കാലത്തിന്റെ സൂപ്പർ താരമായ സൂര്യകുമാർ യാദവും ഏറെ പുത്തൻ ഫാൻസിനെ സ്വന്തമാക്കിയാണ് തിരുവനന്തപുരത്തോടു വിടപറഞ്ഞത്. അർധരാത്രിയോടടുത്ത് ഇന്ത്യൻ താരങ്ങൾ ടീം ബസിൽ കോവളത്തെ ഹോട്ടലിലേക്കു മടങ്ങാൻ പുറപ്പെടുന്നതു വരെ യാത്രാമൊഴിയുമായി അവരിൽ പലരും കാത്തുനിന്നു. പിന്നെ അടുത്ത മത്സരത്തിനായുള്ള പ്രതീക്ഷയുമായി ആരാധകർ മടങ്ങുമ്പോൾ ഇക്കാര്യം ഉറപ്പായി. ഇന്ത്യൻ ക്രിക്കറ്റിന്റെ 'ഭാവി' തൽക്കാലം ഇവരിൽ ഭദ്രം!

English Summary: Fans extend heartfelt support to Team India at Karyavattam Sports Hub