ഹൊബാർട്ട്∙ ട്വന്റി20 ലോകകപ്പിൽ സ്കോട്‍ലൻഡിനെ അഞ്ച് വിക്കറ്റിനു കീഴടക്കി സൂപ്പർ 12 റൗണ്ട് ഉറപ്പിച്ച് സിംബാബ്‍വെ. സ്കോട്‍ലൻഡ് ഉയർത്തിയ 133 റൺസ് വിജയ ലക്ഷ്യത്തിലേക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കി നിൽക്കെ സിംബാബ്‍വെ എത്തിച്ചേർന്നു. ടോസ് നേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൊബാർട്ട്∙ ട്വന്റി20 ലോകകപ്പിൽ സ്കോട്‍ലൻഡിനെ അഞ്ച് വിക്കറ്റിനു കീഴടക്കി സൂപ്പർ 12 റൗണ്ട് ഉറപ്പിച്ച് സിംബാബ്‍വെ. സ്കോട്‍ലൻഡ് ഉയർത്തിയ 133 റൺസ് വിജയ ലക്ഷ്യത്തിലേക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കി നിൽക്കെ സിംബാബ്‍വെ എത്തിച്ചേർന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്‍ലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു.

ഓപ്പണർ ജോർജ് മൺസെ സ്കോട്‍ലൻഡിനായി അര്‍ധസെ‍ഞ്ചറി നേടി. 51 പന്തുകൾ നേരിട്ട മൺസെ 54 റൺസെടുത്തു. മധ്യനിരയിൽ ബാറ്റർ കാലും മക്‌ലിയോഡും (26 പന്തിൽ 25) സ്കോട്‍ലൻഡിനായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ക്രെയ്ഗ് എർവിനും സികന്ദർ റാസയും നടത്തിയ ബാറ്റിങ് പ്രകടനമാണു സിംബാബ്‍വെയെ വിജയത്തിലെത്തിച്ചത്. സിംബാബ്‍വെ ക്യാപ്റ്റൻ അർധ സെഞ്ചറി തികച്ചു. 54 പന്തുകളിൽനിന്ന് എർവിൻ 58 റൺസെടുത്തു.

ADVERTISEMENT

സികന്ദർ റാസ 23 പന്തുകൾ നേരിട്ട് 40 റൺസ് നേടി. ഇരുവരും പുറത്തായെങ്കിലും മിൽറ്റന്‍ ഷംബയും (11 പന്തിൽ 11), റയാൻ ബേളും (അഞ്ച് പന്തിൽ ഒൻപത്) ചേര്‍ന്ന് 18.3 ഓവറിൽ സിംബാബ്‍വെയെ വിജയത്തിലെത്തിച്ചു. ബി ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായാണ് സിംബാബ്‍വെ സൂപ്പർ 12 ലെത്തിയത്. മൂന്ന് മത്സരം കളിച്ച സിംബാബ്‍വെയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ജയവും ഒരു തോൽവിയുമാണുള്ളത്. സിംബാബ്‍വെയ്ക്കു പുറമേ അയര്‍ലൻഡ്, ശ്രീലങ്ക, നെതർലൻഡ്സ് ടീമുകളും സൂപ്പർ 12 റൗണ്ടിലെത്തി.

English Summary: Zimbabwe vs Scotland Match Updates