3 വർഷത്തോളം നീണ്ടുനിന്ന സെഞ്ചറി വരൾച്ച വിരാട് കോലിയെന്ന താരത്തെയും അദ്ദേഹത്തിന്റെ ആരാധകരെയും വേട്ടയാടിയത് കുറച്ചൊന്നുമല്ല. സത്യത്തിൽ കോലി ഫോം ഔട്ട് ആയിരുന്നോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. എന്നാൽ അമാനുഷികമെന്നു തോന്നിപ്പിക്കുന്ന ഒരുപറ്റം ഇന്നിങ്സുകളിലൂടെ കോലി തന്നെ ഉണ്ടാക്കിയെടുന്ന ഒരു ‘ബാറ്റിങ് ഫോം ലവൽ’ ഉണ്ടായിരുന്നു. 2018നു ശേഷം ആ തലത്തിലേക്ക് ഉയരാൻ കോലിക്കു സാധിച്ചിരുന്നില്ല എന്നത് യാഥാർഥ്യമാണ്. വർഷത്തിൽ എട്ടും പത്തും സെഞ്ചറി പുഷ്പം പോലെ അടിച്ചിരുന്ന കോലി, 3 വർഷത്തോളം സെ‍ഞ്ചറിയില്ലാതെ കടന്നുപോകുമെന്ന് ക്രിക്കറ്റ് ലോകം സ്വപ്നത്തിൽപോലും വിചാരിച്ചിരിക്കില്ല. അപ്പോഴും കോലിയുടെ ശരാശരി പ്രകടനം പോലും മറ്റു താരങ്ങളുടെ ‘പ്രൈം ഫോമിനു’ തുല്യമായിരുന്നു എന്നതു മറ്റൊരു വസ്തുത.മികച്ച തുടക്കം ലഭിച്ചിട്ടും അർധ സെ‍ഞ്ചറികൾ തുടർച്ചയായി നേടിയിട്ടും അതൊന്നും സെഞ്ചറിയിലേക്കു മാറ്റാൻ കോലിക്കു സാധിച്ചിരുന്നില്ല. ടീമിന് ഉപകാരപ്പെടുന്ന റൺസ് നേടിയിട്ടും മികച്ച സ്കോറുകൾ കണ്ടെത്തിയിട്ടും താൻ ഫോം ഔട്ട് ആണെന്ന് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും പറഞ്ഞുകൊണ്ടിരുന്നപ്പോൾ വല്ലാത്ത സമ്മർദം തോന്നിയതായി കോലി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽനിന്നു പുറത്തുകടക്കാൻ കോലിയെ സഹായിച്ചത് ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ചറിയായിരുന്നു. പക്ഷേ, അവിടെയും കുഞ്ഞൻ ടീമിനോടു മാത്രം കരുത്തുകാട്ടുന്നവൻ എന്ന വിമർശനം കോലിക്കെതിരെ ഉണ്ടായി. അതുകൊണ്ടുതന്നെയാണ് പാക്കിസ്ഥാനെതിരായ അവിസ്മരണീയ ഇന്നിങ്സ് കോലിയുടെ തിരിച്ചുവരവായി അടയാളപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2012ലെ ട്വന്റി20 ലോകകപ്പിനിടെ സ്റ്റാർ സ്പോർട്സ് ചാനൽ തങ്ങളുടെ കാണികൾക്കിടയിൽ ഒരു വോട്ടിങ് നടത്തി. ‘ടീം ഇന്ത്യയുടെ ബാറ്റിങ് വിരാട് കോലിയെ ആവശ്യത്തിൽ കൂടുതൽ ആശ്രയിക്കുന്നുണ്ടോ’ എന്നായിരുന്നു വോട്ടിങ്ങിനുള്ള ചോദ്യം. രാജ്യാന്തര ക്രിക്കറ്റിൽ കോലി അന്നൊരു തുടക്കക്കാരൻ മാത്രമായിരുന്നു. എന്നിട്ടും 67 ശതമാനം പേർ വോട്ടിങ്ങിൽ ‘അതെ’ എന്ന് ഉത്തരം നൽകി. 10 വർഷത്തിനിപ്പുറം, ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ കോലി ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചപ്പോൾ 10 വർഷം മുൻപുള്ള ആ ചോദ്യവും അതിന് ആരാധകർ നൽകിയ മറുപടിയും വീണ്ടും സ്ക്രീനിൽ തെളിഞ്ഞു, ‘ഒന്നും മാറിയിട്ടില്ല, ഒന്നും’ എന്ന അടിക്കുറിപ്പോടെ. ബംഗ്ലദേശിനെതിരായ മത്സരത്തിലെ അർധ സെഞ്ചറിയോടെ ട്വന്റി20 ലോകകപ്പുകളിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന നേട്ടം കൂടി കോലി സ്വന്തമാക്കിയിരിക്കുന്നു. ടൂർണമെന്റിലെ ആദ്യ 4 മത്സരങ്ങളിൽ നിന്ന് 3 അർധ‍സെ‍ഞ്ചറിയുമായി കോലി തന്റെ നയം വ്യക്തമാക്കുകയാണ്, ഇതും വെറും ആരംഭം താൻ!

∙ എവിടെയായിരുന്നു ഇത്രയും കാലം?

ADVERTISEMENT

3 വർഷത്തോളം നീണ്ടുനിന്ന സെഞ്ചറി വരൾച്ച വിരാട് കോലിയെന്ന താരത്തെയും അദ്ദേഹത്തിന്റെ ആരാധകരെയും വേട്ടയാടിയത് കുറച്ചൊന്നുമല്ല. സത്യത്തിൽ കോലി ഫോം ഔട്ട് ആയിരുന്നോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. എന്നാൽ അമാനുഷികമെന്നു തോന്നിപ്പിക്കുന്ന ഒരുപറ്റം ഇന്നിങ്സുകളിലൂടെ കോലി തന്നെ ഉണ്ടാക്കിയെടുന്ന ഒരു ‘ബാറ്റിങ് ഫോം ലവൽ’ ഉണ്ടായിരുന്നു. 2018നു ശേഷം ആ തലത്തിലേക്ക് ഉയരാൻ കോലിക്കു സാധിച്ചിരുന്നില്ല എന്നത് യാഥാർഥ്യമാണ്. വർഷത്തിൽ എട്ടും പത്തും സെഞ്ചറി പുഷ്പം പോലെ അടിച്ചിരുന്ന കോലി, 3 വർഷത്തോളം സെ‍ഞ്ചറിയില്ലാതെ കടന്നുപോകുമെന്ന് ക്രിക്കറ്റ് ലോകം സ്വപ്നത്തിൽപോലും വിചാരിച്ചിരിക്കില്ല. അപ്പോഴും കോലിയുടെ ശരാശരി പ്രകടനം പോലും മറ്റു താരങ്ങളുടെ ‘പ്രൈം ഫോമിനു’ തുല്യമായിരുന്നു എന്നതു മറ്റൊരു വസ്തുത.

∙ കണക്കുകൾ പറയട്ടെ

2016 മുതൽക്കാണ് വിരാട് കോലിയുടെ ‘പതനം’ തുടങ്ങുന്നത്. 2016 മുതൽ ഇങ്ങോട്ടുള്ള 6 വർഷം ട്വന്റി20യിൽ കോലിയുടെ പ്രകടനം പരിശോധിച്ചാൽ കണക്കുകൾ ഇങ്ങനെയാണ്. (2022 നവംബർ 2ന് ബംഗ്ലദേശിനെതിരായ ട്വന്റി20 ലോകകപ്പ് മത്സരത്തിനു ശേഷമുള്ള കണക്കുകളാണ് ചുവടെ).

ഇതിൽ 2018ലാണ് കണക്കുകൾ പ്രകാരം കോലിയുടെ ഏറ്റവും മോശം പ്രകടനം. എന്നാൽ അപ്പോഴും ബാറ്റിങ് ശരാശരി 30ൽ താഴെ പോയിട്ടില്ലെന്നു കൂടി ശ്രദ്ധിക്കണം. ട്വന്റി20യെ സംബന്ധിച്ചെടുത്തോളം 30 റൺസ് ശരാശരി വളരെ മികച്ച പ്രകടനമായിത്തന്നെയാണ് വിലയിരുത്തപ്പെടുന്നത്. (ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ രാജ്യാന്തര ട്വന്റി20 കരിയർ ശരാശരി 32.05 ആണ്) ഇനി കരിയർ ശരാശരിയുടെ കാര്യത്തിലേക്കു വന്നാൽ നിലവിൽ ട്വന്റി20യിൽ 3 പേർക്ക് മാത്രമാണ് 50നു മുകളിൽ ബാറ്റിങ് ശരാശരിയുള്ളത്. പാക്ക് താരം മുഹമ്മദ് റിസ്വാൻ (50.54), ന്യൂസീലൻഡ് താരം ഡിവോൺ കോൺവെ (51.85). ഇതിൽ റിസ്വാൻ ഇതുവരെ 76 മത്സരങ്ങളും കോൺവെ 31 മത്സരങ്ങളും മാത്രമേ കളിച്ചിട്ടുള്ളൂ. കോലിയാവട്ടെ 112 മത്സരങ്ങളും.

ADVERTISEMENT

∙ തിരിച്ചുവരവ്

മികച്ച തുടക്കം ലഭിച്ചിട്ടും അർധ സെ‍ഞ്ചറികൾ തുടർച്ചയായി നേടിയിട്ടും അതൊന്നും സെഞ്ചറിയിലേക്കു മാറ്റാൻ കോലിക്കു സാധിച്ചിരുന്നില്ല. ടീമിന് ഉപകാരപ്പെടുന്ന റൺസ് നേടിയിട്ടും മികച്ച സ്കോറുകൾ കണ്ടെത്തിയിട്ടും താൻ ഫോം ഔട്ട് ആണെന്ന് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും പറഞ്ഞുകൊണ്ടിരുന്നപ്പോൾ വല്ലാത്ത സമ്മർദം തോന്നിയതായി കോലി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽനിന്നു പുറത്തുകടക്കാൻ കോലിയെ സഹായിച്ചത് ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ചറിയായിരുന്നു. പക്ഷേ, അവിടെയും കുഞ്ഞൻ ടീമിനോടു മാത്രം കരുത്തുകാട്ടുന്നവൻ എന്ന വിമർശനം കോലിക്കെതിരെ ഉണ്ടായി. അതുകൊണ്ടുതന്നെയാണ് പാക്കിസ്ഥാനെതിരായ അവിസ്മരണീയ ഇന്നിങ്സ് കോലിയുടെ തിരിച്ചുവരവായി അടയാളപ്പെടുന്നത്.

ഇന്ത്യ–നെതർലൻഡ്സ് മത്സരത്തിനിടെ വിരാട് കോലി. ചിത്രം: DAVID GRAY / AFP

∙ ഓസ്ട്രേലിയയുടെ രാജകുമാരൻ

ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് ഓസ്ട്രേലിയയിലാണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് കോലി ആരാധകർ തന്നെയായിരിക്കണം. ട്വന്റി20യിൽ ഓസ്ട്രേലിയയിൽ അത്രയും മികച്ച റെക്കോർഡാണ് കോലിക്കുള്ളത്. ഓസ്ട്രേലിയയിൽ ഏറ്റവുമധികം ട്വന്റി20 റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ നാലാമനാണ് കോലി (15 ഇന്നിങ്സുകളിൽ നിന്നായി 641 റൺസ്). ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഒന്നാമതുള്ള ഈ പട്ടികയിൽ ആദ്യ പത്തിലെ 9 താരങ്ങളും ഓസ്ട്രേലിയക്കാരാണെന്നു കൂടി ഓർക്കണം!

ADVERTISEMENT

∙ കിങ് ഓഫ് അഡ്‌ലെയ്ഡ്

അഡ്‌ലെയ്ഡിലെ ഗ്രൗണ്ട് കോലിക്ക് അമ്മ വീടുപോലെയാണ്. സ്വന്തം മണ്ണിൽ കളിക്കുന്ന അതേ ലാഘവത്തോടെയാണ് അഡ്‌ലെയ്ഡിൽ നടക്കുന്ന മത്സരങ്ങളിൽ കോലി ബാറ്റ് വീശാറുള്ളത്. ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങളിലായി 14 തവണ കോലി അഡ്‌ലെയ്ഡിൽ കളിക്കാനിറങ്ങിയപ്പോൾ തിരികെ വന്നത് 5 സെഞ്ചറിയും 3 അർധ സെഞ്ചറിയുമായാണ്. 116, 22, 18, 15, 115, 141, 107, 90*, 3, 34, 104, 74, 4, 64* എന്നിങ്ങനയാണ് അ‍ഡ്‌ലെയ്ഡിലെ പിച്ചിൽ കോലിയുടെ സ്കോറുകൾ. ഇത്രയും സ്ഥിരതയോടെ, ഇത്രയും ആസ്വദിച്ച് ഒരു ഓസീസ് താരം അഡ്‌ലെയ്ഡിൽ കളിച്ചിട്ടുണ്ടോ എന്നു സംശയമാണ്.

വിരാട് കോലി. ചിത്രം: Saeed KHAN / AFP

∙ സ്ട്രൈക്ക് റേറ്റ് എന്ന വില്ലൻ

ഒരു ഭാഗത്ത് റൺ മല കീഴടക്കമ്പോഴും സ്ട്രൈക്ക് റേറ്റിന്റെ പേരിൽ കോലി പഴി കേൾക്കാറുണ്ട്. ട്വന്റി20യിൽ 138 ആണ് കോലിയുടെ സ്ട്രൈക്ക് റേറ്റ്. ട്വന്റി20യെ സംബന്ധിച്ച് ഇത് ഭേദപ്പെട്ട സ്ട്രൈക്ക് റേറ്റ് ആണെങ്കിലും ഇന്നിങ്സിന്റെ തുടക്കത്തിൽ കോലിയുടെ മെല്ലെപ്പോക്ക് ടീമിന് ദോഷം ചെയ്യുമെന്ന് ആക്ഷേപമുണ്ട്. എന്നാൽ പതിയെ തുടങ്ങി കൊട്ടികയറുന്ന, അപ്പുറത്തുള്ള ബാറ്റർ കൂറ്റനടികൾക്കു മുതിരുമ്പോൾ സന്തോഷപൂർവം സിംഗിളിട്ട് സ്ട്രൈക്ക് കൈമാറുന്ന, അവസാന ഓവറുകളിൽ സ്ട്രൈക്ക് റേറ്റ് 190 മുകളിലേക്ക് ഉയർത്തുന്ന തന്റെ സ്വതസിദ്ധമായ ശൈലി മാറ്റാൻ കോലി തയാറല്ല.

∙ കോലിക്കു മുന്നിൽ

2014, 2016 ട്വന്റി20 ലോകകപ്പുകളിൽ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോലിയായിരുന്നു. നിലവിലെ ഫോം പരിഗണിച്ചാൽ ഈ വർഷവും കോലി നേട്ടം ആവർത്തിക്കാനാണ് സാധ്യത. എന്നാൽ രണ്ടുതവണയും കിരീടം മാത്രം കയ്യകലത്തിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. നിലവിലെ ബിസിസിഐ തീരുമാനങ്ങൾ അനുസരിച്ച് 2024 ട്വന്റി20 ലോകകപ്പിൽ കോലിയും രോഹിത്തും ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ കളിക്കുന്ന കാര്യം സംശയമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ‘വിടവാങ്ങൽ ലോകകപ്പ്’ കീരീടനേട്ടത്തോടെ ഇരുവരും ആഘോഷിക്കണമെന്ന് ആരാധകർക്ക് ആഗ്രഹമുണ്ട്. കോലി ഈ ഫോം തുടർന്നാൽ, പിന്തുണയുമായി സൂര്യകുമാറും കെ.എൽ.രാഹുലും രോഹിത് ശർമയും നിരന്നാൽ, ബോളിങ് യൂണിറ്റ് സ്ഥിരത കാട്ടിയാൽ, വീണ്ടുമൊരു വിശ്വകീരീടം ബിസിസിഐയുടെ ഷെൽഫിലിരിക്കും.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വിരാട് കോലി. Photo: Surjeet YADAV / AFP

English Summary: 'King' Virat Kohli Back to his Best: Does India get another T20 World Cup?