മെൽബണ്‍∙ പാക്കിസ്ഥാന്‍ ടീമിന്റെ സെമിഫൈനല്‍ പ്രവേശനം അദ്ഭുതമെന്ന് ടീം ഉപദേശകനായ മാത്യു ഹെയ്ഡന്‍. സെമിയിലെത്തിയതോടെ എതിരാളികള്‍ നേരിടാന്‍ ആഗ്രഹിക്കാത്ത ടീമായി പാക്കിസ്ഥാനെന്നും ഹെയ്ഡന്‍ പറയുന്നു. ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുകൊണ്ട് ഉപദേശകനായ മാത്യു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബണ്‍∙ പാക്കിസ്ഥാന്‍ ടീമിന്റെ സെമിഫൈനല്‍ പ്രവേശനം അദ്ഭുതമെന്ന് ടീം ഉപദേശകനായ മാത്യു ഹെയ്ഡന്‍. സെമിയിലെത്തിയതോടെ എതിരാളികള്‍ നേരിടാന്‍ ആഗ്രഹിക്കാത്ത ടീമായി പാക്കിസ്ഥാനെന്നും ഹെയ്ഡന്‍ പറയുന്നു. ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുകൊണ്ട് ഉപദേശകനായ മാത്യു ഹെയ്ഡന്‍ പറയുന്ന വാക്കുകള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കുവച്ചത്.

അദ്ഭുതമെന്നാണ് മാത്യു ഹെയ്ഡന്‍ ടീമന്റെ സെമി പ്രവേശനത്തെ വിശേഷിപ്പിക്കുന്നത്. പരസ്പര വിശ്വാസവും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നതിന് തെളിവാണു കാണുന്നതെന്നും ഹെയ്ഡന്‍ പറഞ്ഞു. എളുപ്പമായിരുന്നില്ല നമ്മുടെ മുന്നേറ്റമെന്നും ഡച്ചുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ സെമിപ്രവേശനം സാധ്യമാകുമായിരുന്നില്ലെന്നും ഹെയ്‍ഡന്‍ ടീമംഗങ്ങളെ ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാന്‍ സെമിയില്‍ ഓസ്ട്രേലിയയോടു തോറ്റ് പുറത്തായിരുന്നു.

ADVERTISEMENT

ഇക്കുറി കിട്ടിയ അവസരം പരമാവധി മുതലാക്കാനാണ് ഹെയ്ഡന്‍ ബാബര്‍ അസമിെനയും സംഘത്തെയും ഉപദേശിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ പാക്കിസ്ഥാന്‍ ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്ന ഹെയ്ഡനെ ഇക്കുറി ഉപദേശകനായി നിയമിക്കുകയായിരുന്നു. അതേസമയം സെമിഫൈനലില്‍ പാക്കിസ്ഥാനെ കുറച്ച് കാണില്ലെന്ന് ന്യൂസീലന്‍ഡ് ബോളര്‍ ടിം സൗത്തി പറഞ്ഞു. സെമിയില്‍ എല്ലാ ടീമുകള്‍ക്കും തുല്യ അവസരമാണ് ഉള്ളതെന്നും പാക്ക് ടീം അപകടകാരികള്‍ ആണെന്നും സൗത്തി വ്യക്തമാക്കി. 

English Summary: Pakistan’s qualification to semis is miracle: Hayden