രോഹിത് ശർമയും കെ.എൽ.രാഹുലും പഴഞ്ചൻ രീതിയിലാണ് കളിക്കുന്നതെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ. ട്വന്റി 20 ലോകകപ്പ് ഫൈനൽ മത്സരം അടുത്തിരിക്കെയാണ് നാസർ ഹുസൈൻ രോഹിത്തിനെയും രാഹുലിനെയും വിമർശിച്ച് രംഗത്തെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഹിത് ശർമയും കെ.എൽ.രാഹുലും പഴഞ്ചൻ രീതിയിലാണ് കളിക്കുന്നതെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ. ട്വന്റി 20 ലോകകപ്പ് ഫൈനൽ മത്സരം അടുത്തിരിക്കെയാണ് നാസർ ഹുസൈൻ രോഹിത്തിനെയും രാഹുലിനെയും വിമർശിച്ച് രംഗത്തെത്തിയത്. നാളെ ഇന്ത്യ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. 

രാജ്യാന്തര മത്സരങ്ങളിൽ രോഹിത്തും രാഹുലും മോശം പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് നാസർ ഹുസൈൻ പറഞ്ഞു. ആദ്യ ഓവറുകളിൽ പഴയരീതിയിലാണ് ബാറ്റിങ് ആരംഭിക്കുന്നത്. എന്നാൽ ചില അവസരങ്ങളിൽ ഇങ്ങനെ കളിതുടങ്ങുന്നത് നല്ലതാണ്. മുൻ കോച്ച് രവി ശാസ്ത്രി പോലും ഇവരുടെ കളിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് നിർദേശിച്ചിരുന്നു. ലോകകപ്പ് മത്സരത്തിൽ ജയിക്കണമെങ്കിൽ ഇന്ത്യൻ ടീം കാര്യക്ഷമമായി കളിക്കേണ്ടതുണ്ട്. നിലവിലെ രീതിയിൽ കളിച്ചാൽ ലോകകപ്പിൽ ജയിക്കാൻ ബുദ്ധിമുട്ടാണെന്ന്. സൂര്യകുമാർ യാദവിന് ടീമിൽ വളരെ പ്രധാനപ്പെട്ട കടമയാണുള്ളതെന്നും നാസർ ഹുസൈൻ പറഞ്ഞു. ട്വന്റി 20 ലോകകപ്പിൽ നാലാം തവണയാണ് ഇന്ത്യ സെമി ഫൈനലിൽ കളിക്കുന്നത്.  

ADVERTISEMENT

ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ഇന്ന് പാക്കിസ്ഥാൻ ന്യൂസീലൻഡുമായി ഏറ്റുമുട്ടും. ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത പരാജയത്തെത്തുടർന്ന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനം അവസാന നിമിഷം സ്വന്തമാക്കിയാണ് പാക്കിസ്ഥാന്റെ വരവ്. ടൂർണമെന്റിൽ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ന്യൂസീലൻഡിനു മേൽക്കൈ പ്രവചിക്കുന്നവർ പോലും പാക്കിസ്ഥാനെ എഴുതിത്തള്ളാൻ മടിക്കുകയാണ്. 

ADVERTISEMENT

English Summary: Rohit Sharma, KL Rahul play old-fashioned way: Ex England captain Nasser Hussain