ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം സീസണിലേക്കുള്ള താരലേലത്തിനു മുന്നോടിയായി ഒഴിവാക്കപ്പെട്ട വിദേശതാരങ്ങളുടെ നീണ്ട നിര ഒരു കാര്യം ഉറപ്പിക്കുന്നു– മിനി ലേലമെന്നു വിളിപ്പേരു വീണ കൊച്ചിയിലെ പ്രഥമ താരലേലം ഒരൊന്നൊന്നര ലേലമാകുകയാണ്. നിലവിലെ ഫൈനലിസ്റ്റുകളായ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസും ഫാഫ് ഡുപ്ലസിയുടെ കീഴിൽ മെയ്ക്ക് ഓവർ നടത്തിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും സൂപ്പർ ട്രേഡിങ്ങുകളിലൂടെ കരുത്ത് ഇരട്ടിപ്പിച്ച കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ഒഴികെയുള്ള ടീമുകളെല്ലാം വൻ അഴിച്ചുപണിക്കുള്ള സന്നാഹങ്ങളോടെയാകും ലേലത്തിനെത്തുക. 10 ടീമിലായി ഒഴിഞ്ഞു കിടക്കുന്നതു 30 വിദേശതാരങ്ങളുടെ സ്ലോട്ടുകൾ. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ അടക്കമുള്ള 4 വിദേശതാരങ്ങളെയും 8 ഇന്ത്യൻ താരങ്ങളെയും ഒഴിവാക്കിയ സൺറൈസേഴ്സാകും കൊച്ചിയിലെ ലേലത്തിന്റെ ന്യൂക്ലിയസ്. പ്ലേയിങ് ഇലവനിലെ ഏതാണ്ടെല്ലാ റോളുകളിലേക്കും ആളെ നിലനിർനിർത്തിയെത്തുന്ന സൺറൈസേഴ്സിനു ‘മിനി ലേല’ത്തിനായി ബാക്കിയുള്ള തുക 42.2 കോടി രൂപയാണ്. ‘കേക്കിനു മുകളിലെ ഐസിങ്’ എന്ന മട്ടിലുള്ള മോടിപിടിപ്പിക്കൽ മാത്രം ബാക്കി നിൽക്കുന്ന സൺറൈസേഴ്സിന് ലേലത്തിൽ അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുങ്ങിയെന്നു വ്യക്തം. കെയ്ൻ വില്യംസൻ, നിക്കോളാസ് പുരാൻ, ഷെഫേർഡ്, ജഗദീശ സുചിത്, പ്രിയം ഗാർഗ്, ഷോൺ ആബട്ട്, ശ്രേയസ് ഗോപാൽ, മലയാളി താരം വിഷ്ണു വിനോദ് തുടങ്ങിയവരാണു ഹൈദരാബാദ് ഒഴിവാക്കിയവരിൽ പ്രധാനികൾ. ക്യാപ്റ്റനുൾപ്പെടെയുള്ള താരങ്ങളെ കണ്ടെത്താനുള്ള ബ്രയൻ ലാറയ്ക്കും സംഘത്തിനും അതിനുള്ള അവസരവും മൂലധനവും ആവോളം.ഡ്വെയിൻ ബ്രാവോ, ആഡം മിൽനെ, ക്രിസ് ജോർദാൻ, റോബിൻ ഉത്തപ്പ, മലയാളി താരം കെ.എം. ആസിഫ് തുടങ്ങിയവരില്ലാതെയെത്തുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകർ രവീന്ദ്ര ജഡേജയെ നിലനിർത്തിയതിന്റെ ആശ്വാസത്തിലാകും ലേലം കാണുക. അതേ ആഹ്ലാദം ലേലത്തിനു മുൻപും ചെന്നൈ സംഘത്തിൽ തെളിയുന്നുണ്ട്. 2 വിദേശതാരങ്ങളുൾപ്പെടെയുള്ള താരങ്ങളെ കൊച്ചിയിൽ നിന്നു കണ്ടെത്താനുള്ള ടീമിനു 20.45 കോടിയുടെ കനപ്പെട്ട പഴ്സാണു കയ്യിൽ. ചെപ്പോക്കിനു വേണ്ട സ്പിന്നർമാരെ ശേഖരിച്ചു കഴിഞ്ഞ എംഎസ്ഡിയുടെ ടീമിനു കനപ്പെട്ട വിദേശതാരങ്ങളെതന്നെ ലേലത്തിലൂടെ ടീമിലെത്തിക്കാം. സഞ്ജു സാംസണിലൂടെ കേരളത്തിന്റെ ടീമായി മാറിക്കഴിഞ്ഞ രാജസ്ഥാൻ റോയൽസ് മുൻ സീസണിലെ കരുത്ത് അതേപടി നിലനിർത്തിയാണു ‘സ്വന്തം മണ്ണിലെ’ ലേലത്തിനെത്തുക. പക്ഷേ, റോയൽസ് ഒഴിവാക്കിയ ഒൻപതു താരങ്ങളിൽ 5 പേരും വിദേശതാരങ്ങളാണെന്നത് ആരാധകരുടെ ആശങ്കയേറ്റുന്ന ഘടകമാണ്. കിവീസ് താരങ്ങളായ ജിമ്മി നീഷം, ഡാരിൽ മിച്ചൽ, ദക്ഷിണാഫ്രിക്കയുടെ സൂപ്പർ ബാറ്റർ റാസ്സി വാൻഡർ ദസ്സൻ, നേഥൻ കൂൾട്ടർനൈൽ തുടങ്ങിയവരെ ഒഴിവാക്കിയ രാജസ്ഥാന് വിദേശ ക്വാട്ടയിലെ 4 സ്ലോട്ടുകൾ നികത്താൻ ബാക്കിയുള്ളതു 13.2 കോടി രൂപ മാത്രമാണ്. ഓൾറൗണ്ടറെ തേടുന്ന ടീമിന് ഈ പഴ്സുമായി പഴയ താരം ബെൻ സ്റ്റോക്സിനെ തിരിച്ചെത്തിക്കുന്നതുൾപ്പെടെയുള്ള സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടിവരും. പ്ലേയിങ് ഇലവനിൽ തെളിഞ്ഞ സ്ഥിരതയില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കു ലേലത്തിലൂടെ പുത്തൻ താരങ്ങളെയിറക്കി പരിഹാരം കാണുന്നതും റോയൽസിനു ദുഷ്കരമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16-ാം സീസണിലേക്കുള്ള താരലേലത്തിനു മുന്നോടിയായി ഒഴിവാക്കപ്പെട്ട വിദേശതാരങ്ങളുടെ നീണ്ട നിര ഒരു കാര്യം ഉറപ്പിക്കുന്നു– മിനി ലേലമെന്നു വിളിപ്പേരു വീണ കൊച്ചിയിലെ പ്രഥമ താരലേലം ഒരൊന്നൊന്നര ലേലമാകുകയാണ്. 10 ടീമിലായി ഒഴിഞ്ഞു കിടക്കുന്നതു 30 വിദേശതാരങ്ങളുടെ സ്ലോട്ടുകൾ– നിലവിലെ ഫൈനലിസ്റ്റുകളായ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസും ഫാഫ് ഡുപ്ലസിയുടെ കീഴിൽ മെയ്ക്ക് ഓവർ നടത്തിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും സൂപ്പർ ട്രേഡിങ്ങുകളിലൂടെ കരുത്ത് ഇരട്ടിപ്പിച്ച കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ഒഴികെയുള്ള ടീമുകളെല്ലാം വൻ അഴിച്ചുപണിക്കുള്ള സന്നാഹങ്ങളോടെയാകും ലേലത്തിനെത്തുക. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ അടക്കമുള്ള 4 വിദേശതാരങ്ങളെയും 8 ഇന്ത്യൻ താരങ്ങളെയും ഒഴിവാക്കിയ സൺറൈസേഴ്സാകും കൊച്ചിയിലെ ലേലത്തിന്റെ ന്യൂക്ലിയസ്. പ്ലേയിങ് ഇലവനിലെ ഏതാണ്ടെല്ലാ റോളുകളിലേക്കും ആളെ നിലനിർനിർത്തിയെത്തുന്ന സൺറൈസേഴ്സിനു ‘മിനി ലേല’ത്തിനായി ബാക്കിയുള്ള തുക 42.2 കോടി രൂപയാണ്. ‘കേക്കിനു മുകളിലെ ഐസിങ്’ എന്ന മട്ടിലുള്ള മോടിപിടിപ്പിക്കൽ മാത്രം ബാക്കി നിൽക്കുന്ന സൺറൈസേഴ്സിന് ലേലത്തിൽ അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുങ്ങിയെന്നു വ്യക്തം. കെയ്ൻ വില്യംസൻ, നിക്കോളാസ് പുരാൻ, ഷെഫേർഡ്, ജഗദീശ സുചിത്, പ്രിയം ഗാർഗ്, ഷോൺ ആബട്ട്, ശ്രേയസ് ഗോപാൽ, മലയാളി താരം വിഷ്ണു വിനോദ് തുടങ്ങിയവരാണു ഹൈദരാബാദ് ഒഴിവാക്കിയവരിൽ പ്രധാനികൾ. ക്യാപ്റ്റനുൾപ്പെടെയുള്ള താരങ്ങളെ കണ്ടെത്താനുള്ള ബ്രയൻ ലാറയ്ക്കും സംഘത്തിനും അതിനുള്ള അവസരവും മൂലധനവും ആവോളം.

∙ ‘ആഞ്ഞുവിളിക്കാൻ’ പ്രീതി, കാവ്യ

ADVERTISEMENT

ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള താരങ്ങൾ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്ന താരലേലത്തിൽ എതിരാളികളെ കോടികൾ കൊണ്ട് അമ്മാനമാടുന്ന കാര്യത്തിൽ കാവ്യ മാരനും സംഘവും ഒറ്റയ്ക്കാകില്ല. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ താരമായ സാം കറൻ, ഇംഗ്ലിഷ് സ്പിന്നർ ആദിൽ റാഷിദ്, പിഞ്ച് ഹിറ്ററായി തിളങ്ങുന്ന ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ താരലേലത്തിൽ കോടികൾ കൊയ്യുമെന്ന അഭിപ്രായ പ്രകടനവുമായി ആകാശ് ചോപ്ര അടക്കമുള്ള ക്രിക്കറ്റ് വിദഗ്ധർ രംഗത്തെത്തിക്കഴിഞ്ഞു. 16 താരങ്ങളെ നിലനിർത്തി 3 വിദേശതാരങ്ങളെ ലക്ഷ്യമിട്ടെത്തുന്ന പ്രീതി സിന്റയുടെ പഞ്ചാബ് കിങ്സും പതിവുപോലെ ഈ ലേലത്തിലെ ‘സജീവ സാന്നിധ്യം’ ആകും. ഒറ്റ വിരലിൽ എണ്ണാൻ മാത്രമുള്ള താരങ്ങളെ മാത്രം തേടാനുള്ള പഞ്ചാബിന്റെ മൂലധനം 32.2 കോടി രൂപയാണ്. മയാങ്ക് അഗർവാൾ, ഒഡീൻ സ്മിത്ത്, ബെന്നി ഹോവെൽ, വൈഭവ് അറോറ, ഇഷാൻ പോറൽ, സന്ദീപ് ശർമ എന്നിവരാണു പഞ്ചാബ് തഴഞ്ഞവരിൽ പ്രമുഖർ. ബാറ്റിങ്, ബോളിങ് നിരകളിൽ പവർഫുൾ താരങ്ങൾ നിറഞ്ഞ, ശിഖർ ധവാൻ നായകനാകുന്ന ടീമിന് കൊച്ചിയിലും ഒന്നാന്തരം ‘ഷോപ്പിങ്ങിന്’ അവസരം ലഭിക്കും.  

ബെൻ സ്റ്റോക്സ്

∙ മുഖം മിനുക്കാന്‍ ലക്നൗ, ഗുജറാത്ത്

പതിനഞ്ചു താരങ്ങളെ നിലനിർത്തി 4 വിദേശതാരങ്ങളെ ലക്ഷ്യമിട്ടെത്തുന്ന ലക്നൗ സൂപ്പർ ജയന്റ്സിനാണ് അവശേഷിക്കുന്ന ലേലത്തുകയിൽ (23.35 കോടി) മൂന്നാം സ്ഥാനം. എവിൻ ലൂയിസ്, ജെയ്സൻ ഹോൾഡർ, ദുഷ്മന്ത ചമീര, മനീഷ് പാണ്ഡെ, ഷഹബാസ് നദീം, ആൻഡ്രൂ ടൈ, അങ്കിത് രാജ്പുത്ത് എന്നിവരാണു ലക്നൗ ഒഴിവാക്കിയ താരങ്ങൾ. കരുത്തുറ്റ പ്ലേയിങ് ഇലവനു വേണ്ട താരങ്ങളെ നിലനിർത്തിയെത്തുന്ന ടീമിനു തലയെടുപ്പുള്ള വിദേശതാരത്തെ അനായാസം ടീമിലെത്തിക്കാനാകുമെന്നതാണു അടുത്ത ലേലത്തിന്റെ ഹൈലൈറ്റ്.  

ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

പ്രഥമ വരവിൽ പ്രഥമ കിരീടം ചൂടിയ ഗുജറാത്ത് ടൈറ്റൻസിനും കൊച്ചിയിലെ ലേലം അനായാസമായ ഒന്നാകും. ഇംഗ്ലിഷ് താരം ജെയ്സൻ റോയ്, ഗുർകീരത് സിങ്, വരുൺ ആരോൺ, ഡൊമിനിക് ഡ്രേക്സ് എന്നിവരെ ഒഴിവാക്കുകയും കിവീസ് പേസർ ലോക്കി ഫെർഗൂസൻ, റഹ്മാനുല്ല ഗുർബാസ് എന്നിവരെ കൊൽക്കത്ത നൈറ്റ് റൈഡഴ്സിനു ട്രേഡ് ചെയ്യുകയും ചെയ്ത നിലവിലെ ചാംപ്യൻമാർക്ക് 19.25 കോടി രൂപയാണു ബാക്കിയുള്ളത്. കിരീടം പിടിച്ച ടീമിലെ ‘കോർ’ സംഘത്തെ നിലനിർത്തിയ ഹാർദിക് പാണ്ഡ്യയ്ക്കും ആശിഷ് നെഹ്റയ്ക്കും ഇനി വേണ്ടതു മൂന്നു വിദേശതാരങ്ങളെ മാത്രം.

ADVERTISEMENT

∙ മുംബൈ, കൊൽക്കത്ത, ബാംഗ്ലൂർ

വിൻഡീസ് സൂപ്പർ താരം കയ്റൻ പൊള്ളാർഡ് കളത്തിൽ നിന്നു വിരമിച്ചു പരിശീലകനായി ടീമിൽ തുടരുന്നതാണു മുംബൈ ഇന്ത്യൻസിലെ ചൂടുള്ള വാർത്തയെങ്കിലും ലേലത്തിൽ കസറാൻ പോന്ന അവസരം ടീമിൽ ഒരുങ്ങിക്കഴിഞ്ഞു. റൈലി മെറിഡത്ത്, ഡാനിയൽ സാംസ്, ഫാബിയൻ അലൻ, ടൈമൽ മിൽസ്, മുരുകൻ അശ്വിൻ, അൻമോൽപ്രീത് സിങ്, ജയ്ദേവ് ഉനദ്കട്, മലയാളി താരം ബേസിൽ തമ്പി തുടങ്ങിയ 13 താരങ്ങളെ കൈവിട്ട മുംബൈയ്ക്കു 20.55 കോടി രൂപയാണു അവശേഷിക്കുന്ന ഓക്ഷൻ ഫണ്ട്. മൂന്നു വിദേശ താരങ്ങളെ ആവശ്യമുള്ള ഇന്ത്യൻസ് ബോളിങ് നിരയിൽ കണ്ണു വച്ചാകും ലേലത്തിനെത്തുക.  

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ

ശാർദുൽ ഠാക്കൂർ, ടിം സീഫർട്ട്, കെ.എസ്.ഭരത്, മൻദീപ് സിങ്, അശ്വിൻ ഹെബ്ബാർ എന്നിവരെ മാത്രം തഴഞ്ഞെത്തുന്ന ഡൽഹി ക്യാപിറ്റൽസിനും കൊച്ചിയിൽ ‘തകർക്കാൻ’ പോന്ന ഫണ്ട് ഭദ്രം. 19.45 കോടിയാണു പോയ സീസണിൽ തിളങ്ങിയ താരങ്ങളെയെല്ലാം നിലനിർത്തിയ ഡൽഹിയുടെ പഴ്സിൽ. പ്രധാനമായും വേണ്ടതു 2 വിദേശ താരങ്ങളെ മാത്രം. കൊച്ചിയിലെ താരലേലത്തിൽ ഡൽഹിയുടെ പ്രതിപക്ഷമാണു റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ഷെർഫെയ്ൻ റുഥർഫോർഡ്, ജെയ്സൻ ബെഹ്റെൻഡോർഫ് എന്നീ പ്രമുഖരെ മാത്രം തഴഞ്ഞ റോയൽ ചാലഞ്ചേഴ്സ് ലേലത്തിലെ ‘കാഴ്ചക്കാർ’ മാത്രമാകും. 8.75 കോടി രൂപ മാത്രമാണു ആർസിബിയുടെ പക്കൽ അവശേഷിക്കുന്നത്. ഇതിൽ നിന്നു 2 വിദേശതാരങ്ങൾക്കു ഫണ്ട് കണ്ടെത്തേണ്ട ട്രിക്കി ലേലമാണു കോലിപ്പടയ്ക്കു മുന്നിൽ.

പാറ്റ് കമ്മിൻസ്, സാം ബില്ലിങ്സ്, അലക്സ് ഹെയ്‍ൽസ്, ആരോൺ ഫിഞ്ച്, മുഹമ്മദ് നബി, ശിവം മാവി, ചാമിക കരുണരത്‌നെ, അജിൻക്യ രഹാനെ, ഷെൽഡൻ ജാക്സൻ, അമൻ ഖാൻ തുടങ്ങി 16 താരങ്ങളെ ഒഴിവാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കൊച്ചിയിലെ ലേലത്തിൽ പണമെറിഞ്ഞ് ‘ഒന്നും ചെയ്യാനുണ്ടാവില്ല’. ശാർദൂൽ ഠാക്കൂറിനെയും ലോക്കി ഫെർഗൂസനെയും റഹ്മാനുല്ല ഗുർബാസിനും ട്രേഡിങ്ങിലൂടെ പാളയത്തിലെത്തിച്ച ഷാരൂഖ് ഖാന്റെ സംഘത്തിനു വെറും 7.05 കോടി രൂപയാണു നീക്കിയിരിപ്പ്. വേണ്ടതു 3 വിദേശതാരങ്ങളെയും. ബാറ്റിങ് ടോപ് ഓർഡറിൽ ആളെ തേടുന്ന കൊൽക്കത്തയ്ക്കു പണം കൊണ്ടു തലവേദനയാകും വൻ താരങ്ങളുടെ തിരഞ്ഞെടുപ്പ്.  

ADVERTISEMENT

∙ ചെന്നെ, രാജസ്ഥാൻ

ഡ്വെയിൻ ബ്രാവോ, ആഡം മിൽനെ, ക്രിസ് ജോർദാൻ, റോബിൻ ഉത്തപ്പ, മലയാളി താരം കെ.എം. ആസിഫ് തുടങ്ങിയവരില്ലാതെയെത്തുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകർ രവീന്ദ്ര ജഡേജയെ നിലനിർത്തിയതിന്റെ ആശ്വാസത്തിലാകും ലേലം കാണുക. അതേ ആഹ്ലാദം ലേലത്തിനു മുൻപും ചെന്നൈ സംഘത്തിൽ തെളിയുന്നുണ്ട്. 2 വിദേശതാരങ്ങളുൾപ്പെടെയുള്ള താരങ്ങളെ കൊച്ചിയിൽ നിന്നു കണ്ടെത്താനുള്ള ടീമിനു 20.45 കോടിയുടെ കനപ്പെട്ട പഴ്സാണു കയ്യിൽ. ചെപ്പോക്കിനു വേണ്ട സ്പിന്നർമാരെ ശേഖരിച്ചു കഴിഞ്ഞ എംഎസ്ഡിയുടെ ടീമിനു കനപ്പെട്ട വിദേശതാരങ്ങളെതന്നെ ലേലത്തിലൂടെ ടീമിലെത്തിക്കാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണിലൂടെ കേരളത്തിന്റെ ടീമായി മാറിക്കഴിഞ്ഞ രാജസ്ഥാൻ റോയൽസ് മുൻ സീസണിലെ കരുത്ത് അതേപടി നിലനിർത്തിയാണു ‘സ്വന്തം മണ്ണിലെ’ ലേലത്തിനെത്തുക. പക്ഷേ, റോയൽസ് ഒഴിവാക്കിയ ഒൻപതു താരങ്ങളിൽ 5 പേരും വിദേശതാരങ്ങളാണെന്നത് ആരാധകരുടെ ആശങ്കയേറ്റുന്ന ഘടകമാണ്. കിവീസ് താരങ്ങളായ ജിമ്മി നീഷം, ഡാരിൽ മിച്ചൽ, ദക്ഷിണാഫ്രിക്കയുടെ സൂപ്പർ ബാറ്റർ റാസ്സി വാൻഡർ ദസ്സൻ, നേഥൻ കൂൾട്ടർനൈൽ തുടങ്ങിയവരെ ഒഴിവാക്കിയ രാജസ്ഥാന് വിദേശ ക്വാട്ടയിലെ 4 സ്ലോട്ടുകൾ നികത്താൻ ബാക്കിയുള്ളതു 13.2 കോടി രൂപ മാത്രമാണ്. ഓൾറൗണ്ടറെ തേടുന്ന ടീമിന് ഈ പഴ്സുമായി പഴയ താരം ബെൻ സ്റ്റോക്സിനെ തിരിച്ചെത്തിക്കുന്നതുൾപ്പെടെയുള്ള സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടിവരും. പ്ലേയിങ് ഇലവനിൽ തെളിഞ്ഞ സ്ഥിരതയില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കു ലേലത്തിലൂടെ പുത്തൻ താരങ്ങളെയിറക്കി പരിഹാരം കാണുന്നതും റോയൽസിനു ദുഷ്കരമാകും. 

English Summary: IPL Mini Auction in Kochi; Team Strategies and Key Players- Explained