ഹാമി‍ൽട്ടൻ ∙ ന്യൂസീലൻഡ‍ിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റു െചയ്യും. ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നത്. സഞ്ജു സാംസൺ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാമി‍ൽട്ടൻ ∙ മഴ വില്ലനായതോടെ ഇന്ത്യ–ന്യൂസീലൻഡ‍് രണ്ടാം ഏകദിനം ഉപേക്ഷിച്ചു. 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 22 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ മഴ എത്തിയതോടെ മത്സരം 29 ഓവറാക്കി ചുരുക്കിയിരുന്നു. ഇന്ത്യ 12.5 ഓവറിൽ 89 റൺസിന് ഒരു വിക്കറ്റ് എന്നനിലയിൽ ആയിരിക്കെ രണ്ടാമതും മഴ കളി മുടക്കിയതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിന് ഇറങ്ങിയത്. സഞ്ജു സാംസൺ, ഷാർദുൽ ഠാക്കൂർ എന്നിവർക്കു പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ ടീമിലെത്തി. ന്യൂസീലൻഡ‍് ടീമിൽ ഒരു മാറ്റമുണ്ട്. ആദം മിൽനെയ്ക്കു പകരം മൈക്കൽ ബ്രേസ്‌വെൽ ആണ് പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചത്. സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻരോഷമാണ് ഉയർന്നത്. മുൻഇന്ത്യൻ താരങ്ങളും തീരുമാനത്തെ ചോദ്യം ചെയ്‌ത് രംഗത്തെത്തി.

ADVERTISEMENT

∙ പവറില്ലാത്ത പവർപ്ലേ

ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യൻ ടീം നേരിട്ട പ്രധാന തലവേദനകളിലൊന്ന് ന്യൂസീലൻഡ‍ിനെതിരായ ഏകദിന പരമ്പരയിലും ടീമിനെ വിടാതെ പിന്തുടരുന്നു– പവർപ്ലേ ബാറ്റിങ്ങിലെ വേഗക്കുറവ്. ഓക്‌ലൻഡിൽ നടന്ന ഒന്നാം ഏകദിനത്തിൽ ആദ്യ 10 ഓവറിൽ 40 റൺസാണ് ഇന്ത്യൻ ഓപ്പണർമാർക്കു നേടാനായത്. ബാറ്റിങ്ങിലെയും ബോളിങ്ങിലെയും പോരായ്മകൾ പരിഹരിച്ചാൽ മാത്രമേ ഇന്നു നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു രക്ഷയുള്ളൂ. പരമ്പരയിൽ 1–0ന് മുന്നിലുള്ള കിവീസിന് ഇന്നു ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.

ചിത്രം: Twitter@@BCCI
ADVERTISEMENT

ഒന്നാം ഏകദിനത്തിൽ ഓക്‌ലൻഡിലെ ചെറിയ ബൗണ്ടറികൾ പ്രയോജനപ്പെടുത്തി റൺസ് നേടാൻ ഇന്ത്യൻ ബാറ്റർമാർക്കായില്ല. 77 പന്തിൽ 72 റൺസ് നേടിയ ശിഖർ ധവാൻ 44 ഡോട് ബോളുകളാണ് വഴങ്ങിയത്. ഋഷഭ് പന്ത് ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും നിറംമങ്ങി. ആദ്യ 88 റൺസിനിടെ 3 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബോളർമാർക്ക് പിന്നീട് ഒരു വിക്കറ്റു പോലും നേടാനായതുമില്ല. മറുവശത്ത് ട്വന്റി20 ശൈലിയിൽ ആഞ്ഞടിച്ച ടോം ലാതം 104 പന്തിലാണ് 145 റൺസ് നേടിയത്.

∙ പ്ലേയിങ് ഇലവൻ

ചിത്രം: Twitter@@BCCI
ADVERTISEMENT

ഇന്ത്യ: ശിഖർ ധവാൻ , ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിങ്ടൻ സുന്ദർ, ദീപക് ചാഹർ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചെഹൽ

ന്യൂസീലൻഡ‍്: ഫിൻ അലൻ, ഡെോൺ കോൺവേ, കെയ്ൻ വില്യംസ‌ൻ, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, മൈക്കൽ ബ്രേസ്‌വെൽ, മാറ്റ് ഹെൻറി, ടിം സൗത്തി, ലോക്കി ഫെർഗൂസൺ

English Summary : India vs New Zealand Second ODI today