ക്രൈസ്റ്റ് ചർച്ച് ∙ മഴയോട് ഇന്ത്യയ്ക്കു നന്ദി പറയാം, ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര 2–0ന് തോൽക്കുന്ന നാണക്കേടിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത് മഴയുടെ കനിവാണ്. ക്രൈസ്റ്റ് ചർച്ചിലെ ഓവൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനവും മഴയെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രൈസ്റ്റ് ചർച്ച് ∙ മഴയോട് ഇന്ത്യയ്ക്കു നന്ദി പറയാം, ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര 2–0ന് തോൽക്കുന്ന നാണക്കേടിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത് മഴയുടെ കനിവാണ്. ക്രൈസ്റ്റ് ചർച്ചിലെ ഓവൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനവും മഴയെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ മാത്രമാണ് ഫലമുണ്ടായത്. ഇതിൽ ഏഴു വിക്കറ്റിന് ഇന്ത്യയെ തോൽപിച്ച ന്യൂസീലൻഡ്, 1–0ന് പരമ്പര സ്വന്തമാക്കി.

മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 219 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ, 18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എടുത്ത് കിവീസ് ശക്മായ നിലയിൽനിൽക്കെയാണ് മഴയെത്തിയത്. തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കിവീസ് കുറഞ്ഞത് 20 ഓവർ കളിച്ചിരുന്നെങ്കിൽ മത്സരത്തിന് ഫലമുണ്ടാകുമായിരുന്നു. കളിനിർത്തുമ്പോൾ, ഡിആർഎസ് നിയമപ്രകാരം 50 റൺസ് മുൻപിലായിരുന്നു ന്യൂസീലൻഡ്.

ADVERTISEMENT

എന്നാൽ മഴ ശമിക്കാതിരുന്നത് അവർക്ക് തിരിച്ചടിയായി. ടോം ലാതമാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്. ബംഗ്ലദേശിലാണ് ഇന്ത്യയുടെ അടുത്ത പര്യടനം. ഡിസംബർ 4ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുന്നത്. പാക്കിസ്ഥാനെതിരെയാണ് ന്യൂസിലൻഡിന്റെ അടുത്ത പരമ്പര.

∙ ‘സുന്ദര’മായി പൊരുതി വാഷിങ്ടൻ

ADVERTISEMENT

ഒരു ഘട്ടത്തിൽ 180 പോലും കടക്കില്ലെന്നു കരുതിയ ഇന്ത്യൻ സ്കോർ 200 കടത്തിയത് ആ വാഷിങ്ടൻ സുന്ദറിന്റെ ഇന്നിങ്സാണ്. ഏഴാമനായി ഇറങ്ങി, 64 പന്തിൽ 51 റൺസെടുത്ത് പിടിച്ചുനിന്ന വാഷിങ്ടൻ സുന്ദറിന്റെ പോരാട്ടമികവിലാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 47.3 ഓവറിൽ 219 റൺസെടുത്തത്. ടോസ് നേടിയ ന്യൂസീലൻഡ്, ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.

വാഷിങ്ടൻ സുന്ദറിന്റെ ബാറ്റിങ്. ചിത്രം: Twitter/BCCI

വാഷിങ്ടൻ സുന്ദറിനെ കൂടാതെ ശ്രേയസ് അയ്യർ (59 പന്തിൽ 49) മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ശിഖർ ധവാനും (28), ശുഭ്മാൻ ഗില്ലും (11) ചേർന്ന് 39 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. ഒൻപതാം ഓവറിൽ ഗില്ലിനെ പുറത്താക്കി ആദം മിൽനെ കിവീസിന്റെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. ശ്രേയസിനും വാഷിങ്ടനും ഒഴികെ പിന്നാലെയെത്തിയ ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. നാലാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (16 പന്തിൽ‌ 10) ഇന്നും നിരാശപ്പെടുത്തി. സൂര്യകുമാർ യാദവിനും (10 പന്തിൽ 6) തിളങ്ങാനായില്ല.

ADVERTISEMENT

മലയാളി താരം സഞ്ജു സാംസണു പകരം പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ച ദീപക് ഹൂഡയും (25 പന്തിൽ 12) പെട്ടെന്നു പുറത്തായി. ആറാം വിക്കറ്റിൽ ദീപക് ഹൂഡയുമായി ചേർന്നും ഏഴാം വിക്കറ്റിൽ ദീപക് ചാഹറുമായി (9 പന്തിൽ 12) ചേർന്നു വാഷിങ്ടൻ സുന്ദർ നടത്തിയ പ്രതിരോധമാണ് ഇന്ത്യൻ ഇന്നിങ്സ് ദീർഘിപ്പിച്ചത്. ഏറ്റവും അവസാനമാണ് സുന്ദർ പുറത്തായത്. യുസ്‌വേന്ദ്ര ചെഹൽ (22 പന്തിൽ 8), അർഷ്‌ദീപ് സിങ് (9 പന്തിൽ 9), ഉമ്രാൻ മാലിക് (പൂജ്യം*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.

ന്യൂസീലൻഡിനായി ആദം മിൽനെ, ഡാരിൽ മിച്ചൽ എന്നിവർ മൂന്നു വിക്കറ്റ് വീതവും ടിം സൗത്തി രണ്ടും ലോക്കി ഫെർഗൂസൻ, മിച്ചൽ സാന്റനർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

English Summary : Live Cricket Score India vs New Zealand 3rd ODI Latest Updates: Unchanged India Bat In Christchurch