ഓസ്ട്രേലിയയിൽ നടന്ന ഐസിസി ട്വന്റി20 ലോകകപ്പിൽ ജേതാക്കളായതിനു ഇംഗ്ലണ്ട് താരങ്ങൾക്കു കിട്ടിയ സമ്മാനത്തുക 13 കോടിയോളം രൂപ ആയിരുന്നു. ഒരു മാസം മുൻപു രണ്ടാം ലോകകിരീടത്തിലേക്കു നടന്നുകയറിയ ഇംഗ്ലിഷ് താരങ്ങളുടെ പ്രകടനത്തിനു ക്രിസ്മസ് വാരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗും ഒരു സമ്മാനം നൽകി. ലോകകപ്പിലെ താരമായ സാം കറന് 18.5 കോടി രൂപ. കലാശപ്പോരാട്ടത്തിൽ ഉജ്വല അർധശതകം കുറിച്ച ബെൻ സ്റ്റോക്സിന് 16.25 കോടി രൂപ. ഇംഗ്ലിഷ് മധ്യനിരയിലെ ഊർജപ്രസരമായിരുന്ന ഹാരി ബ്രൂക്കിന് 13.25 കോടി രൂപ. കൊച്ചി വേദിയായ ഐപിഎലിന്റെ മിനി ലേലത്തിൽ 10 ടീമുകൾ ചേർന്നൊഴുക്കിയ 167 കോടിയിൽ 62 കോടിയിലേറെയും തടഞ്ഞതു ഇംഗ്ലിഷ് ക്രിക്കറ്റർമാർ വീശിയ വലകളിലാണ്. ഐസിസി ട്വന്റി20 ലോകകപ്പ് മുതൽ ഇന്ത്യയിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്രോഫി വരെയുള്ള ടൂർണമെന്റുകളുടെ ചുവരെഴുത്തുകൾ നോക്കി താരവാങ്ങലിനെത്തിയ ടീമുകൾ ആഗോളമാന്ദ്യത്തിന്റെ പേരിൽപ്പോലും ഒരു മടിയും കാട്ടാതെയാണു പ്രതിഭാസമ്പത്തിനു വിലയിട്ടത്. ട്വന്റി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ ആദ്യം ഇടംനേടനാവാതെ പോയ താരമാണ് കാമറൺ ഗ്രീൻ. പക്ഷേ, ഓസീസ് ഓൾറൗണ്ടറെ ഐപിഎൽ സ്വീകരിച്ചതു ലോകകപ്പ് വിജയിച്ച താരങ്ങളുടെ കൂട്ടത്തിൽചേർത്താണ് – 17. 5 കോടി ! ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ ജമ്മു കശ്മീരിനു വേണ്ടി തകർത്തു കളിച്ചു ശ്രദ്ധ നേടിയ താരമാണ് വിവ്‌രാന്ത് ശർമ. 2.6 കോടി രൂപയുടെ ‘പ്രോത്സാഹനം’ നീട്ടിയാണ് ഐപിഎൽ ശർമയെ വരവേറ്റത്. കേക്കിനു മുകളിലെ ഐസിങ് എന്ന മട്ടിലെത്തിയ ‘ചെറ്യോരു’ ലേലത്തിലാണ് ഈ കോടികളുടെ കിലുക്കം. പ്ലേയിങ് ഇലവന്റെ മുഖഛായ മാറ്റുന്ന വാങ്ങലുകളുമായി 10 ടീമുകളും കളം നിറഞ്ഞതോടെയാണു കൊച്ചിയിലെ ലേലം ചരിത്രം കുറിക്കുന്ന ഒന്നായി മാറിയത് . താരങ്ങൾക്കു പൊന്നുംവിലയിട്ട ലേലാനന്തരം പ്രവചിക്കാൻ പറ്റാത്തതായി ഒന്നേയുള്ളൂ –ഇതിലേതു ടീം നേടും ഇത്തവണ ഐപിഎൽ കിരീടം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കൂൾ, കൂൾ ടൈറ്റൻസ്

ADVERTISEMENT

വൻ താരങ്ങൾക്കു പിന്നാലെ പായാതെ ‘കൂൾ’ ആയി കൊച്ചിയിലെ ലേലം പൂർത്തിയാക്കിയൊരു ടീം ഗുജറാത്ത് ടൈറ്റൻസാണ്. പ്രഥമ വരവിൽത്തന്നെ ഐപിഎൽ കിരീടം പൊക്കിയ ഹാർദിക് പാണ്ഡ്യയുടെ സംഘം 19.25 കോടിയുടെ ബജറ്റിലാണു ലേലത്തിനെത്തിയത്. കിരീടം പിടിച്ച ടീമിലെ ‘കോർ’ സംഘത്തെ നിലനിർത്തിയ ടൈറ്റൻസ് ഒഴിവാക്കിയ താരങ്ങളെക്കാൾ ‘കേമൻമാരെ’ സ്വന്തമാക്കിയെന്ന ആഹ്ലാദത്തിലാകും ആരാധകർ. ഇംഗ്ലിഷ് താരം ജെയ്സൻ റോയ്, വരുൺ ആരോൺ, ഡൊമിനിക് ഡ്രേക്സ് എന്നിവരെ ഒഴിവാക്കിയും കിവീസ് പേസർ ലോക്കി ഫെർഗൂസൻ, റഹ്മാനുല്ല ഗുർബാസ് എന്നിവരെ കൊൽക്കത്തയ്ക്കു ‘ട്രേഡും’ ചെയ്തു കൊച്ചിയിലെത്തിയ ആശിഷ് നെഹ്റക്കും സംഘത്തിനും വേണ്ടതു 3 വിദേശതാരങ്ങളുടെ ബാക്കപ്പ് ആയിരുന്നു. കെയ്ൻ വില്യംസണിനെയും ട്വന്റി20 ലോകകപ്പിൽ തിളങ്ങിയ ഐറിഷ് പേസർ ജോഷ് ലിറ്റിലിനെയും വിൻഡീസ് ഓൾറൗണ്ടർ ഒഡീൻ സ്മിത്തിനെയും സ്വന്തമാക്കി ആ ദൗത്യം വിജയിപ്പിച്ച ടൈറ്റൻസ്, കൊൽക്കത്തയുടെ വിശ്വസ്തനായിരുന്ന പേസർ ശിവം മാവിയെയും വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ്.ഭരതിനെയും വെറ്ററൻ പേസർ മോഹിത് ശർമയെയും വാങ്ങി ഇന്ത്യൻ നിരയും മോടി പിടിപ്പിച്ചു.

കെയ്ൻ വില്യംസൺ

∙ ലേലം വഴി ബാലൻസ്

പ്രിമിയർ ലീഗിൽ ‘കേരളത്തിന്റെ’ ടീമായ രാജസ്ഥാൻ റോയൽസും ഈ ലേലം അനായാസം വിജയിച്ചു മടങ്ങിയ സംഘമായാണു കൊച്ചി വിടുന്നത്. മുൻ സീസണിൽ കിരീടപ്പോരാട്ടം വരെ മുന്നേറിയ പ്ലേയിങ് ഇലവൻ അതേപടി നിലനിർത്തിയെത്തിയ റോയൽസിന്റെ മുഖ്യലക്ഷ്യം ഒരു ബോളിങ് ഓൾറൗണ്ടറായിരുന്നു. ലേലത്തിന്റെ തുടക്കത്തിൽതന്നെ സംഗക്കാരയും സംഘവും അതു നേടുകയും ചെയ്തു. വിൻഡീസിന്റെ ജയ്സൻ ഹോൾ‍ഡറാണു ഏഴാം സ്ഥാനത്തേയ്ക്ക് ഒരു ബാറ്ററെയും അഞ്ചാം ബോളറുടെ റോളിലേക്ക് ഒരു ബോളറെയും തേടിയ റോയൽസിന്റെ പ്രൈസ് ക്യാച്ച്. ഓൾറൗണ്ടർമാർക്കു മോഹവിലകൾ പിറന്ന ഇടപാടുകൾക്കിടെ 5.75 കോടി എന്ന ആശ്വാസവിലയ്ക്കു ഹോൾഡറെ വാങ്ങിയ രാജസ്ഥാൻ വിദേശനിരയിലെ റിസർവ് സ്ലോട്ടുകളിലേക്കു കണ്ടെത്തിയവരും നിസ്സാരക്കാരല്ല. വെടിക്കെട്ടെന്നു പറയാനാവില്ലെങ്കിലും ബാറ്റ് കൊണ്ടു മത്സരം സ്വന്തമാക്കാൻ മികവുള്ള ഇംഗ്ലിഷ് താരം ജോ റൂട്ട്, ഓസ്ട്രേലിയയുടെ വിശ്വസ്ത സ്പിന്നർ ആഡം സാംപ, എബി ഡിവില്ലിയേഴ്സിന്റെ നാട്ടിൽ നിന്നുള്ള ഭാവി താരമെന്ന വിശേഷണമുള്ള ഡൊണോവൻ ഫെരേര എന്നിവരാണു സഞ്ജു സാംസന്റെ ടീമിലെ പുതുമുഖങ്ങൾ. മുരുകൻ അശ്വിനും മലയാളി താരങ്ങളായ കെ.എം.ആസിഫും അബ്ദുൾ ബാസിതും ഉൾപ്പെടെയുള്ളവർ കൂടി ചേരുന്നുണ്ട് പുതിയ വാങ്ങലുകളിൽ.

ജയ്സൻ ഹോൾഡർ

∙ സൺറൈസേഴ്സിന് ഹാരി ബൂസ്റ്റ് !

ADVERTISEMENT

കെയ്ൻ വില്യംസൺ ഉൾപ്പെടെ 4 വിദേശതാരങ്ങളെയും 8 ഇന്ത്യൻ താരങ്ങളെയും ഒഴിവാക്കി ലേലത്തിലൂടെ പുതിയ മുഖം തേടിയ ഹൈദരാബാദ്  സൺറൈസേഴ്സ് ആയിരുന്നു കൊച്ചിയിലെ ശ്രദ്ധാകേന്ദ്രം. പ്ലേയിങ് ഇലവൻ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞിട്ടും 42.2 കോടി രൂപ മുടക്കാനുള്ളതായിരുന്നു സൺറൈസേഴ്സിനെ നോട്ടപ്പുള്ളികളാക്കിയത്. പേരെടുത്ത ഓൾറൗണ്ടർമാരിൽ ഒരാളും ഹൈദരാബാദിലെത്താതെ പോയത് അമ്പരപ്പിക്കുന്ന ഒന്നായെങ്കിലും ബ്രയൻ ലാറ പിന്നണിയിലുള്ള ടീം ലേലം മോശമാക്കിയില്ല. കെയ്ൻ വില്യംസൻ, നിക്കോളാസ് പുരാൻ, റൊമാരിയോ ഷെഫേർഡ്, ഷോൺ ആബട്ട് എന്നിവരുടെ ഒഴിവിലേക്ക് വന്നവർ ഇവരാണ് – ഇംഗ്ലണ്ടിന്റെ 360 ഡിഗ്രി ബാറ്റർ ഹാരി ബ്രൂക്,  ട്വന്റി20 സ്പെഷലിസ്റ്റായ റിസ്റ്റ് സ്പിന്നർ ആദിൽ റഷീദ്, ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസൺ, വിൻഡീസിന്റെ കൗശലക്കാരൻ സ്പിന്നർ അക്കീൽ ഹൊസൈൻ. ജഗദീശ സുചിത്തും പ്രിയം ഗാർഗും ശ്രേയസ് ഗോപാലും മലയാളി താരം വിഷ്ണു വിനോദും ഒഴിവാക്കപ്പെട്ട ഇന്ത്യൻ നിരയിലേക്കായി സൺറൈസേഴ്സ് തേടിപ്പിടിച്ചവരും നിസ്സാരക്കാരല്ല. ക്യാപ്റ്റനായിപ്പോലും പരിഗണിച്ചേക്കാവുന്ന മയാങ്ക് അഗർവാൾ, ജമ്മു കശ്മീരിൽ നിന്നുള്ള പുതിയ താരത്തിളക്കം വിവ്‌രാന്ത് ശർമ, വിരേന്ദർ സേവാഗിന്റെ ബന്ധു കൂടിയായ മയാങ്ക് ദാഗർ, വിക്കറ്റ് കീപ്പർ ബാറ്റർ ഉപേന്ദ്ര യാദവ്, മുംബൈ ഇന്ത്യൻസിനു കളിച്ച ബാറ്റർ അൻമോൽപ്രീത് സിങ് തുടങ്ങിയവരാണു പുതിയ ‘ഇന്ത്യൻ സൺറൈസേഴ്സ്’.

ഹാരി ബ്രൂക്ക്

∙ ചെന്നൈയുടെ ബിഗ് ബെൻ

ഇന്ത്യയുടെ സ്വന്തം രവീന്ദ്ര ജഡേജയും ഇംഗ്ലിഷ് താരം മോയീൻ അലിയും ദക്ഷിണാഫ്രിക്കയുടെ ഡ്വെയ്ൻ പ്രിട്ടോറിയസും മുംബൈയിൽ നിന്നുള്ള പവർ പ്ലെയർ ശിവം ദുബെയും പോലുള്ള ഓൾറൗണ്ടർമാരുടെ നിരയിലേക്ക് ബെൻ സ്റ്റോക്സ് എന്ന വമ്പൻ താരത്തെക്കൂടി വാങ്ങിയതാണു ചെന്നൈ സൂപ്പർ കിങ്സിന്റെ ലേലത്തിളക്കം. രണ്ടു വിദേശ ക്വോട്ട മാത്രം ബാക്കി നിൽക്കെ 20.45 കോടിയുടെ പഴ്സിൽ നിന്നു 16.25  കോടി നൽകി സ്റ്റോക്സിനെ വാങ്ങിയ ഗെയിം ചെയ്ഞ്ചിങ് തീരുമാനം ധോണിപ്പടയുടെ മുഖഛായതന്നെ മാറ്റാൻ പോന്നതാണ്. ചെന്നൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ താരവാങ്ങലാണു സ്റ്റോക്സിന്റേത്. വിശ്വസ്തതാരം ഡെയ്ൻ ബ്രാവോയുടെ അഭാവത്തിൽ പുതിയ ഓൾറൗണ്ടറെ തേടിയ ചെന്നൈ സ്റ്റോക്സിനെക്കൂടാതെ ന്യൂസീലൻഡ് താരം കെയ്ൽ ജേമിസണെയും സ്വന്തമാക്കി. അജിൻക്യ രഹാനെയും ഓൾറൗണ്ടർ നിഷാന്ത് സിന്ധുവുമാണു ഇന്ത്യൻ നിരയിലെ പ്രധാനികൾ. ദീപക് ചാഹറിനു കൂട്ടായി ഒരു മുൻനിര ഇന്ത്യൻ പേസറെ വാങ്ങാനാകാത്തതു സൂപ്പർ കിങ്സിന് ഈ ലേലത്തിലെ തിരിച്ചടിയുമാണ്. നിർണായകമായ ഡെത്ത് ഓവറുകളിൽ ധോണിയുടെ വജ്രായുധമായിരുന്ന വിൻഡീസ് പേസർ ഡ്വെയ്ൻ ബ്രാവോയുടെ അസാന്നിധ്യത്തിൽ ആ റോൾ ആര് ഏറ്റെടുക്കുമെന്നതൊരു ചോദ്യമായും ലേലാനന്തരം ചെന്നൈ ക്യാംപിൽ ഉയരുന്നുണ്ടാകും.

ബെൻ സ്റ്റോക്സ്

∙ ലക്നൗവിന്റെ  മിഷൻ ഫിനിഷർ !

ADVERTISEMENT

പണക്കനത്തിൽ മൂന്നാം സ്ഥാനക്കാരായി ലേലത്തിനെത്തിയ ടീമാണു ലക്നൗ സൂപ്പർ ജയന്റ്സ്. കരുത്തുറ്റ പ്ലേയിങ് ഇലവനിനു വേണ്ടവരുൾപ്പെടെ സ്ക്വാഡിലെ 15  താരങ്ങളെയും നിലനിർത്തിയെത്തിയ ടീമിന്റെ മുഖ്യലക്ഷ്യം ബാറ്റിങ് നിരയിൽ തലയെടുപ്പുള്ളൊരു വിദേശതാരമായിരുന്നു. കൊച്ചിയിൽ അതു നേടാൻ ഗൗതം ഗംഭീർ മെന്റർ റോളിലുള്ള ടീമിനായി – നിക്കൊളാസ് പുരാൻ. നാലു വിദേശതാരങ്ങളെ ലക്ഷ്യമിട്ടെത്തിയ ലക്നൗ ബജറ്റിൽ (23.35 കോടി) മുഖ്യഭാഗവും ചെലവിട്ടതു വിൻഡീസ് താരത്തിനു വേണ്ടിയാണ്. ഓൾറൗണ്ടർമാർ തിങ്ങിനിറഞ്ഞ മിഡിൽ ഓർഡറിൽ ഫിനിഷിങ് റോൾ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 16 കോടിക്കാണു പുരാനെ വാങ്ങിയത്. രാഹുലും ഡികോക്കും ഓപ്പണിങ് ദൗത്യത്തിലും സ്റ്റോയ്നിസ്, ബദോനി, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ എന്നിവർ മധ്യത്തിലും ഇറങ്ങുന്ന ലക്നൗ ബാറ്റിങ് നിരയിൽ ആണിക്കല്ലാകാൻ പോന്ന തിരഞ്ഞെടുപ്പായേക്കും വിൻഡീസ് താരത്തിന്റേത്.   എവിൻ ലൂയിസ്, ജെയ്സൻ ഹോൾഡർ, ദുഷ്മന്ത ചമീര, മനീഷ് പാണ്ഡെ, ഷഹബാസ് നദീം, ആൻഡ്രൂ ടൈ തുടങ്ങി ലക്നൗ ഒഴിവാക്കിയ താരങ്ങളുടെ നിര നീണ്ട ഒന്നാണ്. വിൻഡീസ് താരം റൊമാരിയോ ഷെഫേർഡ്, അഫ്ഗാൻ േപസർ നവീനുൾ ഹഖ്, ഓസ്ട്രേലിയൻ താരം ഡാനിയൽ സാംസ്, ജയ്ദേ‌വ് ഉനദ്ഘട്ട്, അമിത് മിശ്ര എന്നിവരാണു പുതിയ എൻട്രികൾ.

നിക്കോളാസ് പുരാൻ

∙ എവർ‘ഗ്രീൻ’ ഇന്ത്യൻസ്

ഓസ്ട്രേലിയൻ പേസർമാരായ റൈലി മെറിഡത്ത്, ഡാനിയൽ സാംസ്, വിൻഡീസ് താരം ഫാബിയൻ അലൻ, ഇംഗ്ലിഷ് പേസർ ടൈമൽ മിൽസ്, മുരുകൻ അശ്വിൻ, അൻമോൽപ്രീത് സിങ്, ജയ്ദേവ് ഉനദ്കട്, മലയാളി താരം ബേസിൽ തമ്പി തുടങ്ങിയ 13 താരങ്ങളെ കൈവിട്ടാണ് മുംബൈ ഇത്തവണ ലേലത്തിനെത്തിയത്. ഇതിലെല്ലാം ഉപരി വിൻഡീസ് സൂപ്പർ താരം കെയ്റൻ പൊള്ളാർഡിനു പകരക്കാരനെ തേടുകയെന്നതായിരുന്നു ലേലത്തിൽ മുംബൈ ഇന്ത്യൻസിന്റെ പ്രഥമ ലക്ഷ്യം. ഓസ്ട്രേലിയയുടെ അടുത്ത ഷെയ്ൻ വാട്സൺ എന്നു വിശേഷിപ്പിക്കപ്പെടുന്ന കാമറൺ ഗ്രീനിനെയാണ് ആ റോളിലേക്കായി മുംബൈ കൊച്ചിയിൽ നിന്നു കൊത്തിയെടുത്തത്. പോളിയെപ്പോലെ ഫിനിഷർ റോളിൽ ്രഗീനിനെ ഉപയോഗിക്കുമോയെന്നതു കണ്ടറിയേണ്ട കാര്യമാണെങ്കിലും രോഹിത് ശർമയുടെ ടീമിൽ ഏറെക്കാലം നീളുന്ന ‘ഹിറ്റ്’ ആകാൻ പോന്ന പ്രതിഭയാണ് ഓസീസ് യുവതാരം. 20.55 കോടിയുടെ ബജറ്റിൽ നിന്ന് 17.5 കോടി ഗ്രീനിനായി ചെലവിട്ടിട്ടും ഓസീസിന്റെതന്നെ ജൈ റിച്ചാഡ്സണിലൂടെ നിലവാരമേറെയുള്ളൊരു പേസ് താരത്തെയും ദക്ഷിണാഫ്രിക്കൻ യുവ ഓൾറൗണ്ടർ ഡുവാൻ ജാൻസനെയും വാങ്ങാൻ മുംബൈയ്ക്കായി. തലയെടുപ്പുള്ളൊരു സ്പിന്നറുടെ അഭാവമായിരുന്നു പോയ സീസണിൽ മുംബൈയുടെ തലവേദന. ഈ ലേലത്തിലും അതിനു പരിഹാരം കാണാനായിട്ടില്ല. വെറ്ററൻ സ്പിന്നർ പീയൂഷ് ചാ‌വ്‌ലയാണു സ്പിൻ വിഭാഗത്തിലേക്കായി ഇന്ത്യൻസ് കണ്ടെത്തിയ പ്രമുഖ താരം. മലയാളി താരം വിഷ്ണു വിനോദും ഇത്തവണ മുംബൈയുടെ കൂടാരത്തിലുണ്ട്.

വിഷ്ണു വിനോദ്

∙ റെക്കോർഡിട്ട് കിങ്സ്

കൊച്ചിയിലെ ലേലത്തിൽ ഏറ്റവും ഞെട്ടിച്ച ടീം ഏതെന്നു ചോദിച്ചാൽ ഉത്തരം പഞ്ചാബ് കിങ്സ് എന്നാകും.16 താരങ്ങളെ നിലനിർത്തി 3 വിദേശതാരങ്ങളെ മാത്രം ലക്ഷ്യമിട്ട്  ‘32.2 കോടി രൂപ’യുടെ വൻബജറ്റുമായി ഇറങ്ങിയ പഞ്ചാബ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താരവാങ്ങലിന്റെ റെക്കോർഡുമായാണു മടങ്ങുന്നത്. ട്വന്റി20 ലോകകപ്പിന്റെ ഹീറോയായ ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറനെ 18.5 കോടിക്കും സിംബാബ്‌വേയുടെ ‘ത്രീഡി’ ഓൾറൗണ്ടർ സിക്കന്ദർ റാസയെ 50 ലക്ഷത്തിനും സ്വന്തമാക്കിയ പഞ്ചാബ് പതിവില്ലാതെ ഒരു വിദേശ സ്ലോട്ട് ഒഴിവാക്കികൂടിയാണു ലേലം പൂർത്തിയാക്കിയത്. ബാറ്റർ റോളിൽ ജോണി ബെയർസ്റ്റോയും ഭാനുക രാജപക്സെയും ഓൾറൗണ്ട് റോളിൽ ലിയാം ലിവിങ്സ്റ്റണും സാം കറനും സിക്കന്ദർ റാസയും പേസർമാരായി കഗീസോ റബാഡയും നേഥൻ എല്ലിസും നിരക്കുന്ന ശിഖർ ധവാന്റെ സംഘത്തിനു വിദേശനിരയിൽ ഒരാൾ കുറഞ്ഞാലും ആത്മവിശ്വാസത്തിനു കുറവുണ്ടാകില്ല. പക്ഷേ, ഇന്ത്യൻ നിരയിൽ അത്ര തിളക്കം തോന്നിക്കുന്നുമില്ല പഞ്ചാബ് സ്്ക്വാഡ്.  മയാങ്ക് അഗർവാൾ, വൈഭവ് അറോറ, ഇഷാൻ പോറൽ, സന്ദീപ് ശർമ എന്നിവരായിരുന്നു ലേലത്തിനു മുൻപായി പഞ്ചാബ് തഴഞ്ഞ ഇന്ത്യൻ താരങ്ങളിൽ പ്രമുഖർ. 12 കോടിയിലേറെ ബാക്കിയുണ്ടായിട്ടും പരിചയസമ്പത്തുള്ള ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാതെയാണു ടീമിന്റെ മടക്കം.

സാം കറന്‍

∙ സൈലന്റ് ക്യാപിറ്റൽസ്

പോയ സീസണിൽ തിളങ്ങിയ താരങ്ങളെയെല്ലാം നിലനിർത്തിയ ഡൽഹി ക്യാപിറ്റൽസ് പതിവില്ലാത്തവിധം ‘നിശബ്ദ’ മായ ലേലമാണു കടന്നുപോയത്. ശാർദുൽ ഠാക്കൂർ, ടിം സീഫർട്ട്, കെ.എസ്.ഭരത്, മൻദീപ് സിങ് എന്നീ പ്രമുഖരെ  മാത്രം തഴഞ്ഞ ഡൽഹി പ്രധാനമായും തേടിയതു 2 വിദേശ താരങ്ങളെയാണ്.  19.45 കോടിയെന്ന ഭേദപ്പെട്ട പഴ്സിൽ നിന്ന് അത് അനായാസം നേടാനും ടീമിനായി. ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോയിലൂടെയും ഇംഗ്ലിഷ് താരം ഫിൽ സോൾട്ടിലൂടെയും വെടിക്കെട്ട് ബാറ്റിങ്ങിനു പേരു കേട്ട 2 ബാറ്റർമാരെയാണു ഡൽഹി സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഋഷഭ് പന്തിനു പകരക്കാരനായൊരു വിക്കറ്റ് കീപ്പറെ വേണമെന്ന ആവശ്യവും സാൾട്ടിന്റെ വാങ്ങലിലൂടെ ടീം സാധിച്ചെടുത്തു. പരുക്കിന്റെ ഭീഷണിയിൽ കളിക്കുന്ന ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിനൊരു ബാക്ക് അപ്പ് താരത്തെ സ്വന്തമാക്കുന്നതിൽ പക്ഷേ, ഡൽഹി പിന്നാക്കം പോയതു ലേലത്തിലെ മങ്ങലുമായി. ഓസീസ് താരം കാമറൺ ഗ്രീനിനു വേണ്ടി അവസാന നിമിഷം വരെ മുംബൈയോടു കൊമ്പുകോർത്താണു ഡൽഹി പിൻവാങ്ങിയത്. ബാറ്റർ മനീഷ് പാണ്ഡേയും പേസർമാരായ ഇഷാന്ത് ശർമയും മുകേഷ് കുമാറും കൂടി ചേരുന്നതാണു ഈ സീസണിലെ പുതിയ ഡൽഹി മുഖങ്ങൾ.  

∙  ബെംഗളൂരുവിന്റെ ഇംഗ്ലിഷ് ചാലഞ്ച്

ഓസ്ട്രേലിയയുടെ ജെയ്സൻ ബെഹ്റെൻഡോർഫ്, വെസ്റ്റിൻഡീസിന്റെ ഷെർഫെയ്ൻ റുഥർഫോർഡ് എന്നീ വിദേശ താരങ്ങളുടെ വിടവ് നികത്തുകയെന്നതായിരുന്നു കൊച്ചി ലേലത്തിൽ ബെംഗളൂരു നേരിട്ട ചാലഞ്ച്.  8.75 കോടി രൂപയെന്ന മിനിമം ബജറ്റിൽ നിന്നു വൻതോക്കുകളെ വാങ്ങാനാവില്ലെന്ന പരീക്ഷണം പക്ഷേ, റോയൽ ചാലഞ്ച് ഉജ്വലമായി മറികടന്നു. രണ്ടു വാങ്ങലുകളും ഇംഗ്ലണ്ടിൽ നിന്ന്. പേസർ ബെഹ്റെൻഡോർഫിന്റെ സ്ഥാനത്ത് റീസ് ടോപ്‌ലി. ഓൾറൗണ്ടർ റുഥർഫോഡിന്റെ സ്ഥാനത്ത് വിൽ ജാക്സ്. രണ്ടും ട്വന്റി20 ക്രിക്കറ്റിനു യോജിച്ച തീപ്പൊരി താരങ്ങൾ. ജോഷ് ഹെയ്സൽവുഡ് നായകനാകുന്ന പേസ് നിരയിൽ  അതേ ‘ജോഷ്’ അവകാശപ്പെടാനാവുന്ന പേസറാണു ടോപ്‌ലി. വിൽ ജാക്സ് ആകട്ടെ ചാലഞ്ചേഴ്സിന്റെ ഡൈനാമിറ്റ് താരം ഗ്ലെൻ മാക്സ്‌വെലിനു പോലും പകരം വയ്ക്കാവുന്ന വെടിക്കെട്ടു ബാറ്ററും. ഹാരി ബ്രൂക്സ്, ബെൻ സ്റ്റോക്സ്, സാം കറൻ,  കാമറൺ ഗ്രീൻ എന്നിവരിൽ തുടങ്ങി മയാങ്ക് അഗർവാളും മനീഷ് പാണ്ഡേയും വരെ നീളുന്ന ‘വാങ്ങൽ ദൗത്യം’ പരാജയപ്പെട്ടതിനിടയിലാണു ഫാഫ് ഡുപ്ലസിസിന്റെ കോലി ടീം ഇംഗ്ലിഷ് ജോടികളെ സ്വന്തമാക്കിയത്. ഹിമാൻഷു ശർമ, അവിനാഷ് സിങ് ഉൾപ്പെടെയുള്ള 5 ഇന്ത്യൻ താരങ്ങളും ചേരുന്നതാണു റോയലിന്റെ പുത്തൻ സ്ക്വാഡ്.

∙ ബജറ്റ് റൈഡേഴ്സ്

കൊച്ചിയിലെ പ്രഥമ ലേലത്തിലെ കാഴ്ചക്കാരാകുമെന്ന് ഉറപ്പിച്ചു വന്നവരാണു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. പാറ്റ് കമ്മിൻസ്, സാം ബില്ലിങ്സ്, അലക്സ് ഹെയ്‍ൽസ്, ആരോൺ ഫിഞ്ച്, മുഹമ്മദ് നബി, ശിവം മാവി, ചാമിക കരുണരത്‌നെ, അജിൻക്യ രഹാനെ, ഷെൽഡൻ ജാക്സൻ തുടങ്ങി 16 താരങ്ങളെ ഒഴിവാക്കിയിട്ടും ‘പ്ലേയിങ് ഇലവൻ’ സെറ്റ് ആക്കിയ മിടുക്കിലായിരുന്നു ഷാരൂഖ് ഖാന്റെ സംഘത്തിന്റെ വരവ്. ഡൽഹിയിൽ നിന്നു ശാർദൂൽ ഠാക്കൂറിനെയും ഗുജറാത്തിൽ നിന്നു ലോക്കി ഫെർഗൂസനെയും റഹ്മാനുല്ല ഗുർബാസിനെയും ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയതിന്റെ മറുവശമായിരുന്നു ലേലത്തിലെ ‘അശ്രദ്ധ’. വെറും 7.05 കോടി രൂപയുമായി ലേലത്തിനിറങ്ങിയ കൊൽക്കത്ത പക്ഷേ, എണ്ണം പറഞ്ഞ 3 വിദേശതാരങ്ങളെയും റാഞ്ചിയാണ് കൊച്ചി വിടുന്നത്. ബംഗ്ലദേശിന്റെ തുറുപ്പുചീട്ടുകളായ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസ്സനും ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നക്ഷത്രമെണ്ണിച്ച ഓപ്പണർ ലിറ്റൻ ദാസും നമീബിയയുടെ ‘ആഗോള ലീഗ് താരമായ’ ഓൾറൗണ്ടർ ഡേവിഡ് വീസിനെയും സ്വന്തമാക്കിയ നൈറ്റ്റൈഡേഴ്സ് ഇന്ത്യൻ ‘ഷോപ്പിങ്ങും’ മോശമാക്കിയില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആളിക്കത്തുന്ന നാരായൺ ജഗദീശനും മൻദീപ് സിങ്ങും വൈഭവ് അറോറയുമാണു ചെറിയ ബജറ്റിലെത്തിയ കൊൽക്കത്തയുടെ പുത്തൻ മുഖങ്ങൾ.

ഷാക്കിബ് അൽ ഹസൻ

English Summary: IPL Team Status After Mini Auction 2022