തിരുവനന്തപുരം∙ രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ കേരളത്തിന്റെ വിജയം 126 റൺസ് അകലെ. രണ്ടാം ഇന്നിങ്സിൽ ഛത്തീസ്ഗഡ് 89.4 ഓവറിൽ 287 റൺസെടുത്തു പുറത്തായി. ഒന്നാം ഇന്നിങ്സിൽ 162 റൺസിന്റെ ലീഡെടുത്ത കേരളം നാലാം ദിനം അനായാസം വിജയ ലക്ഷ്യത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഡ് ആദ്യ ഇന്നിങ്സിൽ 149 റൺസിനു പുറത്തായിരുന്നു. മറുപടിയിൽ കേരളം 311 റൺസെടുത്തു. രണ്ടാം ഇന്നിങ്സില്‍ ഛത്തീസ്ഗഡ് ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്യയുടെ ഒറ്റയാൾ പോരാട്ടമാണ് അവരെ ഇന്നിങ്സ് തോൽവിയിൽനിന്നു രക്ഷിച്ചത്. 228 പന്തുകൾ നേരിട്ട താരം 152 റൺസെടുത്തു. അമൻദീപ് കാരെ (85 പന്തിൽ 30), അജയ് മണ്ഡൽ (45 പന്തിൽ 22), എം.എസ്.എസ്. ഹുസൈൻ (56 പന്തിൽ 20) എന്നിവരാണ് ഛത്തീസ്ഗഡിന്റെ മറ്റു പ്രധാന സ്കോറർമാർ. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കേരള ഓൾ റൗണ്ടർ ജലജ് സക്സേന രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റുകൾ കൂടി എറിഞ്ഞിട്ടു. ഇതോടെ ഛത്തീസ്ഗഡിനെതിരെ താരത്തിന്റെ വിക്കറ്റ് നേട്ടം 11 ആയി.

ADVERTISEMENT

രണ്ടാം ഇന്നിങ്സിൽ ഋഷഭ് തിവാരി, ഹർപ്രീത് സിങ് ഭാട്യ, അമൻദീപ് കാരെ, ശശാങ്ക് സിങ്, എം.എസ്.എസ്. ഹുസൈൻ, സുമിത് റുയ്കർ എന്നിവരുടെ വിക്കറ്റുകളാണ് സക്സേന സ്വന്തമാക്കിയത്. കേരളത്തിനായി വൈശാഖ് ചന്ദ്രൻ രണ്ടും ഫാനൂസ്, ബേസിൽ എൻ.പി. എന്നിവർ ഓരോ വിക്കറ്റു വീതവും നേടി. ആദ്യ ഇന്നിങ്സിൽ‌ മുൻ ക്യാപ്റ്റന്മാരായ രോഹൻ പ്രേമും സച്ചിൻ ബേബിയും (77 റൺസ് വീതം) നിലയുറപ്പിച്ചു നേടിയ അർധ സെഞ്ചറികളും 54 പന്തിൽ 3 വീതം സിക്സറും ബൗണ്ടറിയും പറത്തി ഏകദിന ശൈലിയിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ നേടിയ 46 റൺസുമാണു കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ് നൽകിയത്. 

English Summary: Ranji Trophy, Kerala vs Chhattisgarh Match Updates