മുംബൈ ∙ ന്യൂസീലൻഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കും ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ പൃഥ്വി ഷായെ ഉൾപ്പെടുത്തിയപ്പോൾ, ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇഷാൻ കിഷനെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ന്യൂസീലൻഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കും ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ പൃഥ്വി ഷായെ ഉൾപ്പെടുത്തിയപ്പോൾ, ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇഷാൻ കിഷനെയും ഉൾപ്പെടുത്തി. പരുക്കേറ്റ മലയാളി താരം സഞ്ജു സാംസണിനെ ഒറ്റ ടീമിലേക്കും പരിഗണിച്ചില്ല. ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, ഇഷാൻ കിഷൻ എന്നിവർ മൂന്നു ടീമുകളിലും ഇടംപിടിച്ചു.

ജനുവരി 18 മുതൽ ഫെബ്രുവരി ഒന്നു വരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് ന്യൂസീലൻഡ് ഇന്ത്യയിൽ കളിക്കുന്നത്. അതിനുശേഷം ഇന്ത്യയിലെത്തുന്ന ഓസ്ട്രേലിയ ഫെബ്രുവരി ഒൻപതു മുതൽ മാർച്ച് 22 വരെ നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് ഇവിടെ കളിക്കുക.

ADVERTISEMENT

ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും ഹാർദിക് പാണ്ഡ്യ തന്നെ ക്യാപ്റ്റനായി തുടരും. രോഹിത് ശർമ, വിരാട് കോലി, കെ.എൽ.രാഹുൽ തുടങ്ങിയ മുതിർന്ന താരങ്ങളെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം, ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ തന്നെ ഇന്ത്യയെ നയിക്കും. വിരാട് കോലിയും ഏകദിന ടീമിലുണ്ട്.

വിവാഹത്തിരക്കുമായി ബന്ധപ്പെട്ട് കെ.എൽ.രാഹുൽ ‍ഏകദിന ടീമിലുമില്ല. കുടുംബപരമായ കാരണങ്ങളാൽ അക്ഷർ പട്ടേലും ന്യൂസീലൻഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് പിൻമാറി. ഈ സാഹചര്യത്തിൽ കെ.എസ്.ഭരത്, ഷഹബാസ് അഹമ്മദ് എന്നിവരെ ഏകദിന ടീമിൽ ഉൾപ്പെടുത്തി.

ADVERTISEMENT

പരുക്കേറ്റ് പുറത്തായ ഋഷഭ് പന്തിനു പകരം ഇഷാൻ കിഷൻ, കെ.എസ്.ഭരത് എന്നിവരെ ഉൾപ്പെടുത്തിയതാണ് ടെസ്റ്റ് ടീം തിരഞ്ഞെടുപ്പിലെ പ്രധാന മാറ്റം. രോഹിത് ശർമ നയിക്കുന്ന ടീമിൽ കെ.എൽ.രാഹുൽ തന്നെ ഉപനായകനാകും. കുറച്ചുകാലമായി ടീമിനു പുറത്തുള്ള രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. ന്യൂസീലൻഡ് പരമ്പരയിൽനിന്ന് പിൻമാറിയ അക്ഷർ പട്ടേലും ടെസ്റ്റ് പരമ്പരയിൽ കളിക്കും.

ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം

ADVERTISEMENT

രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ.എസ്.ഭരത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്

ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീം

ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, യുസ്‌േന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാർ

ഓസീസിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകൾക്കുള്ള ടീം

രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എസ്.ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ.അശ്വിൻ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്, സൂര്യകുമാർ യാദവ്

English Summary: Rahul, Axar to miss NZ white-ball series; Suryakumar, Ishan included for Australia Tests