ജൊഹാനസ്ബർഗ് ∙ ക്യാപ്റ്റൻ ഷെഫാലി വർമയുടെയും (34 പന്തിൽ 78) സഹ ഓപ്പണർ ശ്വേത ഷെറാവത്തിന്റെയും (49 പന്തിൽ പുറത്താകാതെ 74) വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കു കൂറ്റൻ ജയം. യുഎഇയെ 122 റൺസിനു തോൽപിച്ച ഇന്ത്യ ടൂർണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനസ്ബർഗ് ∙ ക്യാപ്റ്റൻ ഷെഫാലി വർമയുടെയും (34 പന്തിൽ 78) സഹ ഓപ്പണർ ശ്വേത ഷെറാവത്തിന്റെയും (49 പന്തിൽ പുറത്താകാതെ 74) വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കു കൂറ്റൻ ജയം. യുഎഇയെ 122 റൺസിനു തോൽപിച്ച ഇന്ത്യ ടൂർണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ യുഎഇയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഷെഫാലിയും ശ്വേതയും ചേർന്ന് ഒന്നാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്തു. ഷെഫാലി വർമ 34 പന്തിൽ 12 ഫോറും നാലു സിക്സും സഹിതമാണ് 78 റൺസെടുത്തത്. ശ്വേത ഷെറാവത്ത് 49 പന്തിൽ 10 ഫോറുകൾ സഹിതം 74 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 51 പന്തിൽ അടിച്ചുകൂട്ടിയത് 111 റൺസാണ്.

ADVERTISEMENT

29 പന്തിൽ 49 റൺസെടുത്ത റിച്ച ഘോഷും ഇന്ത്യൻ ബാറ്റർമാരിൽ തിളങ്ങി. രണ്ടാം വിക്കറ്റില് ശ്വേത – റിച്ച സഖ്യം 58 പന്തിൽ അടിച്ചുകൂട്ടിയത് 89 റൺസ്. ഗോൻഗാദി ത്രിഷ അഞ്ച് പന്തിൽ 11 റൺസെടുത്ത് പുറത്തായി. സോണിയ മെൻദിയ മൂന്നു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ 20 ഓവർ തികയ്ക്കാനായെങ്കിലും യുഎഇയ്ക്ക് നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് മാത്രം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 7 വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. രണ്ടാം ജയത്തോടെ ഗ്രൂപ്പ് ഡിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

ADVERTISEMENT

English Summary: Under 19 World Cup Big win for India