ഹൈദരാബാദ്∙ ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇരട്ട സെഞ്ചറിയുമായി ടീം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് യുവതാരം ശുഭ്മൻ ഗില്ലിന്റെ പ്രകടനമായിരുന്നു. 208 റൺസെടുത്തു പുറത്തായ താരം ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി തികയ്ക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇരട്ട സെഞ്ചറിയുമായി ടീം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് യുവതാരം ശുഭ്മൻ ഗില്ലിന്റെ പ്രകടനമായിരുന്നു. 208 റൺസെടുത്തു പുറത്തായ താരം ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി തികയ്ക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമായി. ബംഗ്ലദേശിനെതിരായ കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ ഇഷാൻ കിഷനും ഇന്ത്യയ്ക്കായി ഇരട്ട സെഞ്ചറി നേടിയിരുന്നു.

ന്യൂസീലൻഡിനെതിരായ വിജയത്തിനു ശേഷം ഗില്‍, ഇഷാന്‍ കിഷൻ എന്നിവർക്കൊപ്പം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐയ്ക്കു വേണ്ടി ചെയ്ത ഒരു വിഡിയോയാണ് ക്രിക്കറ്റ് ആരാധകർക്കിടയിലെ പുതിയ ചർച്ചാ വിഷയം. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഇഷാൻ കിഷന് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് വിഡിയോയിൽ രോഹിത് സംസാരിക്കുന്നുണ്ട്. ഇഷാൻ 200 സ്കോർ ചെയ്ത ശേഷമുള്ള മൂന്നു മത്സരങ്ങളിലും കളിക്കാൻ സാധിച്ചില്ലെന്നായിരുന്നു രോഹിത്തിന്റെ വാക്കുകൾ.

ADVERTISEMENT

‘‘ നിങ്ങളാണ് ടീം ക്യാപ്റ്റൻ, നിങ്ങളാണ് എന്നെ ടീമിൽ നിന്നു മാറ്റിയത്.’’– എന്നാണു ചിരിച്ചു കൊണ്ട് ഇഷാൻ കിഷൻ രോഹിത്തിനു മറുപടി നൽകിയത്. ഇഷാന്റെ മറുപടി കേട്ട് രോഹിത് ശര്‍മയും ശുഭ്മൻ ഗില്ലും ചിരിക്കുകയാണു ചെയ്യുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ബംഗ്ലദേശിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഇഷാൻ കിഷൻ ഡബിൾ സെഞ്ചറി നേടിയത്. എന്നാൽ പിന്നീടു നടന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മൂന്നു കളികളിലും ഇഷാൻ കിഷന് ബെഞ്ചിലിരിക്കേണ്ടിവന്നു.

English Summary: Ishan Kishan's Hilarious Reply To Rohit Sharma's "200" Question