തിരുവനന്തപുരം ∙ ക്യാപ്റ്റൻ മയാങ്ക് അഗർവാളിന്റെ ഇരട്ട സെഞ്ചറിക്കരുത്തിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യ ഇന്നിങ്സിൽ ലീഡ് പിടിച്ച് കർണാടക. 360 പന്തുകൾ നേരിട്ട മയാങ്ക് 208 റണ്‍സെടുത്തു പുറത്തായി. അഞ്ച് വിക്കറ്റു നഷ്ടത്തിൽ 377 റൺസെന്ന നിലയിലാണു കർണാടക ബാറ്റിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ക്യാപ്റ്റൻ മയാങ്ക് അഗർവാളിന്റെ ഇരട്ട സെഞ്ചറിക്കരുത്തിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യ ഇന്നിങ്സിൽ ലീഡ് പിടിച്ച് കർണാടക. 360 പന്തുകൾ നേരിട്ട മയാങ്ക് 208 റണ്‍സെടുത്തു പുറത്തായി. അഞ്ച് വിക്കറ്റു നഷ്ടത്തിൽ 377 റൺസെന്ന നിലയിലാണു കർണാടക ബാറ്റിങ് തുടരുന്നത്. മൂന്നാം ദിവസത്തെ കളി പുരോഗമിക്കുമ്പോൾ കർണാടകയ്ക്ക് 35 റൺസിന്റെ ലീഡുണ്ട്.

എസ്.ജെ. നികിൻ ജോസ് (158 പന്തിൽ 54) അർധ സെഞ്ചറി നേടി. ശ്രേയസ് ഗോപാൽ (122 പന്തിൽ 48), ബി.ആർ. ശരത് (44 പന്തിൽ 22) എന്നിവരാണു ക്രീസിൽ. ആർ. സമര്‍ഥ് (പൂജ്യം), ദേവ്ദത്ത് പടിക്കൽ (57 പന്തിൽ 29), മനീഷ് പാണ്ഡെ (പൂജ്യം) എന്നിവരാണു പുറത്തായ മറ്റു കർണാടക താരങ്ങൾ. കേരളത്തിനായി വൈശാഖ് ചന്ദ്രൻ രണ്ടും എം.ഡി. നിധീഷ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ADVERTISEMENT

സച്ചിൻ ബേബിയുടെ സെഞ്ചറിയുടെയും (141) ജലജ് സക്സേനയുടെ അർധ സെഞ്ചറിയുടെയും (57) ബലത്തിൽ കേരളം ഒന്നാം ഇന്നിങ്സിൽ നേടിയത് 342 റൺസാണ്. ഇന്നലെ 6ന് 224 റൺസ് എന്ന നിലയിൽ കളി പുനരാരംഭിച്ച കേരളത്തിന് 118 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവശേഷിച്ച വിക്കറ്റുകളും നഷ്ടമായി. കേരളത്തിനായി സിജോമോൻ ജോസഫ് (24), എം.‍ഡി.നിധീഷ് (22), വൈശാഖ് ചന്ദ്രൻ (12) എന്നിവരും രണ്ടക്കം കടന്നു. 54 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ വി.കൗശിക്കാണ് കർണാടക ബോളർമാരിൽ തിളങ്ങിയത്.

English Summary: Ranji Trophy, Kerala vs Karnataka Match Updates