മുംബൈ∙ ട്വന്റി20 ക്രിക്കറ്റിലെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരമായി സൂര്യകുമാർ യാദവ്. ബുധനാഴ്ച വൈകിട്ടാണ് ട്വന്റി20യിലെ 2022 ലെ പുരുഷ താരത്തെ ഐസിസി പ്രഖ്യാപിച്ചത്. ട്വന്റി20യിൽ ഒരു കലണ്ടര്‍ വര്‍ഷത്തിൽ‌ ആയിരത്തിനു മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യൻ ബാറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ട്വന്റി20 ക്രിക്കറ്റിലെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരമായി സൂര്യകുമാർ യാദവ്. ബുധനാഴ്ച വൈകിട്ടാണ് ട്വന്റി20യിലെ 2022 ലെ പുരുഷ താരത്തെ ഐസിസി പ്രഖ്യാപിച്ചത്. ട്വന്റി20യിൽ ഒരു കലണ്ടര്‍ വര്‍ഷത്തിൽ‌ ആയിരത്തിനു മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്. 2022 ലെ ട്വന്റി20 ടോപ് സ്കോററായ സൂര്യ 187.43 സ്ട്രൈക്ക് റേറ്റിൽ 1164 റൺസാണ് അടിച്ചെടുത്തത്.

ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥിര സാന്നിധ്യമായ സൂര്യ ഇതുവരെ രണ്ട് സെഞ്ചറികളും ഒൻപത് അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. നോട്ടിങ്ങാമിൽ ഇംഗ്ലണ്ടിനേപ്പോലെ കരുത്തരായ ഒരു ടീമിനെതിരെയാണ് താരം ട്വന്റി20യിലെ ആദ്യ സെഞ്ചറി നേടിയതെന്ന് ഐസിസി പ്രസ്താവനയിൽ അറിയിച്ചു. 55 പന്തുകളിൽനിന്ന് 117 റൺസാണ് സൂര്യകുമാർ യാദവ് ഈ മത്സരത്തിൽ അടിച്ചെടുത്തത്.

ADVERTISEMENT

ട്വന്റി20 ചരിത്രത്തിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരവും സൂര്യയാണ്. 68 സിക്സുകളാണ് സൂര്യകുമാർ യാദവ് 2022 ൽ നേടിയത്. ട്വന്റി20 ക്രിക്കറ്റിൽ 45 മത്സരങ്ങളിൽനിന്ന് 1578 റൺസാണു താരം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.

English Summary: Suryakumar Yadav Named ICC Men's T20I Cricketer Of The Year 2022