ഇൻ‍ഡോർ∙ ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ഏകദിനത്തിനിടെ കിവീസ് ബാറ്റർ ഡെവോൺ കോൺവെയെ പുറത്താക്കാനുള്ള അവസരം നഷ്ടമാക്കി വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിന്റെ പന്തിലായിരുന്നു സുവര്‍ണാവസരം ഇഷാൻ പാഴാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻ‍ഡോർ∙ ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ഏകദിനത്തിനിടെ കിവീസ് ബാറ്റർ ഡെവോൺ കോൺവെയെ പുറത്താക്കാനുള്ള അവസരം നഷ്ടമാക്കി വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിന്റെ പന്തിലായിരുന്നു സുവര്‍ണാവസരം ഇഷാൻ പാഴാക്കിയത്. ഡെവോൺ കോൺവെ ക്രീസ് വിട്ടു പുറത്തിറങ്ങിയെങ്കിലും, ചെഹലിന്റെ പന്ത് എത്തിയത് വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലേക്കായിരുന്നു. എന്നാൽ പന്ത് കൃത്യമായി പിടിച്ചെടുത്ത് സ്റ്റംപ് ചെയ്യാൻ താരത്തിനു സാധിച്ചില്ല.

സംഭവത്തിൽ ചെഹലും രോഹിത് ശർമയും നിരാശ പ്രകടിപ്പിച്ചപ്പോൾ, സുവർണാവസരം നഷ്ടമാക്കിയ ഇഷാനെ കണ്ട് കോലിയും ഞെട്ടി. മത്സരത്തിൽ സെഞ്ചറി തികച്ചാണ് കോൺവെ പുറത്തായത്. 100 പന്തുകൾ നേരിട്ട കോൺവെ 138 റൺസ് അടിച്ചെടുത്തു. പക്ഷേ ന്യൂസീലൻഡിനു വിജയത്തിലെത്താൻ അതു മാത്രം മതിയായിരുന്നില്ല.

ADVERTISEMENT

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 385 റൺസ്. മറുപടി ബാറ്റിങ്ങിൽ 41.2 ഓവറിൽ 295 റൺസെടുക്കാനേ ന്യൂസീലൻഡിനു സാധിച്ചുള്ളൂ. ടീം ഇന്ത്യയ്ക്കു 90 റൺസ് വിജയം. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ഷാർദൂൽ ഠാക്കൂറാണു കളിയിലെ താരം. 17 പന്തുകൾ നേരിട്ട താരം 25 റണ്‍സ് നേടി. 45 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളും ഷാർദൂൽ വീഴ്ത്തി.

English Summary: Virat Kohli, Rohit Sharma Stunned As Ishan Kishan Misses Stumping Opportunity