റാഞ്ചി∙ ട്വന്റി20യിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് കനത്ത തോൽവി. 177 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ ടീമിന് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ സാധിച്ചുള്ളു. ഇന്ത്യയുെട ബാറ്റിങ് നിരയ്ക്ക് ന്യൂസീലൻഡ് ബോളർമാരുടെ മുന്നിൽ അടിപതറി.47 റൺസെടുത്ത സൂര്യകുമാർ യാദവും 21 റൺസെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാഞ്ചി∙ ട്വന്റി20യിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് കനത്ത തോൽവി. 177 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ ടീമിന് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ സാധിച്ചുള്ളു. ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് ന്യൂസീലൻഡ് ബോളർമാരുടെ മുന്നിൽ അടിപതറി.

47 റൺസെടുത്ത സൂര്യകുമാർ യാദവും 21 റൺസെടുത്ത ഹാർദിക്ക് പാണ്ഡ്യയും 50 റൺസെടുത്ത വാഷിങ്ടൻ സുന്ദറുമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. രാഹുൽ ത്രിപാഠിയും കുൽദീപ് യാദവും ഒറ്റ റൺസ് പോലും എടുക്കാതെ പുറത്തായി. ആറ് പന്ത് നേരിട്ടെങ്കിലും അർഷ്ദീപ് സിങ്ങിനും റൺസ് ഒന്നും എടുക്കാനായില്ല.  

ADVERTISEMENT

ശുഭ്മാൻ ഗിൽ 7 റൺസ് (6 പന്ത്), ഇഷൻ കിഷൻ 4 (5 പന്ത്), രാഹുൽ ത്രിപാഠി 0 (6 പന്ത്), സൂര്യകുമാർ യാദവ് 47 (34 പന്ത്), ഹാർദിക് പണ്ഡ്യ 21 (20 പന്ത്), വാഷിങ്ടൻ സുന്ദർ 50 (28 പന്ത്), ദീപക് ഹൂഡ 10 (10 പന്ത്), ശിവം മാവി 2 (3 പന്ത്), കുൽദീപ് യാദവ് 0 (1 പന്ത്), അർഷ്ദീപ് സിങ് 0 ( 6പന്ത്–നോട്ടൗട്ട്), ഉമ്രാൻ മാലിക്ക് 4 (1 പന്ത്–നോട്ടൗട്ട്)  എന്നിങ്ങനെയാണ് ഇന്ത്യൻ കളിക്കാരുടെ റൺ നേട്ടം.  

ഇന്ത്യയ്ക്കുവേണ്ടി വാഷ്ങ്ടൻ സുന്ദർ 2 വിക്കറ്റ് നേടി. കുൽദീപ് യാദവും അർഷ്ദീപ് സിങ്ങും ശിവം മാവിയും ഒരോ വിക്കറ്റു വീതവും നേടി. മൈക്കിൾ ബ്രേസ്‌വെലിനെ കിടിലൻ ത്രോയിലൂടെ ഇഷൻ കിഷൻ പുറത്താക്കുകയായിരുന്നു. ന്യൂസീലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ADVERTISEMENT

ഡെവോൺ കോൺവേയുടെയും ഡാരിൽ മിച്ചലിന്റെയും മിന്നുന്ന പ്രകടനമാണ് ന്യൂസീലൻഡിനെ മികച്ച വിജയത്തിലെത്തിച്ചത്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് എടുത്തത്. ഫിൻ അലനും പൊരുതി നിന്നു. മാർക്ക് ചാപ്മാൻ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഡാരിൽ മിച്ചൽ 59 റൺസും (30 പന്ത്–നോട്ടൗട്ട്) ഡെവോൺ കോൺവേ 52 റൺസും (35 പന്ത്) ഫിൻ അലൻ 35 റൺസും (23 പന്ത്) എടുത്തു. ഇഷ് സോധി കളത്തിലിറങ്ങിയെങ്കിലും ബോളൊന്നും നേരിടേണ്ടി വന്നില്ല. മാർക്ക് ചാപ്മാൻ 0 (4 പന്ത്), ഗ്ലെൻ ഫിലിപ് 17 (22 പന്ത്) , മൈക്കിൾ ബ്രേസ്‌വെൽ 1 (2 പന്ത്), മിച്ചൽ സാന്റ്നർ 7 (5 പന്ത്), ഇഷ് സോധി 0 (0 പന്ത്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ റൺ നേട്ടം. 

മൈക്കിൾ ബ്രേസ്‌വെലും മിച്ചൽ സാന്റ്നറും ലോക്കി ഫെർഗൂസനും രണ്ട് വിക്കറ്റു വീതം വീഴ്ത്തി. ജേക്കബ് ഡുഫിയും ഇഷ് സോധിയും ഓരോ വിക്കറ്റ് വീതവും നേടി. 

ADVERTISEMENT

സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഇല്ലാതിരുന്ന പരമ്പരയിൽ ഹാർദിക് പാണ്ഡ്യയാണു ടീം ഇന്ത്യയെ നയിച്ചത്.

ഇന്ത്യ ടീം– ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ദീപക് ഹൂഡ, വാഷിങ്ടൻ സുന്ദർ, ശിവം മാവി, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്, കുൽദീപ് യാദവ്

ന്യൂസീലന്‍ഡ് ടീം– ഡെവോൺ കോൺവേ, ഫിൻ അലൻ, മാർക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, മൈക്കിൾ ബ്രേസ്‌വെൽ, ഇഷ് സോധി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്നർ.

English Summary: India vs New Zealand First Twenty20 Match Updates