ജൊഹാനസ്ബർ‌ഗ് ∙ ന്യൂസീലൻഡിനെതിരെ 8 വിക്കറ്റ് ജയത്തോടെ ഇന്ത്യയുടെ കൗമാരപ്പട പ്രഥമ അണ്ടർ‌ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ. സെമിഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കിവീസിനെ 107 റൺസിൽ ചുരുട്ടിക്കെട്ടിയ ടീം ഇന്ത്യ 14.2 ഓവറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനസ്ബർ‌ഗ് ∙ ന്യൂസീലൻഡിനെതിരെ 8 വിക്കറ്റ് ജയത്തോടെ ഇന്ത്യയുടെ കൗമാരപ്പട പ്രഥമ അണ്ടർ‌ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ. സെമിഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കിവീസിനെ 107 റൺസിൽ ചുരുട്ടിക്കെട്ടിയ ടീം ഇന്ത്യ 14.2 ഓവറിൽ അനായാസം ലക്ഷ്യം കണ്ടു. സ്കോർ: ന്യൂസീലൻഡ്– 20 ഓവറിൽ 9ന് 107. ഇന്ത്യ –14.2 ഓവറിൽ രണ്ടിന് 110. നാളെ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ഓസ്ട്രേലിയയെ 3 റൺസിനു തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ തകർത്തത് ഇന്ത്യയുടെ ലെഗ് സ്പിന്നർ പർഷവി ചോപ്രയാണ്. 20 റൺ‌സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത പർഷവി മിന്നിയപ്പോൾ കിവീസ് 4ന് 75 എന്ന നിലയിലേക്കു തകർന്നു. ആ തകർച്ചയിൽ നിന്ന് പിന്നീടവർക്ക് കരകയറാനായതുമില്ല.

ADVERTISEMENT

108 റൺസ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത് ഓപ്പണർ ശ്വേത ഷെറാവത്തിന്റെ (61 നോട്ടൗട്ട്) അർധ സെഞ്ചറിയാണ്. ലോകകപ്പിലെ മൂന്നാം അർധ സെഞ്ചറി നേടിയ ശ്വേത ടോപ് സ്കോറർ പട്ടികയിലും ഏറെ മുന്നിലാണ്.

English Summary: Under 19 World Cup, India beat Newzealand in Under 19 World Cup