മുംബൈ∙ പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ താരലേലത്തിൽ ഇന്ത്യ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയെ ശക്തമായ പോരാട്ടത്തിനൊടുവിൽ‌ സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. 3.4 കോടി രൂപയ്ക്കാണ് ഇന്ത്യൻ സൂപ്പർ താരത്തെ ബാംഗ്ലൂർ ടീമിലെത്തിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ താരലേലത്തിൽ ഇന്ത്യ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയെ ശക്തമായ പോരാട്ടത്തിനൊടുവിൽ‌ സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. 3.4 കോടി രൂപയ്ക്കാണ് ഇന്ത്യൻ സൂപ്പർ താരത്തെ ബാംഗ്ലൂർ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യൻസും സ്മൃതിയെ സ്വന്തമാക്കാൻ മത്സരിച്ചിരുന്നു. 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗർ 1.8 കോടിക്ക് മുംബൈ ഇന്ത്യൻസിലെത്തി. ആർസിബിയും ഡൽഹി ക്യാപിറ്റൽസും ഹർമൻപ്രീതിനായി ശ്രമം നടത്തിയിരുന്നു. ഓസ്ട്രേലിയയുടെ ഓൾറൗണ്ടർ ആഷ്‍ലി ഗാർഡ്നർ 3.2 കോടിക്ക് ഗുജറാത്ത് ജയന്റ്സിലെത്തി. ന്യൂസീലൻഡ് താരം സോഫി ഡിവൈൻ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ബാംഗ്ലൂരില്‍ കളിക്കും.

ADVERTISEMENT

ഇന്ത്യൻ താരം ദീപ്തി ശർമ 2.6 കോടി രൂപയ്ക്ക് യുപി വാർയേഴ്സ് ടീമിൽ ചേരും. യുവ ഓപ്പണർ‌ ഷെഫാലി വർമയെ രണ്ടു കോടിക്ക് ഡൽഹി ക്യാപിറ്റൽസ് വാങ്ങി. ജമൈമ റോ‍ഡ്രിഗസിനെയും 2.2 കോടിക്ക് ഡൽഹിയാണു സ്വന്തമാക്കിയത്.

ഓൾ റൗണ്ടർ പൂജ വസ്ത്രകാറിന് 1.90 കോടിയാണു ലഭിച്ചത്. വനിതാ ട്വന്റി20 ലീഗിൽ താരം മുംബൈ ഇന്ത്യൻസിൽ കളിക്കും. റിച്ച ഘോഷ് 1.90 കോടിക്ക് ആർസിബിയിലെത്തി.

ADVERTISEMENT

ഇംഗ്ലണ്ട് താരം നതാലി ഷീവർ മുംബൈ ഇന്ത്യൻസിൽ കളിക്കും. താരത്തിന് 3.2 കോടി രൂപയാണു ലഭിച്ചത്. 50 ലക്ഷം അടിസ്ഥാന വിലയുള്ള ഓസ്ട്രേലിയന്‍ ഓൾ റൗണ്ടർ എലിസ് പെരിയെ 1.7 കോടിക്ക് ബാംഗ്ലൂർ വാങ്ങി. ഇംഗ്ലിഷ് താരം സോഫി എക്‌ലെസ്റ്റോണിനെ 1.8 കോടിക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കി.

English Summary: WPL 2023 Auction, Updates