വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലെ ആദ്യ ജയത്തിനായി സ്മൃതി മന്ഥനയുടെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് ഇനിയും കാത്തിരിക്കണം. ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെ 11 റൺസിന് തോൽപിച്ച് ഗുജറാത്ത് ജയന്റ്സ് ലീഗിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയപ്പോൾ ബാംഗ്ലൂരിന്റെ മറുപടി 20 ഓവറിൽ 6ന് 190 റൺസിൽ അവിസാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙  വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലെ ആദ്യ ജയത്തിനായി സ്മൃതി മന്ഥനയുടെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് ഇനിയും കാത്തിരിക്കണം. ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെ 11 റൺസിന് തോൽപിച്ച് ഗുജറാത്ത് ജയന്റ്സ് ലീഗിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയപ്പോൾ ബാംഗ്ലൂരിന്റെ മറുപടി 20 ഓവറിൽ 6ന് 190 റൺസിൽ അവിസാനിച്ചു. 

ഗുജറാത്തിനായി ഇന്ത്യൻ താരം ഹർലീൻ ഡിയോൾ (45 പന്തിൽ 67 റൺസ്), ഇംഗ്ലണ്ട് താരം സോഫിയ ഡങ്ക്‌ലി (28 പിന്തിൽ 65) എന്നിവർ അർധ സെഞ്ചറി നേടി. 18 പന്തിൽ 50 റൺസ് തികച്ച സോഫിയ ഡങ്ക്‌ലി ടൂർണമെന്റിലെ വേഗമേറിയ അർധ സെഞ്ചറി നേടി. ഡങ്ക്‌ലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 

ADVERTISEMENT

45 പന്തിൽ 66 റൺസെടുത്ത സോഫി ഡിവൈനിലൂടെ ബാംഗ്ലൂർ തിരിച്ചടിച്ചെങ്കിലും അവസാന ഓവറുകളിൽ ഗുജറാത്ത് വിജയം പിടിച്ചെടുത്തു. ഗുജറാത്തിനായി ഓസീസ് താരം ആഷ്‌ലി ഗാർഡ്നർ 3 വിക്കറ്റ് വീഴ്ത്തി. 

പരുക്കേറ്റ ഓസീസ് താരം ബെത്ത് മൂണിക്കു പകരം സ്നേഹ് റാണയാണ് ഗുജറാത്തിനെ നയിച്ചത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് ആദ്യ റൺ നേടാൻ 9 പന്ത് കാത്തിരുന്നെങ്കിലും പിന്നീട് നടത്തിയത് ബാറ്റിങ് വെടിക്കെട്ടായിരുന്നു. ആദ്യ ഓവറുകളിൽ സോഫിയ ഡങ്ക്‌ലിയും അവസാന ഓവറുകളിൽ ഹർലീൻ ഡിയോളും ആഞ്ഞടിച്ചതോടെ സ്കോർ 200 കടന്നു. 

ADVERTISEMENT

English Summary: Gujarat Giants win by 11 runs against Bangalore