ധാക്ക∙ കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ തന്നെ വളഞ്ഞ ആരാധകരെ തല്ലി ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തൊപ്പി ഉപയോഗിച്ചാണു ശല്യപ്പെടുത്തിയ ആരാധകരെ ഷാക്കിബ് നേരിട്ടത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിനു ശേഷമുള്ള ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക∙ കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ തന്നെ വളഞ്ഞ ആരാധകരെ തല്ലി ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തൊപ്പി ഉപയോഗിച്ചാണു ശല്യപ്പെടുത്തിയ ആരാധകരെ ഷാക്കിബ് നേരിട്ടത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിനു ശേഷമുള്ള ഒരു പരിപാടിക്കിടെയാണ് ഷാക്കിബിനു നിയന്ത്രണം നഷ്ടമായത്.

ചത്തോഗ്രമിലെ സാഹുർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിലാണു സംഭവം നടന്നത്. മത്സരം അവസാനിച്ച് മൂന്നു മണിക്കൂർ കഴിഞ്ഞ ശേഷവും ഷാക്കിബ് പരസ്യ സംബന്ധമായ ചില കാര്യങ്ങൾക്കു വേണ്ടി സ്റ്റേഡിയത്തിലുണ്ടായിരുന്നു. അവിടെ വച്ചാണു താരത്തെ ആരാധകർ വളഞ്ഞത്. കാറിൽ കയറാൻ പോയപ്പോൾ ഒരു ആരാധകൻ താരത്തിന്റെ തലയിൽനിന്ന് തൊപ്പിയെടുത്തതാണു പ്രകോപനത്തിനു കാരണമെന്ന് ഒരു ബംഗ്ലദേശ് ചാനൽ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

തുടർന്ന് തൊപ്പി പിടിച്ചു വാങ്ങിയ താരം ആരാധകർക്കെതിരെ തിരിയുകയായിരുന്നു. ബംഗ്ലദേശ് ക്യാപ്റ്റൻ ആരാധകരെ അടിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. ആദ്യ ട്വന്റി20യിൽ ബംഗ്ലദേശ് ആറു വിക്കറ്റിന് ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ബാക്കി നിൽക്കെ ബംഗ്ലദേശ് വിജയത്തിലെത്തി. അർധ സെഞ്ചറി നേടിയ നജ്മുൽ ഹുസെയ്ൻ ഷാന്റോ (30 പന്തിൽ 51)യാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 24 പന്തിൽ 34 റൺസെന്ന ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും തിളങ്ങി.

ADVERTISEMENT

English Summary: Shakib Al Hasan Loses Cool, Hits Fan Amid Tight Security