മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ തകർപ്പൻ‌ ബോളിങ്ങുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ടോസ് നേടി ഫീല്‍‍ഡിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് വീഴ്ത്തിയത് ഏകദിന റാങ്കിങ്ങിൽ ഒന്നാം നമ്പർ ബോളറായ സിറാജാണ്. പവർപ്ലേ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തുന്ന മികവ് ആദ്യ ഏകദിനത്തിലും സിറാജ് ആവർത്തിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെ‍ഡിനെ സിറാജ് ബോൾഡാക്കുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ഹെഡിന്റെ പുറത്താകൽ. 10 പന്തുകൾ നേരിട്ട താരം അഞ്ച് റണ്‍സ് മാത്രമാണു നേടിയത്. ഹെഡിന്റെ ബാറ്റിൽ ഉരസിയ ശേഷമാണ് പന്ത് വിക്കറ്റു തെറിപ്പിച്ചത്. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രശസ്തമായ ‘സ്യൂ സെലിബ്രേഷൻ’ അനുകരിച്ചാണു താരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ADVERTISEMENT

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ മിനിറ്റുകൾക്കകം ട്വിറ്ററിൽ വൈറലായി. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കമാണ് രണ്ടു ടീമുകൾക്കും ഈ പരമ്പര. രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ആദ്യ ഏകദിനത്തിൽ ടീമിനെ നയിക്കുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവൻ– ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദൂല്‍ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി

ADVERTISEMENT

ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ– ട്രാവിസ് ഹെഡ്, മിച്ചല്‍ മാർഷ്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), മാർനസ് ലബുഷെയ്ൻ, ജോഷ് ഇംഗ്ലിഷ് (വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ്‍വെൽ, മാർകസ് സ്റ്റോയ്നിസ്, സീൻ ആബട്ട്, മിച്ചൽ സ്റ്റാർക്, ആദം സാംപ.

English Summary: Mohammed Siraj pulls off Ronaldo's Siuuu celebration after dismissing Head