നവി മുംബൈ ∙ വനിതാ പ്രിമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് യുപി വാരിയേഴ്സ്. പരാജയമറിയാതെ 5 മത്സരങ്ങൾ പൂർത്തിയാക്കിയെത്തിയ മുംബൈയെ ലീഗിലെ ആറാം മത്സരത്തിൽ വാരിയേഴ്സ് 5 വിക്കറ്റിനു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈയെ 127 റൺസിൽ ഓൾഔട്ടാക്കിയ വാരിയേഴ്സ് 3 പന്തുകൾ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവി മുംബൈ ∙ വനിതാ പ്രിമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് യുപി വാരിയേഴ്സ്.  പരാജയമറിയാതെ 5 മത്സരങ്ങൾ പൂർത്തിയാക്കിയെത്തിയ മുംബൈയെ ലീഗിലെ ആറാം മത്സരത്തിൽ വാരിയേഴ്സ് 5 വിക്കറ്റിനു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈയെ 127 റൺസിൽ ഓൾഔട്ടാക്കിയ വാരിയേഴ്സ് 3 പന്തുകൾ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: മുംബൈ– 20 ഓവറിൽ 127. യുപി–19.3 ഓവറിൽ 5ന് 129.

നവി മുംബൈയിലെ പിച്ചിൽ സ്പിൻ കെണിയൊരുക്കിയാണ് യുപി മുംബൈയെ വീഴ്ത്തിയത്. 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ഇടംകൈ സ്പിന്നർ സോഫി എക്ലെസ്റ്റനാണ് മുംബൈയെ കൂടുതൽ പരുക്കേൽപിച്ചത്. ഇന്ത്യൻ സ്പിന്നർമാരായ ദീപ്തി ശർമയും രാജേശ്വരി ഗെയ്ക്‌വാദും 2 വിക്കറ്റു വീതം നേടി. യുപി വാരിയേഴ്സ് ബോളിങ്ങിൽ 18 ഓവറും എറിഞ്ഞത് സ്പിന്നർമാരാണ്. 35 റൺസ് നേടിയ ഹെയ്‌ലി മാത്യൂസായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. 

ADVERTISEMENT

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന വാരിയേഴ്സിനെ വിറപ്പിച്ചശേഷമാണ് മുംബൈ കീഴടങ്ങിയത്. 27 റൺസ് എടുക്കുന്നതിനിടെ വാരിയേഴ്സിന് 3 വിക്കറ്റ് നഷ്ടമായി. തുടർന്നു പിടിച്ചുനിന്ന തഹ്‍ലിയ മഗ്രാത്തിന്റെയും (25 പന്തിൽ 38) ഗ്രേസ് ഹാരിസിന്റെയും (28 പന്തിൽ 39) ബാറ്റിങ്ങാണ് അവരെ വിജയത്തിലേക്ക് അടുപ്പിച്ചത്. 

English Summary : UP warriorz defeated Mumbai Indians in Women's Premier League cricket match