വിശാഖപട്ടണം ∙ ഈ കനത്ത തോൽവി അടുത്തൊന്നും ഇന്ത്യ മറക്കില്ല, ഇത്തരമൊരു ജയം ഓസ്ട്രേലിയയും!. മിച്ചൽ സ്റ്റാർക് എന്ന ഇടംകൈ പേസർ ബുൾഡോസർ പോലെ കയറി നിരങ്ങിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തവിടുപൊടി. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയെ

വിശാഖപട്ടണം ∙ ഈ കനത്ത തോൽവി അടുത്തൊന്നും ഇന്ത്യ മറക്കില്ല, ഇത്തരമൊരു ജയം ഓസ്ട്രേലിയയും!. മിച്ചൽ സ്റ്റാർക് എന്ന ഇടംകൈ പേസർ ബുൾഡോസർ പോലെ കയറി നിരങ്ങിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തവിടുപൊടി. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശാഖപട്ടണം ∙ ഈ കനത്ത തോൽവി അടുത്തൊന്നും ഇന്ത്യ മറക്കില്ല, ഇത്തരമൊരു ജയം ഓസ്ട്രേലിയയും!. മിച്ചൽ സ്റ്റാർക് എന്ന ഇടംകൈ പേസർ ബുൾഡോസർ പോലെ കയറി നിരങ്ങിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തവിടുപൊടി. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശാഖപട്ടണം ∙ ഈ കനത്ത തോൽവി അടുത്തൊന്നും ഇന്ത്യ മറക്കില്ല, ഇത്തരമൊരു  ജയം ഓസ്ട്രേലിയയും!. മിച്ചൽ സ്റ്റാർക് എന്ന ഇടംകൈ പേസർ ബുൾഡോസർ പോലെ കയറി നിരങ്ങിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തവിടുപൊടി. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയെ നാണംകെടുത്തിയ ഓസ്ട്രേലിയയ്ക്ക് 10 വിക്കറ്റിന്റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 117 റൺസിൽ ഓൾഔട്ടാക്കിയ ഓസ്ട്രേലിയയുടെ ‘കലി’ അതുകൊണ്ടും തീർന്നില്ല. 118 റൺസിന്റെ വിജയലക്ഷ്യം വെറും 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്ന അവർ ഇന്ത്യൻ ബോളർമാരെ വെറും കാഴ്ചക്കാരാക്കി. 5 വിക്കറ്റു വീഴ്ത്തിയ സ്റ്റാർക്കാണ് പ്ലെയർ ഓഫ് ദ് മാച്ച്.

സ്കോർ: ഇന്ത്യ– 26 ഓവറിൽ 117. ഓസ്ട്രേലിയ 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 121. വിജയത്തോടെ പരമ്പരയിൽ ഓസ്ട്രേലിയ ഒപ്പമെത്തി (1–1). പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന അവസാന ഏകദിനം ബുധനാഴ്ച ചെന്നൈയിൽ നടക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ വാശിയേറിയ പോരാട്ടം പ്രതീക്ഷിച്ച രണ്ടാം ഏകദിനത്തിന് ഒരു ട്വന്റി20 മത്സരത്തിന്റെ ദൈർഘ്യം പോലുമുണ്ടായിരുന്നില്ല. വേഗംകൊണ്ടും സ്വിങ്ങുകൊണ്ടും ബാറ്റർമാരുടെ മനസ്സിൽ ഭയത്തിന്റെ തീ കോരിയിട്ട മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയുടെ ആദ്യ 4 വിക്കറ്റുകളും വീഴ്ത്തിയത്. മത്സരത്തിന്റെ മൂന്നാം പന്തിൽ ശുഭ്മൻ ഗിൽ (0) പവലിയനിലേക്കുള്ള ഇന്ത്യൻ ബാറ്റർമാരുടെ ‘പ്രയാണ’ത്തിനു തുടക്കമിട്ടു.

ADVERTISEMENT

അഞ്ചാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ രോഹിത് ശർമയെയും (13), സൂര്യകുമാർ യാദവിനെയും (0) സ്റ്റാർക് തന്നെ മടക്കി. തുടർച്ചയായ രണ്ടാം ഏകദിനത്തിലാണ് സൂര്യകുമാർ ഗോൾഡൻ ഡക്കാകുന്നത്. സ്റ്റാർക്കിന്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു 2 തവണയും.

ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയ ശിൽപിയായ കെ.എൽ.രാഹുലിനും (9) ഇന്നലെ ടീമിനെ കരകയറ്റാനായില്ല. തൊട്ടടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യയെ (1) സീൻ ആബട്ടും പുറത്താക്കിയതോടെ ഇന്ത്യ 5ന് 49 എന്ന നിലയിൽ തകർന്നു. ഒരറ്റത്തു പിടിച്ചുനിന്ന വിരാട് കോലി (31) രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും 16–ാം ഓവറിൽ കോലിയെ പുറത്താക്കിയ നേഥൻ എല്ലിസ് ആ പ്രതീക്ഷയും തകർത്തു.

ADVERTISEMENT

29 റൺസുമായി പുറത്താകാതെ നിന്ന അക്ഷർ പട്ടേലിന്റെ ചെറുത്തുനിൽപാണ് സ്കോർ 100 കടത്തിയത്. ഇന്ത്യയുടെ കൂട്ടത്തകർച്ചയ്ക്കു പിച്ചിനു പങ്കില്ലെന്നു തെളിയിക്കുന്നതായിരുന്നു ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്. ഓപ്പണർമാരായ മിച്ചൽ മാർഷിന്റെയും (36 പന്തിൽ 66 നോട്ടൗട്ട്) ട്രാവിസ് ഹെഡിന്റെയും (30 പന്തിൽ 51 നോട്ടൗട്ട്) വെടിക്കെട്ട് ബാറ്റിങ് ഓസീസ് സ്കോർ അതിവേഗമുയർത്തി.

9

ADVERTISEMENT

ഏകദിന ക്രിക്കറ്റിൽ കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നവരുടെ പട്ടികയിൽ ബ്രെറ്റ് ലീയ്ക്കും ശാഹിദ് അഫ്രീദിക്കുമൊപ്പം മൂന്നാം സ്ഥാനത്താണ് മിച്ചൽ സ്റ്റാർക്. 5 വിക്കറ്റ് നേട്ടം 9 തവണ. വഖാർ യൂനിസ് (13 തവണ), മുത്തയ്യ മുരളീധരൻ (10) എന്നിവരാണ് ആദ്യ 2 സ്ഥാനത്ത്.

234

ശേഷിക്കുന്ന ഓവറുകളുടെ അടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. ഓസ്ട്രേലിയ ഇന്നലെ 234 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയിച്ചത്. 2019ൽ 93 റൺസ് വിജയലക്ഷ്യം ന്യൂസീലൻഡ് 14.4 ഓവറിൽ മറികടന്നതായിരുന്നു ഇതിനു മുൻപത്തെ ഇന്ത്യയുടെ വലിയ തോൽവി. 

117

ഇന്ത്യയിൽ നടന്ന ഏകദിന മത്സരങ്ങളിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം സ്കോറാണ് ഇന്നലെ നേടിയ 117 റൺസ്

English Summary: Australia thrashed India in second ODI at Vishakapattanam